സൈമാ ഞെട്ടാന്‍ റെഡിയായിക്കോ, ഇതാണ് നുമ്മ പറഞ്ഞ നായിക
വെണ്ണക്കല്‍ തോല്‍ക്കുന്ന ശരീര ഭംഗി...ആരെയും വശീകരിക്കുന്ന കണ്ണുകള്‍..അല്പം നീണ്ട കഴുത്തുകള്‍...ചുരുക്കത്തില്‍ ഒരു കുഞ്ഞു മിസ് ഇന്ത്യയാകാനുള്ള സൗന്ദര്യമൊക്കെയുള്ള ഇവളാണ് നമ്മുടെ നായിക. പേര് പിങ്കി... ആടുതോമയെ കണ്ട, ആടു ജീവിതത്തെ വായിച്ച മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു പുതിയ നായിക, ആടു നായിക.
ഒരെത്തും പിടിയും കിട്ടുന്നുണ്ടാവില്ല അല്ലേ..പിങ്കി ജയസൂര്യയുടെ പുതിയ നായികയാണ്. നവാഗതനായ മിഥുന്‍ മാനുവല്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'ആട് ഒരു ഭീകര ജീവിയാണു' എന്ന ചിത്രത്തിലാണ് ഒരു പെണ്ണാട് ജയസൂര്യയ്ക്ക് നായികയായെത്തുന്നത്. ആട് ജയസൂര്യയ്ക്ക് നായികയാകുന്ന വാര്‍ത്തകള്‍ നേരത്തെ വന്നതാണ്. എന്നാല്‍ ആ നടിയെ ആരും കണ്ടിരുന്നില്ല...ദാ ഇവളാണ് നുമ്മ പറഞ്ഞ ആ നായിക.

ഒറ്റ റീടേക്ക് പോലുമില്ലാതയാണത്രെ പിങ്കി നാല്‍പ്പത് ദിവസം തകര്‍ത്തഭിനയിച്ചത്. നവരസങ്ങള്‍ക്ക് പുറമെ ചില പുതിയ രസങ്ങളും പിങ്കിയുടെ ഭാഗത്തുനിന്നും ഉണ്ടായത്രെ. ചിത്രത്തില്‍ സ്ത്രീകഥാപാത്രങ്ങളുണ്ട്. പക്ഷെ നായികയുടെ സ്ഥാനം പിങ്കി എന്ന് പേരുള്ള പെണ്ണാടിനാണെന്നാണ് സംവിധായകന്‍ പറയുന്നത്.
ഒരു വടംവലി മത്സരത്തെ തുടര്‍ന്നുണ്ടാകുന്ന സംഭവത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. ഒരു റോഡ് മൂവിയായൊരുങ്ങുന്ന ചിത്രത്തിന്റെ മൂഡ് കോമഡിയാണെന്നും സംവിധായകന്‍ അറിയിച്ചു. ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ആളാണ് മിഥുന്‍ മാനുവല്‍.
രണ്‍ജി പണിക്കര്‍, വിനായകന്‍, സൈജു കുറുപ്പ്, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, ഭഗത് മാനുവല്‍, വിജയ് ബാബു, സൃന്ദ അഷബ്, ഹണി റോസ്, സാന്ദ്ര തോമസ് തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ഒരു അതിഥി താരമായി സണ്ണിവെയിനും അഭിനയിക്കും. സണ്ണിയെ കൂടാതെ മൂന്ന് സര്‍പ്രൈസ് അതിഥികള്‍ വേറെയും ഉണ്ടാകുമത്രെ. അതാണ് പറഞ്ഞത്, സൈമാ ഞെട്ടാന്‍ റെഡിയായിക്കോ എന്ന്.


Click it and Unblock the Notifications











