മുടിയിൽ വെളിച്ചെണ്ണ പുരട്ടി, കരിമഷിയെഴുതി മീര വാസുദേവ്!! താരത്തിന്റെ വ്യത്യസ്തമായ ഫേട്ടോ ഷൂട്ട്..
തന്മാത്ര എന്ന ഒറ്റ ചിത്രം കൊണ്ട് കേരളത്തിനകത്തും പുറത്തും ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ മീരയ്ക്ക് കഴിഞ്ഞു
2005 ൽ ബ്ലെസി സംവിധാനം ചെയ്ത് തന്മാത്ര എന്ന ചിത്രം മലയാളി പ്രേക്ഷകരെ ഒന്നടങ്കം സങ്കടത്തിലാക്കിയിരുന്നു. സെക്രട്ടറിയേറ്റ് ജീവനക്കാരനായ രമേശനും ഭാര്യ രേഖവയും ഇന്നും നപ്രേക്ഷകരുടെ മനസ്സിലുണ്ട്. രമേശനായി മോഹൻലാൽ തകർത്ത് അഭിനയിച്ചപ്പോൾ ഭാര്യ ലേഖയായി എത്തിയ മീര വാസുദേവായിരുന്നു. മീര സിനിമയിൽ എത്തിയ കാലമായിരുന്നു. നെറുകിൽ സുന്ദരം തെട്ട്, സാരിയിൽ പക്ക നാട്ടിൻ പുറത്തുകാരിയായ ഭാര്യയായിട്ടായിരുന്നു മീര എത്തിയത്. മോഹൻലാലിനേടൊപ്പം അന്ന് മീരയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

തന്മാത്ര എന്ന ഒറ്റ ചിത്രം കൊണ്ട് കേരളത്തിനകത്തും പുറത്തും ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ മീരയ്ക്ക് കഴിഞ്ഞു. താരത്തിന്റെ ഏറ്റവും വലിയ ആരാധകനാണ് ഫോട്ടോ ഗ്രാഫറും സംവിധായകനുമായ വജ് രണഭ് നട് രാജ് മഹർഷി. നട് രാജിന്റെ ചിത്രപ്രദർശനം ഇപ്പോൾ മുംബൈയിൽ നടക്കുന്നുണ്ട്. എക്സിബിഷനിലെ ചിത്രങ്ങളിൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ ഒരു മുഖം കൂടിയുണ്ട്. അത് മറ്റാരുടേയുമല്ല മീര വാസുദേവിന്റേതാണ്.
തന്മാത്ര ചിത്രം കണ്ടതു മുതൽ നട് രാജ് മീരയുടെ ആരാധകനായി മാറുകയായിരുന്നു. മീരയെ നേരിട്ട് കാണാനൊരു അവസരം ലഭിച്ചപ്പോൾ അത് അറിയിക്കുകയും ചെയ്തു. ഇതിനിടെ തന്റെ പ്രിയപ്പെട്ട നടിയുടെ ഒരു ഫോട്ടോ ഷൂട്ട് നടത്തുകയും. സാധരണ ഫോട്ടോ ഷൂട്ടുകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് മീര പ്രത്യക്ഷപ്പെട്ടത്. മുടിയില്‍ വെളിച്ചെണ്ണ പുരട്ടി, കറുപ്പു പൊട്ടു തൊട്ട്, കണ്‍മഷിയെഴുതി, കറുത്ത ദുപ്പട്ടയണിഞ്ഞ് അതിസുന്ദരിയായാണ് മീര ആ ഫോട്ടോഷൂട്ടിനെത്തിയത്. ഈ ചിത്രങ്ങളാണ് മുംബൈ ജഹാംഗീർ ആർട്ട് ഗാലറിയിൽ ഫോര്‍ത്ത് ഐ എന്ന പേരില്‍ പ്രദർശിപ്പിച്ചിരിക്കുന്നത്. ജനുവരി 3 ന് ആരംഭിച്ച പ്രദർശനം എട്ടിനാണ് അവസാനിക്കുന്നത്


Click it and Unblock the Notifications