മീരയുടെ പ്രതീക്ഷകള്‍
ഭര്‍ത്താവിന്റെ പീഡനകഥകളാണ് ഇപ്പോള്‍ മീരാ വാസുദേവിന് പറയാനുള്ളത്. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഓരോ സീനും കഴിഞ്ഞാല്‍ ഓടിച്ചെന്ന് ഭര്‍ത്താവിന്റെ കഴുത്തില്‍ തൂങ്ങുന്ന മീരയുടെ ദൃശ്യം പഴയ കഥ. വിവാഹമോചനത്തിന് കോടതിയെ സമീപിച്ചിരിക്കുന്ന മീരക്ക് ഇനി സിനിമയെ ചുറ്റിപ്പറ്റി മാത്രമാണ് പ്രതീക്ഷകള്‍.
വിവാഹമോചന വാര്‍ത്തകള്‍ തന്റെ കരിയറിനെ ബാധിക്കാതിരിക്കാനാണ് മീര ഇപ്പോള്‍ ശ്രമിക്കുന്നത്. സിനിമാജീവിതം സജീവമായി മുന്നോട്ടുകൊണ്ടുപോവാന്‍ സഹായിക്കുന്ന ചില ഓഫറുകള്‍ മീരയെ തേടിയെത്തുന്നുണ്ട്. അതിലൊന്നാണ് പുതിയ മമ്മൂട്ടി ചിത്രത്തില്‍ നായികയാവാന്‍ കിട്ടിയിരിക്കുന്ന അവസരം.
നവാഗതനായ തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന മായാബസാറിലാണ് മമ്മൂട്ടി നായികയായി മീരാ വാസുദേവ് അഭിനയിക്കുന്നത്. ഏറെ പ്രതീക്ഷകളോടെയാണ് മീര ഈ വേഷം സ്വീകരിച്ചിരിക്കുന്നത്.
തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായാണ് മീര മലയാളത്തില്‍ അരങ്ങേറിയത്. മീരക്ക് ലഭിച്ച മികച്ച കഥാപാത്രമായിരുന്നു തന്മാത്രയിലേത്. തന്മാത്ര എന്ന ചിത്രത്തോടൊപ്പം മീരയും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ അതിനു ശേഷം മീരക്ക് മലയാളത്തില്‍ ലഭിച്ചതൊന്നും ശ്രദ്ധേയമായ വേഷങ്ങളായിരുന്നില്ല.
തമിഴില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടും മീരക്ക് അവിടെ തുടര്‍ന്ന് കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. കരിയര്‍ മന്ദഗതിയില്‍ നീങ്ങുന്ന സാഹചര്യത്തിലാണ് വിവാഹമോചനത്തിന് കോടതിയെ സമീപിക്കേണ്ടിവന്നത്. ഇങ്ങനെ എല്ലാം കൊണ്ടം മോശമായിരിക്കുന്ന സമയത്താണ് മീരയെ തേടി മമ്മൂട്ടി ചിത്രത്തിലെ നായികാവേഷം എത്തിയിരിക്കുന്നത്. മീരക്ക് സന്തോഷിക്കാന്‍ മറ്റെന്തുവേണം? മായാബസാറിലൂടെ മലയാളത്തില്‍ ഒരു തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയാണ് ഇനി മീരയ്ക്കുള്ളത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
മീര വാസുദേവിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications