»   » മീരാ വാസുദേവന്റെ രണ്ടാം വരവ്

മീരാ വാസുദേവന്റെ രണ്ടാം വരവ്

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam
Meera Vasudevan
ഒരു ഇടവേളയ്ക്കു ശേഷം നടി മീരാവാസുദേവന്‍ മലയാളത്തില്‍ തിരിച്ചെത്തുകയാണ്. കഥ പറയുമ്പോള്‍, മാണിക്യക്കല്ല് എന്നീ ചിത്രങ്ങള്‍ക്കു ശേഷം എം.മോഹനന്‍ സംവിധാനം ചെയ്യുന്ന 916 എന്ന ചിത്രത്തിലൂടെയാണ് മീരയുടെ രണ്ടാം ഇന്നിങ്ങ്‌സ് തുടങ്ങുന്നത്.

മോഹന്‍ലാല്‍ നായകനായ ബ്ലസിയുടെ തന്‍മാത്രയിലൂടെയാണ് മീര മലയാളികളുടെ ഇഷ്ടനായികയായത്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന മീരാ വാസുദേവന്‍ ഹിന്ദി സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. മിലിന്ദ് സോമനൊപ്പം പ്യാര്‍ കാ സൂപ്പര്‍ഹിറ്റ് ഫോര്‍മുല എന്ന ചിത്രത്തിലൂടെയാണ് തുടങ്ങിയതെങ്കിലും തെലുങ്ക് ചിത്രമായ ഗോല്‍മാല്‍ ആയിരുന്നു ആദ്യം റിലീസ് ചെയ്തത്.

പിന്നീട് തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും തന്‍മാത്രയാണ് മീരയിലെ നടിയ്ക്ക് പേരും പെരുമയും നേടികൊടുത്തത്. മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമായിരുന്നു മീരയ്ക്ക്. കാഴ്ച എന്ന കന്നി ചിത്രത്തിലൂടെ മലയാളികള്‍ക്ക് പത്മപ്രിയ എന്ന നടിയെ സമ്മാനിച്ച ബ്ലെസിയുടെ രണ്ടാമത്തെ ചിത്രവും നല്ലൊരു അന്യഭാഷാ നടിയെ ഇവിടെ പരിചയപ്പെടുത്തി. രണ്ടുകുട്ടികളുടെ അമ്മയുടെ വേഷം ചെയ്യാന്‍ നടികളെല്ലാം മടിക്കുന്ന കാലത്താണ് മീര വളരെ കാര്യപ്രാപ്ര്തിയുള്ള വേഷം ഏറ്റെടുത്തത്. മോഹന്‍ലാലിന്റെ അസാമാന്യ പ്രകടനം കൊണ്ട് ശ്രദ്ധേയമായ തന്‍മാത്ര പക്ഷേ മീരയ്ക്ക് കരിയറില്‍ കാര്യമായ ഗുണമൊന്നും ചെയ്തില്ല. തന്‍മാത്രയ്ക്കു ശേഷം മികച്ച ചിത്രമൊന്നും മീരയെ തേടിയെത്തിയില്ല.

ഇന്ദ്രജിത്, ലാല്‍ എന്നിവര്‍ക്കൊപ്പം ഒരുവന്‍ ആയിരുന്നു പിന്നീട് മീര അഭിനയിച്ചത്. ചിത്രം പരാജയപ്പെട്ടത് മീരയുടെ കരിയറിനെയും ബാധിച്ചു. മധു കൈതപ്രത്തിന്റെ ഏകാന്തമായിരുന്നു അടുത്ത ചിത്രം. മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചെങ്കിലും മീരയെ സംബന്ധിച്ചിടത്തോളം നേട്ടമൊന്നുമുണ്ടായില്ല. പിന്നീട് വാല്‍മീകം, കാക്കി, ഓര്‍ക്കുക വല്ലപ്പോഴും, ഡീസന്റ് പാര്‍്ട്ടീസ് എന്നിവയിലും അഭിനയിച്ചു. എം.എം. നിഷാദ് സംവിധാനം ചെയ്ത വൈരത്തില്‍ പശുപതിയുടെ നായികയായിട്ടായിരുന്നു ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. ഇതിനിടെ ഭര്‍ത്താവ് വിശാലുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ മീരയെക്കുറിച്ച് കേള്‍ക്കാതെയായി.

കുടുംബബന്ധങ്ങളുടെ കഥ പറയുന്ന 916 എന്നചിത്രത്തില്‍ മുകേഷിന്റെ നായികയായിട്ടാണ് മീര അഭിനയിക്കുന്നത്. കോഴിക്കോട്ടും പരിസരങ്ങളിലും ചിത്രീകരണം തുടരുന്ന 916 ന്റെ സെറ്റില്‍ ഈ ആഴ്ച മീരയെത്തും. ഡോക്ടറുടെ വേഷത്തിലാണ് മുകേഷ് അഭിനയിക്കുന്നത്. അനൂപ് മേനോന്‍, ആസിഫ് അലി എന്നിവരാണ് മറ്റു താരങ്ങള്‍. മോഹനന്‍ തന്നെയാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.

ആദ്യമൂന്നു ചിത്രങ്ങളിലും അന്യഭാഷാ നടികളെയാണ് ബ്ലെസി മലയാളത്തല്‍ പരിചയപ്പെടുത്തിയത്. കാഴ്ചയില്‍ പത്മപ്രിയ, തന്‍മാത്രയില്‍ മീരാ വാസുദേവ്, പളുങ്കില്‍ ലക്ഷ്മിശര്‍മ. ഇതില്‍ പത്മപ്രിയയ്ക്കു മാത്രമേ മലയാളത്തില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കാന്‍ സാധിച്ചുള്ളൂ. ലക്ഷ്മി ശര്‍മ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുമെങ്കിലും ചിത്രങ്ങളൊന്നും വിജയിക്കാത്തതിനാല്‍ അര്‍ഹമായ സ്ഥാനം ഇനിയും ലഭിച്ചിട്ടില്ല. രണ്ടാംവരവില്‍ മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കാനാണ് മീരയുടെ തീരുമാനം.

English summary
Meera Vasudevan coming back in Malayalam through A Mohanan's 919. She debuted in malayalam through Tanmatra opposite Mohanlal.An offbeat entertainer directed by Blessy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam