മീരക്കെതിരെ അപ്രഖ്യാപിത വിലക്ക്
തെന്നിന്ത്യന്‍ താരം മീരാ ജാസ്‌മിന്‍ മലയാള സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നേരിടുന്നു.
മീരയുടെതായി അവസാനം തിയറ്ററുകളിലെത്തിയ മിന്നാമിന്നിക്കൂട്ടത്തിന് ശേഷം നടി പുതിയ മലയാള ചിത്രങ്ങളിലൊന്നും അഭിനയിക്കാന്‍ കരാറായിട്ടില്ല.
മീരയ്‌ക്കെതിരെ മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കാണ് പുതിയ ചിത്രങ്ങളിലൊന്നും മീരയെ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കളും സംവിധായകരും തയാറാകാത്തതിന് കാരണം.
അമ്മ നിര്‍മ്മിച്ച ട്വന്റി20യില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതാണ് ദേശീയ പുരസ്‌ക്കാര ജേത്രി കൂടിയായ താരത്തിന് വിനയായി തീര്‍ന്നിരിയ്‌ക്കുന്നത്.
മലയാള സിനിമയിലെ ഒട്ടു മിക്ക താരങ്ങളും അഭിനയിച്ച സിനിമയില്‍ മീരക്ക് പ്രധാനപ്പെട്ട റോളാണ് നിശ്ചയിച്ചിരുന്നത്.
എന്നാല്‍ അന്യഭാഷ ചിത്രങ്ങളുടെ തിരക്കില്‍പ്പെട്ടതിനാല്‍ 'ട്വന്റി20'യില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് അമ്മയ്‌ക്കു വേണ്ടി സിനിമ നിര്‍മ്മിയ്‌ക്കുന്ന ദിലീപിനെ മീര അറിയിക്കുകയായിരുന്നു.
അതെ സമയം കമല്‍ ഒരുക്കിയ മിന്നാമിന്നിക്കൂട്ടത്തിന് വേണ്ടി മീര ഒട്ടേറെ ദിവസങ്ങള്‍ നല്‌കിയതും ഏറെ വിവാദമായിരുന്നു.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും മുതിര്‍ന്ന താരങ്ങളെ സഹായിക്കുന്നതിനും വേണ്ടി ഫണ്ട് രൂപീകരിയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ചിത്രത്തില്‍ തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയായ നയന്‍താര വരെ അഭിനയിക്കാന്‍ സമയം കണ്ടെത്തിയപ്പോള്‍ മീരയുടെ ഒഴിഞ്ഞു മാറല്‍ സംഘടനാ നേതൃത്വത്തെ പ്രകോപിപ്പിയ്ക്കുകയും അപ്രഖ്യാപിത വിലക്കിലേക്ക് വഴി തെളിയിക്കുകയുമായിരുന്നു.
അഭിനയിക്കാനുള്ള ക്ഷണത്തിന് കാരണം ചോദിച്ച് അമ്മ മീരക്ക് നോട്ടീസ് അയച്ചെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ കൂടുതല്‍ അവസരങ്ങളുള്ളതിനാല്‍ അമ്മയ്‌ക്ക് മറുപടി നല്‌കാനോ വിലക്കിനെതിരെ രംഗത്ത് വരാനോ മീര മിനക്കെട്ടിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
മീരയുടെ ശാലീന അഴക്


Click it and Unblock the Notifications











