»   » ദുല്‍ഖറിന്റെ രാജകുമാരി സുന്ദരിയാണ്! പിറന്നാള്‍ ദിനത്തില്‍ മകളുടെ ഫോട്ടോ പങ്കുവെച്ച് ദുല്‍ഖര്‍ !!

ദുല്‍ഖറിന്റെ രാജകുമാരി സുന്ദരിയാണ്! പിറന്നാള്‍ ദിനത്തില്‍ മകളുടെ ഫോട്ടോ പങ്കുവെച്ച് ദുല്‍ഖര്‍ !!

Posted By: Teressa John
Subscribe to Filmibeat Malayalam

ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന ആ ദിവസം വന്നെത്തിയിരിക്കുകയാണ്. ഇന്നലെ മുപ്പതാം പിറന്നാള്‍ ആഘോഷിച്ച ദുല്‍ഖറിന് ആരാധകരുടെ ആശംസകളുടെ പ്രവാഹമായിരുന്നു. അതിനൊപ്പം ആരാധകര്‍ക്ക് തിരിച്ച് താരം നല്‍കിയത് അതിലും വലിയ സമ്മാനമായിരുന്നു. ദുല്‍ഖറിന്റെ രാജകുമാരിയുടെ ഫോട്ടോ ആദ്യമായി പുറത്ത് വിട്ടത് ഇന്നലെയായിരുന്നു.

കാറിനുള്ളില്‍ നിന്നും കാമുകനെ കെട്ടി പുണരുന്ന താരപുത്രിയായ നടിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു!

ദുല്‍ഖറിന്റെയും ഭാര്യ അമാലിന്റെയും മകള്‍ മറിയം അമീറ സല്‍മാന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മേയ് 5 നായിരുന്നു ദുല്‍ഖറിന് കുഞ്ഞ് പിറന്നത്. ശേഷം ദുല്‍ഖറിന്റെ മകളാണെന്ന് പറഞ്ഞ് ഒരു കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലുടെ വൈറലായി മാറിയിരുന്നു. എന്നാല്‍ അതായിരുന്നില്ല ദുല്‍ഖറിന്റെ മകള്‍.

ദുല്‍ഖറിന്റെ മകള്‍

മേയ് 5 നായിരുന്നു ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയ്ക്കും മകള്‍ പിറന്നത്. ശേഷം ആദ്യമായിട്ടാണ് ദുല്‍ഖറിന്റെ മകളുടെ ഫോട്ടോ താരം പുറത്ത് വിട്ടിരിക്കുന്നത്.

മറിയം അമീറ സല്‍മാന്‍

മകള്‍ക്ക് ഇരുവരും മറിയം അമീറ സല്‍മാന്‍ എന്നായിരുന്നു പേരിട്ടത്. ദുല്‍ഖറിന്റെ കുഞ്ഞു കുടുംബത്തിന്റെ ഫോട്ടോ ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ദുല്‍ഖറിന്റെ പിറന്നാള്‍

ഇന്നലെ ദുല്‍ഖറിന്റെ പിറന്നാളിനായിരുന്നു. തന്റെ മുപ്പതാം പിറന്നാള്‍ ആഘോത്തിനിടെ ആരാധകര്‍ക്കുള്ള സമ്മാനമായിട്ടാണ് മകളുടെ ഫോട്ടോ പുറത്ത് വിട്ടത്.

വൈറലായി ചിത്രം

മുമ്പ് ദുല്‍ഖറിന്റെ മകളാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലുടെ ഒരു ചിത്രം വൈറലായി മാറിയിരുന്നു. എന്നാല്‍ അത് വ്യാജമായിരുന്നെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴാണ് ആദ്യമായി മകളുടെ ഫോട്ടോ ദുല്‍ഖര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ആരാധകരുടെ സമ്മാനം

ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ ഇന്നലെ ഫേസ്ബുക്ക് നിറഞ്ഞിരുന്നു. ഒപ്പം ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്നും വലിയ സമ്മാനം കിട്ടിയിരുന്നു.

സിനിമയുടെ പോസ്റ്റര്‍


നിലവില്‍ ദുല്‍ഖര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന മൂന്ന് സിനിമകളുടെ പോസ്റ്റാറായിരുന്നു ഇന്നലെ പുറത്തിറക്കിയത്. സോലോ, മഹാനദി, പറവ എന്നീ സിനിമകളുടെ പോസ്റ്ററായിരുന്നു പുറത്ത് വന്നത്.

സൗബിന്റെ സമ്മാനം

നടന്‍ സൗബിന്‍ സാഹിര്‍ സംവിധാനം ചെയ്യുന്ന പറവയുടെ പോസ്റ്ററും ഇന്നലെ ദുല്‍ഖറിന്റെ പിറന്നാള്‍ പ്രമാണിച്ച് പുറത്തിറക്കിയിരുന്നു.

English summary
Meet Dulquer Salmaan-Amaal Sufiya's Little Princess!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam