»   » പൃഥ്വിരാജും സുപ്രിയയും അലംകൃതയ്ക്കൊപ്പം ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍

പൃഥ്വിരാജും സുപ്രിയയും അലംകൃതയ്ക്കൊപ്പം ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

പൃഥ്വിരാജും സുപ്രിയയും ആദ്യമായി മകള്‍ അലംകൃതയ്‌ക്കൊപ്പം ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നു. മകള്‍ അലംകൃത ഉണ്ടായതിന് ശേഷം ഇത് ആദ്യമായാണ് പൃഥ്വിരാജും സുപ്രിയയും മകള്‍ക്കൊപ്പം ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്.

വനിതയുടെ ഓണപ്പതിപ്പിലാണ് ഇവരുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാധരും മാധ്യമങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പൃഥ്വിയുടെ മകള്‍ അലംകൃതയുടെ ഫോട്ടോ കാണാന്‍. പൃഥ്വിരാജ് തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ മകള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോ ഇതിനോടകം വൈറലായിട്ടുമുണ്ട്.

prithvi-supriya-alangritha

2014 ഡിസംബറിലാണ് പൃഥ്വിരാജിനും ഭാര്യ സുപ്രിയയ്ക്കും മകള്‍ ജനിക്കുന്നത്. അലംഗൃത മേനോന്‍ എന്ന് മകള്‍ക്ക് പേരിട്ടതായി പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ജാതിയതയെ തുറന്ന് എതിര്‍ത്തിട്ടുള്ള ആളാണ് പൃഥ്വിരാജ്. അതുക്കൊണ്ട് തന്നെ മകളുടെ പേരിലെ ജാതിയതയെ ചൊല്ലി പിന്നീട് വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.

മകളുടെ പേരിനൊപ്പം തന്റെ പേര് ചേര്‍ക്കാതിരുന്നത് ആണ്‍ക്കോയ്മ ഇഷടമല്ലാത്തതിനാലാണ്, അലംകൃത മേനോന്‍ എന്ന് ചേര്‍ത്തതെന്നും പൃഥ്വിരാജ് നേരത്തെ ഫേസ്ബുക്ക് പേജിലൂടെ വിശദീകരണം നല്‍കിയിരുന്നു.

2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും സുപ്രിയുടേയും വിവാഹം. ബിബിസി ഏഷ്യയുടെ വാര്‍ത്താ വിഭാഗത്തിലായിരുന്നു പാലക്കാട് സ്വദേശിയായ സുപ്രിയ മേനോന്‍.

Thats our lil Miss Sunshine 󾌵

Posted by Prithviraj Sukumaran on Tuesday, August 11, 2015
English summary
Prithviraj and Supriya Menon's daughter Alankrita Menon Prithviraj's picture is finally out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam