»   » അസ്വസ്ഥത ലവലേശമില്ലാത്ത നിവിന്‍ പോളിയുടെ അമ്മ, എന്നാല്‍ അച്ഛന്റെ അവസ്ഥയോ.. ??

അസ്വസ്ഥത ലവലേശമില്ലാത്ത നിവിന്‍ പോളിയുടെ അമ്മ, എന്നാല്‍ അച്ഛന്റെ അവസ്ഥയോ.. ??

By: Rohini
Subscribe to Filmibeat Malayalam

പറയുന്നത്, അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അച്ഛനും അമ്മയുമായി എത്തുന്ന കഥാപാത്രങ്ങളെ കുറിച്ചാണ്. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകള്‍ റിലീസ് ചെയ്തു.

പൃഥ്വിരാജിനെ സര്‍ എന്ന് വിളിച്ച് നടന്റെ വിജയ കാരണം പറയുന്ന ദുല്‍ഖര്‍, പ്രണവിന് മാത്രമല്ല വിനയം!


ലാലാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ അച്ഛനായി എത്തുന്നത്. അസ്വസ്ഥത കൂടപിറപ്പായ ചാക്കോ എന്ന കഥാപാത്രമാണ് ലാല്‍ അവതരിപ്പിയ്ക്കുന്നത്. ശാന്തികൃഷ്ണയാണ് നിവിന്റെ അമ്മവേഷത്തില്‍ എത്തുന്നത്. അസ്വസ്ഥത ലവലേശമില്ലാത്ത കഥാപാത്രമാണ് ഷീല ചാക്കോ.


ഇതാണ് അച്ഛന്‍

ഇതാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ ലാലിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ പോസ്റ്റര്‍. കൊതുക് ബാറ്റും പിടിച്ച് ടെന്‍ഷനടിച്ചിരിയ്ക്കുന്ന ഈ ചിത്രത്തില്‍ നിന്ന് തന്നെ വ്യക്തമാണ് ലാലിന്റെ കഥാപാത്രത്തിന്റെ സ്വഭാവം


ഇത് അമ്മ

ഇതാണ് അസ്വസ്ഥതകള്‍ ലവലേശമില്ലാത്ത നിവിന്‍ പോളിയുടെ അമ്മ ഷീല ചാക്കോ. ഒരിടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഈ ചിത്രത്തിലൂടെ.


മറ്റ് കഥാപാത്രങ്ങള്‍

അഹാനകൃഷ്ണയും ഐശ്വര്യ ലക്ഷമിയുമാണ് ചിത്രത്തില്‍ നായികമാരായി അഭിനയിക്കുന്നത്. സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സൃന്ദ, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.


നിര്‍മാണം നിവന്‍

നായകന്‍ നിവിന്‍ പോളി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍. പോളി ജൂനിയര്‍ പിക്‌ചേഴ്‌സും, ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റും സ്റ്റുഡിയോ 11 റിലീസും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.


Nivin Pauly team up with Amala Paul for Kayamkulam Kochunni

ഓണം റിലീസ്

പ്രേമം ചിത്രത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് തിയേറ്ററിലെത്തും. ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. പൂര്‍ണമായുമൊരു കുടുംബ ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.


English summary
Meet Nivin Pauly's parents in Njandukalude Nattil Oridavela
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam