»   » ആരുപറഞ്ഞു മീരയുടെ പ്രണയം തകര്‍ന്നുവെന്ന്

ആരുപറഞ്ഞു മീരയുടെ പ്രണയം തകര്‍ന്നുവെന്ന്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/meera-rajesh-romance-screen-2-101793.html">Next »</a></li></ul>
Meera Jasmin- U Rajesh
കഴിഞ്ഞകുറെക്കാലമായി സിനിമയില്‍ സജീവമല്ലെങ്കിലും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് തെന്നിന്ത്യന്‍ താരം മീര ജാസ്മിന്‍. മാന്റലിന്‍ കലാകാരനായ യു രാജേഷുമായുള്ള പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് മീര അജ്ഞാതവാസത്തിലാണെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്ന ഗോസിപ്പ്. ഒരു മാര്‍വാഡിയുമായി അടുത്തതാണ് രാജേഷ്-മീര പ്രണയം തകര്‍ക്കാനിടയാക്കിയതെന്നും ഗോസിപ്പുകള്‍ പിന്നാലെ വന്നു.

മീരയ്ക്ക് ഈ ബിസിനസ്സുകാരനുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നായിരുന്നു പാപ്പരാസികളുടെ കണ്ടെത്തല്‍. മീരയേക്കാള്‍ വളരെയേറെ പ്രായക്കൂടുതലുള്ള ഇയാള്‍ക്ക് സിനിമാരംഗത്തും നല്ല പിടിപാടുണ്ട്. നടിയ്ക്ക് സിനിമയില്‍ അവസരം കുറഞ്ഞ സമയത്ത് ഇദ്ദേഹം നടിയോടൊപ്പം നിന്നു. സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ നടിയ്ക്ക് ആവശ്യത്തിലധികം പണം നല്‍കി സഹായിക്കുകയും ചെയ്തു. ഇങ്ങനെയാണ് നടിയുടെ വിശ്വാസം ഇയാള്‍ നേടിയതത്രേ. ഇങ്ങനെയാണ് രാജേഷ് അകന്നതെന്നും പരദൂഷണക്കാര്‍ കണ്ടെത്തിയിരുന്നു.

എന്നാലിതെല്ലാം വെറും ഗോസിപ്പുകളാണെന്ന് തെളിയിക്കാനൊരുങ്ങുകയാണ് മീര. സിനിമയിലേക്കുള്ള തിരിച്ചുവരവ് മാത്രമല്ല, തന്റെ പ്രണയത്തിന് യാതൊരു കോട്ടവുംതട്ടിയിട്ടില്ലെന്ന് ഏവരെയും ബോധ്യപ്പെടുത്തുകയാണ് മീരയുടെ ട ഉദ്ദേശമെന്നും അണിയറസംസാരമുണ്ട്.

മീരയും രാജേഷും പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ ഏതാനും ആഴ്ചകള്‍ മുമ്പാണ് പുറത്തുവന്നത്. എന്നാലിതെല്ലാം നിഷേധിയ്ക്കുകയാണ് നടിയോട് അടുത്തവൃത്തങ്ങള്‍. ഈ വാര്‍ത്ത സത്യമല്ലെന്ന് മാത്രമല്ല, വലിയൊരു മാറ്റം ഈ പ്രണയിനികളുടെ ജീവിതത്തില്‍ സംഭവിയ്ക്കുകയാണെന്നും ഇവര്‍ പറയുന്നു.
അടുത്ത പേജില്‍
കാമുകനുമൊത്ത് മീര ജനങ്ങളുടെ മുന്നിലേക്ക്

<ul id="pagination-digg"><li class="next"><a href="/news/meera-rajesh-romance-screen-2-101793.html">Next »</a></li></ul>
English summary
Meera and Rajesh, which said they have parted ways. But that is far from true. In fact, there's something really big happening in their lives

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam