വിശദീകരണമാവശ്യപ്പെട്ട് മീരയ്‌ക്ക് അമ്മയുടെ നോട്ടീസ്
ട്വന്റി ട്വന്റിയില്‍ അഭിനയിക്കുന്നതില്‍ നിന്നും പിന്‍മാറിയ ദക്ഷിണേന്ത്യന്‍ താരം മീര ജാസ്‌മിന് ഷോകോസ് നോട്ടീസ് നല്‌കാന്‍ ചലച്ചിത്ര സംഘടനയായ അമ്മ തീരുമാനിച്ചു.
ചിത്രത്തില്‍ അഭിനയിക്കാതിരുന്നതിന് കാരണം ബോധിപ്പിയ്‌ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‌കാന്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്. നോട്ടീസിനുള്ള മറുപടിയനുസരിച്ചായിരിക്കും മീരയ്‌ക്കുള്ള വിലക്കിനെപ്പറ്റി അമ്മ തീരുമാനമെടുക്കുകയെന്നറിയുന്നു.
സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ദീലിപുമെല്ലാം മീരയ്ക്കെതിരെ നടപടി വേണമെന്ന അഭിപ്രായമുള്ളവരാണെന്നു് സൂചനകളുണ്ട്.
ട്വന്റി ട്വന്റിയില്‍ അഭിനയിക്കുന്നതിന് എട്ടു ദിവസമാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചുമതല വഹിയ്ക്കുന്ന ദീലിപ് ഫോണില്‍ മീരയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മറ്റു മൂന്ന് അന്യ ഭാഷ ചിത്രങ്ങളുടെ തിരക്കു മൂലം ട്വന്റി ട്വന്റിയില്‍ പങ്കെടുക്കാനാവില്ലെന്ന മീരയുടെ മറുപടി ദീലിപിനെ ഞെട്ടിച്ചിരുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ നയന്‍താര പോലും ട്വന്റി ട്വന്റിയ്‌ക്കായി അഞ്ചു ദിവസം മാറ്റി വെച്ച സാഹചര്യത്തിലായിരുന്നു മീര തന്റെ അസൗകര്യം അറിയിച്ചത്. ഇതാണ് ദീലിപിനെ അന്പരിപ്പിച്ചത്.
ഏതാണ്ടിതേ സമയത്തു തന്നെ കമല്‍ സംവിധാനം മിന്നാമിന്നക്കൂട്ടത്തിനു വേണ്ടി മീര ഒട്ടേറെ ദിവസങ്ങള്‍ മാറ്റി വച്ചതും പ്രത്യേകം ശ്രദ്ധിയ്ക്കപ്പെട്ടു.
സംഘടനയിലെ 67 ഓളം താരങ്ങള്‍ അഭിനിയിച്ച ചിത്രത്തില്‍ നിന്നും പിന്‍മാറിയ നടപടി മലയാള സിനിമയിലെ പ്രമുഖര്‍ക്ക് അതൃപ്‌തി ഉണ്ടാക്കിയിട്ടുള്ളത്.
ഒരേ സമയം ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിക്കുന്ന മമ്മൂട്ടിയും മോഹന്‍ലാലും പോലുള്ള താരങ്ങള്‍ തങ്ങളുടെ തിരക്കുകള്‍ മാറ്റി വെച്ചാണ് ചിത്രത്തില്‍ സഹകരിച്ചിരുന്നത്. അതിന്റെ പകുതി പോലും തിരക്കില്ലാത്ത മീരയുടെ നടപടി സംഘടനയോടുള്ള മീരയുടെ തെറ്റായ സമീപനമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ മോഹന്‍ലാലും മീരയും പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ച ഇന്നത്തെ ചിന്താവിഷയത്തിന്റെ സെറ്റിലെ നടിയുടെ പെരുമാറ്റവും ഏറെ വിമര്‍ശന വിധേയമായിരുന്നു.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍
മീരയുടെ ശാലീന അഴക്


Click it and Unblock the Notifications