»   » ഏഴാം വയസ്സില്‍ പീഡനത്തിന് ഇരയായി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍ നായിക

ഏഴാം വയസ്സില്‍ പീഡനത്തിന് ഇരയായി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍ നായിക

Posted By: Nihara
Subscribe to Filmibeat Malayalam
തന്‍മാത്ര എന്ന ബ്ലസി ചിത്രത്തിലൂടെയാണ് മീരാ വാസുദേവ് എന്ന മുംബൈക്കാരി മലയാള സിനിമയിലേക്കെത്തിയത്. മറവി രോഗം അഥവാ അല്‍ഷൈമേഴ്‌സിന്റെ ഭീകരത വരച്ചു കാട്ടിയ കുടുംബ ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍.

തന്‍മാത്രയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പിന്നീട് മീരയ്ക്ക് ലഭിച്ചതെല്ലാം അമ്മ വേഷമായിരുന്നു. മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം പോലും താരത്തിന് ലഭിച്ചില്ല. പിന്നീട് അന്യഭാഷ സിനിമയിലേക്ക് മീരയും ചേക്കേറി. കുട്ടിക്കാലത്ത് നിരവധി തവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. രാഷ്ട്രദീപികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിനേത്രി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്.

ഏഴാം വയസ്സില്‍ ലൈംഗികപീഡനത്തിന് ഇരയായി

കുട്ടിക്കാലത്ത് നിരവധി തവണ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് അഭിനേത്രി പറഞ്ഞു. ഏഴാം വയസ്സിലാണ് ആദ്യമായി ചൂഷണം ചെയ്യപ്പെട്ടത്. വീട്ടിലെ ജോലിക്കാര്‍, ട്യൂഷന്‍ അധ്യാപകന്‍, പ്ലേ സ്‌കൂളിലെ അധ്യാപികയുടെ ഭര്‍ത്താവ് തുടങ്ങി നിരവധി പേര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നു.

പ്രതികരിക്കാന്‍ അറിയില്ലായിരുന്നു

പീഡനത്തിന് ഇരയായ കാര്യങ്ങളൊന്നും ആരോടും തുറന്നു പറഞ്ഞിരുന്നില്ല. കുട്ടിയായതിനാല്‍ ഇത്തരം കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു.

ലൈംഗിക വിദ്യാഭ്യാസം അത്യാവശ്യമാണ്

ചെറുപ്പത്തില്‍ തനിക്ക് സംഭവിച്ച ദുരനുഭവത്തിന്റെ വെളിച്ചത്തിലാണ് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ലൈംഗിക വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് താ്# പറയുന്നത്. ഡെക്കാന്‍ ക്രോണിക്കിളിലെ കോളത്തില്‍ ഇക്കാര്യം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.

ആദ്യവിവാഹവും ഭയപ്പെടുത്തുന്നത്

ക്യാമറാമാന്‍ അശോക് കുമാറിന്റെ മകനായിരുന്നു മീരയെ ആദ്യം വിവാഹം ചെയ്തത്. സിനിമാ സെറ്റില്‍ വെച്ച് പരിചയപ്പെട്ട ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചെന്നൈയിലും മുംബൈയിലുമായി ജീവിച്ചിരുന്ന അദ്ദേഹത്തെക്കുറിച്ചുള്ള കാര്യങ്ങളൊന്നും തനിക്ക് അറിയില്ലായിരുന്നു. മാനസിക പ്രശ്‌നവും മദ്യപാനിയുമായ അയാളില്‍ നിന്നും രക്ഷപ്പെടാന്‍ പോലീസ് സഹയാം ആവശ്യപ്പെട്ടിരുന്നു.

നാലു വര്‍ഷത്തിനു ശേഷം വീണ്ടും വിവാഹം

ആദ്യ വിവാഹത്തില്‍ നിന്നും മോചനം നേടി നാലു വര്‍ഷത്തിനു ശേഷം വീണ്ടും മീര വിവാഹിതയായി. തൃശ്ശൂര്‍ സ്വദേശി ജോണിനെയാണ് വിവാഹം ചെയ്തത്.

വേര്‍പിരിഞ്ഞെങ്കിലും സൗഹൃദം നിലനിര്‍ത്തുന്നു

വിവാഹ മോചനം നേടിയെങ്കിലും ജോണുമായുള്ള സൗഹൃദം ഇപ്പോഴും നിലിനിര്‍ത്തുന്നുണ്ട്. കുഞ്ഞിന്റെ കാര്യങ്ങള്‍ ഇരുവരും ഒരുമിച്ചാണ് നോക്കുന്നത്.

കാരണം വെളിപ്പെടുത്തുന്നില്ല

രണ്ടാം വിവാഹത്തില്‍ നിന്നും മോചിതയാവാനുള്ള കാരണം വെളിപ്പെടുത്താനും പ്രശ്‌നം സൃഷ്ടിക്കാനൊന്നും താനില്ലെന്നാണ് അഭിനേത്രിയുടെ ഇപ്പോഴത്തെ നിലപാട്.

മലയാളത്തോട് ഏറെ ഇഷ്ടം

കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് മീര വാസുദേവ്. ചക്കരമാവിന്‍ കൊമ്പത്തിലൂടെയാണ് മലയാളത്തില്‍ സജീവമാവാന്‍ തയ്യാറെടുക്കുന്നത്. മലയാള സിനിമയെ ഏറെ സ്‌നേഹിക്കുന്ന മീരയുടെ വലിയൊരാഗ്രഹമാണ് മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യുകയെന്നത്.

English summary
Meera Vasudev talks about importance of sexual education.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam