»   » 'നീ വേഗം ഇറങ്ങ് കഴുതെ' ബോളിവുഡിലെത്തിയിട്ടും മലയാളം മറക്കാതെ പാര്‍വതി! നായകനെ വിളിച്ചത് കഴുതെന്ന്..

'നീ വേഗം ഇറങ്ങ് കഴുതെ' ബോളിവുഡിലെത്തിയിട്ടും മലയാളം മറക്കാതെ പാര്‍വതി! നായകനെ വിളിച്ചത് കഴുതെന്ന്..

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള നടി പാര്‍വതിയും ബോളിവുഡിലെത്തിയിരിക്കുകയാണ്. ഖരിബ് ഖരിബ് സിങ്‌ലേ എന്ന പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് പാര്‍വതിയുടെ അരങ്ങേറ്റം. സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം സിനിമയുടെ പോസറ്റര്‍ പങ്കുവെച്ച് അടുത്ത ദിവസം ട്രെയിലര്‍ വരുന്ന കാര്യം പാര്‍വതി തന്നെയാണ് പുറത്ത് വിട്ടത്.

 parvathy

ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ട്രെയിലറില്‍ പാര്‍വതി മലയാളം സംസാരിച്ചിരിക്കുകയാണ്. തനുജ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനാണ് നായകനായി അഭിനയിക്കുന്നത്. ഒരു യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ വേണ്ടി വേഗം ഇറങ്ങ് കഴുതെ എന്ന് പാര്‍വതി വിളിച്ചു പറയുന്ന ഡയലോഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

ടൊവിനോയ്ക്ക് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാമോ? ഭാര്യ ലിഡിയയുടെ അഭിപ്രായം ഇതാണ്!!

റോഡ് സിനിമ പോലെ ഒരു യാത്രയ്ക്കിടെ രണ്ട് പേര്‍ തമ്മില്‍ കണ്ടുമുട്ടുകയും പരിചയം പ്രണയത്തിലേക്ക് എത്തുകയും ചെയ്യുന്നു. ശേഷം ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പ്രണയത്തിനൊപ്പം കോമഡിയ്ക്കും പ്രധാന്യം കൊടുത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

English summary
Qarib Qarib Trailer Is OUT And We Can't Get Enough Of Irrfan Khan And Parvathy's Quirky Love Story

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam