റീമയെ കടത്തിവെട്ടി മീരയുടെ ഗ്ലാമര്‍ പ്രദര്ശനം

By Super

ഗ്ലാമര്‍ എന്നു കേട്ടാലേ മുഖം ചുളിക്കുന്ന നല്ലവേഷങ്ങള്‍ മാത്രം ചെയ്യാനാഗ്രഹിക്കുന്ന താരം എന്നായിരുന്നു മീര ജാസ്‌മിനെക്കുറിച്ച്‌ മിക്കവരുടെയും വിശ്വാസം.

എന്നാല്‍ ആദ്യ ചിത്രമായ 'സൂത്രധാരനി'ല്‍ വയറുകാണുന്ന വസ്‌ത്രം കൊടുത്തപ്പോള്‍ ഇടില്ലെന്ന്‌ വാശിപിടിച്ച്‌ സെറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ ആദ്യ മീരയല്ല ഇപ്പോഴത്തെ മീരയെന്നാണ്‌ അന്യഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ തെളിയിക്കുന്നത്‌.

ഏറ്റവും പുതിയ തെലുങ്ക്‌ ചിത്രമായ 'യമഗോള'യില്‍ മീര അസാധ്യ ഗ്ലാമര്‍ പ്രകടനമാണത്രേ നടത്തുന്നത്‌. ഈ ചിത്രത്തില്‍ റീമ സെന്നുമൊത്ത്‌ ഒരു ഗാനരംഗത്ത്‌ പ്രത്യക്ഷപ്പെടുന്ന മീര ഗ്ലാമര്‍ റോളുകളില്‍ തിളങ്ങാറുള്ള റീമയെ കടത്തിവെട്ടുന്ന പ്രകടനമാണത്രേ നടത്തിയിരിക്കുന്നത്‌.

ഇരുവരും ലോപമില്ലാതെ ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയപ്പോള്‍ സെന്‍സര്‍ബോര്‍ഡ്‌ ഗാനത്തിലെ 32 രംഗങ്ങള്‍ക്ക്‌ കത്രികവെച്ചുവെന്നും സൂചനയുണ്ട്‌. ഒരു കാബറെ നര്‍ത്തകിയുടെ വേഷമാണ്‌ റീമ സെന്‍ യമഗോളയില്‍ അവതരിപ്പിക്കുന്നത്‌, അതുകൊണ്ടുതന്നെ ചിത്രത്തില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തി ന്‌ കുറവുണ്ടാകില്ലെന്നുള്ളത്‌ നിശ്ചയമാണ്‌.

റീമയുടെ ഗ്ലാമര്‍ കാണാമെന്ന്‌ കരുതി തിയേറ്ററുകളിലെത്തിയ പ്രേക്ഷകര്‍ക്ക്‌ മീരയുടെ ഗ്ലാമര്‍ കൂടിയായപ്പോള്‍ ലോട്ടറിയടിച്ചതിന്‌ തുല്യമായെന്നാണ്‌ പറഞ്ഞുകേള്‍ക്കുന്നത്‌. തെലുങ്കര്‍ക്ക്‌ മാത്രമല്ല്‌ ഇനി തമിഴ്‌ പ്രേക്ഷകര്‍ക്കും മീരയുടെ ഈ ഗ്ലാമര്‍പ്രദര്‍ശനം കാണാന്‍ വഴിയൊരുങ്ങുകയാണ്‌ .

ഈ ചിത്രം 'ഇന്ദ്രലോക ഇളവരശന്‍' എന്നപേരില്‍ തമിഴേയ്‌ക്ക്‌ മൊഴി മാറ്റി ജൂലൈ പതിനാറിന്‌ പ്രദര്‍ശനത്തിനെത്തുമെന്നാണ്‌ സൂചന. മലയാളത്തിന്റെ സ്വന്തം മീരയുടെ ഗ്ലാമര്‍ പ്രദര്‍ശനം കാണാന്‍ വൈകാതെ മലയാളികള്‍ക്കും ഭാഗ്യം തെളിയുമെന്നും ചിത്രം മലയാളത്തിലേയ്‌ക്കും മൊഴിമാറ്റുന്നുണ്ടെന്നും പറഞ്ഞുകേള്‍ക്കുന്നു.

തമിഴ്‌ ചിത്രമായ നേപ്പാളിയിലാണ്‌ മീര ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കാനുള്ള സന്നദ്ധത വെളിപ്പെടുത്തിയത്‌. 'നേപ്പാളി'യില്‍ ഇഴുകിച്ചേര്‍ന്ന്‌ അഭിനയിക്കേണ്ട പലരംഗങ്ങളിലും താന്‍ ധര്‍മ്മസങ്കടത്തിലായെന്നും എന്നാല്‍ എല്ലാ സീനുകള്‍ക്കും മുന്‍കയ്യെടുത്ത്‌ മീര തന്റെ പേടിമാറ്റിയെന്നും ചിത്രത്തിലെ നായകനായ ഭരത്‌ ഈയിടെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

Read more about: meera jasmin reema sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X