»   » നിരന്തരം അശ്ലീല സന്ദേശങ്ങൾ, യുവാവിന് നടി മീര നൽകിയ എട്ടിന്റെ പണി എന്താണെന്ന് അറിയാമോ?

നിരന്തരം അശ്ലീല സന്ദേശങ്ങൾ, യുവാവിന് നടി മീര നൽകിയ എട്ടിന്റെ പണി എന്താണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

സൈബർ ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത് സിനിമ താരങ്ങളാണ്. ഫേസ്ബുക്കിലൂടെ നിരന്തരം ശല്യം ചെയ്ത യുവാവിന് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് നടി മീരാ വാസുദേവ്. അതും ഫേസ്ബുക്കിലൂടെ തന്നെ.

meera

ദീപികയുടെ പ്രതിഫലം എത്രയാണെന്ന് അറിയാമോ? താരം തന്നെ വെളിപ്പെടുത്തുന്നു, അവതാരക ഉൾപ്പെടെ ഞെട്ടി

ഫേസ്ബുക്കിലൂടെ നിരന്തരം വിവാഹ അഭ്യർത്ഥന നടത്തുകയും ചിത്രങ്ങളും സന്ദേശങ്ങളും അയച്ചു കൊടുക്കുന്ന വിമൽ കുമാർ എന്ന യുവാവിനാണ് താരം പണി കൊടുത്തത്. യുവാവിന്റെ സന്ദേശങ്ങളുടെ സ്ക്രീൻ ഷോർട്ടുകൾ മീര ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ''നിങ്ങള്‍ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് നാണമില്ലെങ്കില്‍ ഇത് ജനങ്ങളുമായി പങ്കുവയ്ക്കുന്നതിന് എനിക്ക് ഒട്ടും സങ്കോചമില്ലെന്ന് മീര പറഞ്ഞു. നിങ്ങളുടെ കുടുംബത്തിനും ഇഷ്ടമുള്ളവര്‍ക്കുമൊപ്പം സമയം ചെലവഴിക്കു. ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാമെന്നും മീര'' ഫേസ്ബുക്കിൽ കുറിച്ചു.

രജനി സാർ അന്ന് ശരിക്കും ഞെട്ടിച്ചു, വളരെ അഭിമാനമായി തോന്നി, അനുഷ്ക പറഞ്ഞതിങ്ങനെ...

2005 ൽ ബ്ലെസ്സി സംവിധാനം ചെയ്ത തന്മാത്രയിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തിയത്. ചിത്രത്തിൽ മീരയുടെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. തന്മാത്രയിലെ അവതരണത്തിന് മികച്ച നവാഗത നടിയ്ക്കഉള്ള ഏഷ്യനെറ്റ് പുരസ്കാരം മീരയ്ക്ക് ലഭിച്ചിരുന്നു.

English summary
meera vasudev replied to man undecent facebook post

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam