മീരാ വാസുദേവ്‌ വിവാഹമോചനം തേടുന്നു

By Staff

ചെന്നൈ: വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട്‌ ചലച്ചിത്രനടി മീരാ വാസുദേവ്‌ ചെന്നൈ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി. ഭര്‍ത്താവ്‌ വിശാര്‍ അഗര്‍വാളും കുടുംബാംഗങ്ങളും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവെന്നാണ്‌ മീരയുടെ പരാതി.

പരാതി ഫയലില്‍ സ്വീകരിച്ച കോടതി ഫെബ്രുവരി ഒന്നിന്‌ ഹാജരാകാന്‍ വിശാലിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. മൂന്നുമാസത്തോളമായി വിശാലും മീരയും അകന്നാണ്‌ കഴിയുന്നത്‌. 2005 ഏപ്രില്‍ മാസത്തിലാണ്‌ മീരയുടെയും വിശാലിന്റെയും വിവാഹം നടന്നത്‌.

എന്റെ ഇരുപത്തിമൂന്നാം വയസ്സിലാണ്‌ ഞാന്‍ വിശാലിനെ വിവാഹം ചെയ്‌തത്‌. ക്യമറാമാനായ പിതാവും വിശാലും കൂടി എന്നെ സിനിമയില്‍ അഭിനയിപ്പിക്കുകയും കിട്ടുന്ന പ്രതിഫലം അവര്‍ക്കിഷ്ടമുള്ള പോലെ ചെലവാക്കുകയുമായിരുന്നു. എത്രയോ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും എന്റെ കയ്യില്‍ ഇപ്പോള്‍ ആയിരം രൂപപോലുമില്ല. എന്റെ ആഭരണങ്ങളുള്‍പ്പെടെ എല്ലാം അവരുടെ കയ്യിലാണ്‌.

ഭര്‍ത്താവ്‌ എന്നും മദ്യപിച്ചെത്തി മര്‍ദ്ദിക്കുകയും വിവിധതരം മരുന്നുകള്‍ നിര്‍ബ്ബന്ധിച്ച്‌ കഴിപ്പിയ്‌ക്കുകയും ചെയ്യുന്നു. ഞാനെന്റെ അമ്മയെ കണ്ടിട്ട്‌ വര്‍ഷം രണ്ടായി. ഷൂട്ടിംഗ്‌ കഴിഞ്ഞ്‌ തിരിച്ചെത്തുന്നത്‌ വൈകിയാണെങ്കില്‍ ആര്‍ക്കൊപ്പമാണ്‌ ഉറങ്ങിയതെന്നാണ്‌ അവര്‍ ചോദിക്കുന്നത്‌. ഭര്‍ത്താവിന്റെ അമ്മയും സഹോദരനുംകൂടി എന്നെ വേശ്യാവൃത്തിചെയ്യാന്‍ വരെ നിര്‍ബ്ബന്ധിച്ചു. മറ്റുവഴിയൊന്നുമില്ലാത്തതുകൊണ്ടാണ്‌ ഞാന്‍ വിവാഹമോചനത്തിന്‌ അപേക്ഷകൊടുത്തത്‌- മീര പറയുന്നു.

എന്നാല്‍ വിശാലിന്റെ വാദം മറിച്ചാണ്‌. എന്റെ അച്ഛന്‍ സംവിധാനം ചെയ്യുന്ന തെലുങ്കു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ചോദിച്ചെത്തിയപ്പോഴാണ്‌ ഞാന്‍ മീരയെ ആദ്യമായി കണ്ടത്‌. പക്ഷേ ചില ബുദ്ധിമുട്ടുകളുള്ളതിനാല്‍ അന്നാ പടം ചെയ്‌തില്ല. മറ്റവസരങ്ങള്‍ അന്വേഷിക്കാന്‍ എന്റെ വീട്ടില്‍ താമസിപ്പിക്കാമോയെന്ന്‌ മീര ചോദിക്കുകയായിരുന്നു. അങ്ങനെ മൂന്നുമാസം മീര ഞങ്ങളുടെ വീട്ടില്‍ താമസിച്ചു.

അതിനിടെയാണ്‌ അവളുടെ അമ്മ എന്നോട്‌ അവളെ വിവാഹം ചെയ്യാന്‍ പറഞ്ഞത്‌. അങ്ങനെയാണ്‌ ഞങ്ങളുടെ വിവാഹം നടന്നത്‌. സിനിമയില്‍ അവസരങ്ങള്‍ കിട്ടാന്‍ അവള്‍ ഞങ്ങളുടെ കുടുംബപ്പേര്‌ ഉപയോഗിച്ചു. കിട്ടുന്നതിലേറെ പണം ചെലവാക്കി. അതിനെക്കുറിച്ച്‌ ചോദിച്ചാല്‍ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു പതിവ്‌.

അവള്‍ ഒരു മാനസികരോഗിയാണെന്നും ചെന്നൈയിലെത്തുന്നതിന്‌ മുമ്പ്‌ മുംബൈയില്‍ അവള്‍ മനോരോഗ ചികിത്സയ്‌ക്കു വിധേയയായിരുന്നുവെന്നും പിന്നീടാണ്‌ അറിഞ്ഞത്‌. അവളുടെ അമ്മയാണ്‌ ഞങ്ങളുടെ ജീവിതം തകര്‍ത്തത്‌.ഞാന്‍ ഇപ്പോഴും അവളെ സ്‌നേഹിക്കുന്നു- വിശാല്‍ പറയുന്നു.

സംവിധയകന്‍ ബ്ലസ്സിയുടെ വിജയചിത്രമായ തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായി മലയാളത്തില്‍ എത്തിയ മീര പിന്നീട്‌ ആറു ചിത്രങ്ങളില്‍ അഭനയിച്ചു. ഇതുകൂടാതെ ഏതാനും തമിഴ്‌ ചിത്രങ്ങളിലും ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മീര വാസുദേവിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X