വീണ്ടും മലയാളികളുടെ ഹൃദയം തകർത്ത് സുഡു മോൻ!! സമുവലിന്റെ ആ ചിത്രം ഞെട്ടിച്ചു, കാണൂ...
കേരളത്തിലെ താരങ്ങൾക്ക് കൊടുക്കുന്ന എല്ലാ പരിഗണനയും സ്നേഹവും സുഡുവിനും മലയാളികൾ കൊടുക്കുന്നുണ്ട്.
സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷരുടെ ഹൃദയം കീഴടങ്ങിയ നൈജീരിയൻ താരമാണ് സമുവൽ റോബിൻസൺ . ചിത്രം പുറത്തിറങ്ങിയപ്പോൾ മുതൽ സമൂവൽ എല്ലാവർക്കും സുഡു മോനാണ്. എല്ലാവരും അവനെ സുഡു എന്നു വിളിച്ചു. കാൽ പന്ത് കളിയും മലപ്പുറം പശ്ചാത്തലമാക്കി സക്കരിയ്യ സംവിധാനം ചെയ്ത ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.

കേരളത്തിലെ താരങ്ങൾക്ക് കൊടുക്കുന്ന എല്ലാ പരിഗണനയും സ്നേഹവും സുഡുവിനും മലയാളികൾ കൊടുക്കുന്നുണ്ട്. കൂടാതെ അവന്റെ വിശേഷങ്ങൾ അറിയാനും മലിയാളി പ്രേക്ഷകർക്ക് ഏറെ താൽപര്യമാണ്. ഇപ്പോഴിത സുഡു മോൻ മലയാളികളുടെ ഹൃദയത്തിൽ ഒരു ബോബ് ഇട്ട് തകർത്തിരിക്കുകയാണ്. താൻ സിംഗിളല്ല തനിയ്ക്കൊരു കൂട്ടുകാരിയുണ്ടെന്ന് പറയുന്നു. കൂടാതെ ഗേൾ ഫ്രണ്ടിനോടൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് താഴെ കമന്റുകളുടെ ബഹളമാണ്. കൂടുതലും മലയാളികളാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്, ബ്രോക്കൻ ഹാർട്ട്, അദരാഞ്ജലികൾ, കാമുകി ഉണ്ടെങ്കിലും പ്രേമിക്കും എന്നിവയാണ് കമന്റുകൾ.
സുഡാനിയ്ക്ക് ശേഷം വീണ്ടും സിഡുമോൻ കേരളത്തിൽ മടങ്ങി എത്തുകയാണ്. ഇത്തവണ വില്ലനായിട്ടാണ് വരവ്. പാർത്ഥസാരഥി സംവിധാനം ചെയ്യുന്ന പർപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സമൂവൽ എത്തുന്നത്. ചിത്രത്തിനു സുഡുമോന്റെ വില്ലൻ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ


Click it and Unblock the Notifications











