»   » രണ്ടു വ്യത്യസ്ത ഗെറ്റപ്പില്‍ മീര നന്ദന്‍

രണ്ടു വ്യത്യസ്ത ഗെറ്റപ്പില്‍ മീര നന്ദന്‍

Posted By:
Subscribe to Filmibeat Malayalam
റിയാലിറ്റി ഷോയില്‍ നിന്ന് സിനിമയിലെത്തിയ മീര നന്ദന് ഒരു നാടന്‍ പെണ്‍കുട്ടി എന്ന ഇമേജ് പതിച്ചു കിട്ടിയിരുന്നു. എന്നാല്‍ ഒരേ ടൈപ്പ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താത്പര്യം കാണിക്കാതിരുന്ന നടിയാവട്ടെ അല്പ സ്വല്‍പം മോഡേണാവാന്‍ താത്പര്യമാണെന്ന് തുറന്ന് പറയുകയും ചെയ്തു.

ഇപ്പോഴിതാ മീരയെ തേടി മലയാളത്തില്‍ നിന്ന് രണ്ടു കഥാപാത്രങ്ങളെത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടിലൊരുങ്ങുന്ന ലോക്പാലില്‍ മീര ഒരു മോഡേണ്‍ പെണ്‍കുട്ടിയായാണ് വേഷമിടുന്നതെങ്കില്‍ ജോഷി മാത്യുവിന്റെ ബ്ലാക്ക് ഫോറസ്റ്റില്‍ നടി ഒരു ആദിവാസി വനിതയെയാണ് അവതരിപ്പിക്കുന്നത്.

രണ്ടു ചിത്രത്തിന്റേയും ഷൂട്ടിങ് ഏതാണ്ട് ഒരേസമയത്ത് നടക്കുകയാണ്. ഷാജി കൈലാസ് ജയറാമിനെ നായകനാക്കി ഒരുക്കുന്ന മദിരാശിയില്‍ മീരയായിരുന്നു നായിക. മദിരാശിയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ മീര ലോക്പാലിലും ബ്ലാക്ക് ഫോറസ്റ്റിലും വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളെ ലഭിച്ചതിന്റെ ത്രില്ലിലാണ്.

എന്നാല്‍ ഒരേസമയം രണ്ടു കഥാപാത്രങ്ങളായി മാറുമ്പോള്‍ ചില ബുദ്ധിമുട്ടുകളുമുണ്ട്. ബ്ലാക്ക് ഫോറസ്റ്റില്‍ ആദിവാസി വനിതയെ അവതരിപ്പിക്കുന്നതു കൊണ്ട് പുരികം പോലും ത്രഡ് ചെയ്യരുതെന്ന് സംവിധായകന്‍ വിലക്കിയിട്ടുണ്ട്. അതേസമയം ലോക്പാലില്‍ മോഡേണ്‍ കഥാപാത്രമാവണമെങ്കില്‍ സുന്ദരിയായേ തീരൂ. ഇതൊക്കെയാണെങ്കിലും ഈ ചലഞ്ച് താന്‍ ഏറ്റെടുക്കുകയാണെന്ന് തന്നെയാണ് മീരയ്ക്ക് പറയാനുള്ളത്.

English summary
Meera Nandhan is getting busier by the day in M-Town. The actress' second M-Town innings is turning out to be an exciting fare, especially as she has been offered a variety of roles in her upcoming flicks,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam