twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാര്‍വതി മേനോന് അഭിനന്ദനങ്ങളുടെ പ്രവാഹം

    By Aswathi
    |

    '2006ല്‍ ഔട്ട് ഓഫ് സിലബസിലൂടെ വന്ന്, നോട്ട്ബുക്ക് എന്ന റോഷന്‍ ആഡ്രൂസ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ കലാകാരി. വളരെ നല്ല ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത്, തന്നെ ഏല്‍പ്പിക്കുന്ന റോള്‍ തന്റേതായൊരു കയ്യൊപ്പ് ചാര്‍ത്തി വെള്ളിത്തിരയില്‍ എത്തിക്കുന്ന ഒരു അഭിനേത്രി.

    മരിയാനിലെ പനിമലരിനു ശേഷം ആര്‍ജെ സറയായി ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന അഞ്ജലി മേനോന്‍ ചിത്രത്തില്‍ എന്നും ഓര്‍ക്കാന്‍ കഴിയുന്ന ഒരു കഥാപാത്രത്തെയാണ് പാര്‍വതി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ജീവിതം ജീവിക്കുവാനും, അതിലുപരി ആസ്വദിക്കാനും ഉള്ളതാണെന്നും നമ്മെ ഓര്‍മ്മപ്പെടുത്ത ഒരു നല്ല വേഷം. വരും കാലങ്ങളിലും ഇവര്‍ക്ക് ഇതുപോലത്തെ നല്ല നല്ല ചിത്രങ്ങളുടെ ഭാഗമാവാന്‍ സാധിക്കട്ടെ' ഇങ്ങനെ നീളുന്നു ബാംഗ്ലൂര്‍ ഡെയ്‌സ് കണ്ടിറങ്ങിയവരുടെ മനസ്സില്‍ പാര്‍വതിക്കുള്ള സ്ഥാനം.

    അഞ്ജലി മേനോന്‍ യുവ താരനിരയെ അണിനിരത്തി ഒരുക്കിയ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലെ ഓരോരുത്തരുടെ അഭിനയവും പ്രേക്ഷകര്‍ വിലയിരുത്തിക്കഴിഞ്ഞു. അതിലേറ്റവും കൂടുതല്‍ പ്രശംസകള്‍ നേടുന്നത് നിവിന്‍ പോളിയുടെ കുട്ടനും ദുല്‍ഖറിന്റെ അജുവും ഒപ്പം പാര്‍വതിയുടെ സറയുമാണ്. പ്രേക്ഷകര്‍ പറയുന്ന, പാര്‍വതി ഇതുവരെ അഭിനയിച്ച ആ വ്യത്യസ്ത വേഷങ്ങള്‍ ഏതൊക്കെയാണെന്നൊന്ന് നോക്കാം.

    ഔട്ടോ ഓഫ് സിലബസ്

    പാര്‍വതിയോട്, സാറ നീ കലക്കി

    വിശ്വനാഥ് സംവിധാനം ചെയ്ത ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാര്‍വതിയുടെ തുടക്കം. ഗായത്രി എന്ന കഥാപാത്രമായിട്ടാണ് പാര്‍വതിയുടെ അരങ്ങേറ്റം

    നോട്ട്ബുക്കിലൂടെ പ്രേക്ഷകരിലേക്ക്

    പാര്‍വതിയോട്, സാറ നീ കലക്കി

    നോട്ട്ബുക്കിലെ പൂജ എന്ന വ്യത്യസ്ത കഥാപാത്രമായെത്തിയാണ് പാര്‍വതി മേനോന്‍ പിന്നെ പ്രേക്ഷകരില്‍ അറിയപ്പെട്ടത്.

     വിനോദയാത്രയിലെ രശ്മി

    പാര്‍വതിയോട്, സാറ നീ കലക്കി

    വിനോദ യാത്ര എന്ന ചിത്രത്തില്‍ മുകേഷിന്റെ പെങ്ങളായി രശ്മി എന്ന കഥാപാത്രമായെത്തിയതും പാര്‍വതി തന്നെ. ദിലീപും മീരാ ജാസ്മിനും മുഖ്യവേഷത്തിലെത്തിയ ചിത്രത്തിലെ പാര്‍വതിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

    മിലാനയിലൂടെ കന്നടയില്‍

    പാര്‍വതിയോട്, സാറ നീ കലക്കി

    മിലാന എന്ന ചിത്രത്തിലൂടെ കന്നടസിനിമകളില്‍ അരങ്ങേറ്റം കുറിച്ചു. അഞ്ജലി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്

    മോഹന്‍ലാലിനൊപ്പം ഫഌഷ്

    പാര്‍വതിയോട്, സാറ നീ കലക്കി

    പിന്നെ മലയാളത്തില്‍ തിരിച്ചെത്തിയത് മോഹന്‍ലാലിനൊപ്പം ഫഌഷ് എന്ന ചിത്രത്തിലൂടെയാണ്. ചിത്രം വിജയ്ച്ചില്ലെങ്കിലും പാര്‍വതയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു.

    തമിഴില്‍ പുരസ്‌കാരത്തോടെ തുടക്കം

    പാര്‍വതിയോട്, സാറ നീ കലക്കി

    പൊ എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലെ മാരി എന്ന കഥാപാത്രത്തിനു തന്നെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും മികച്ച പുതുമുഖ നടിക്കുള്ള വിജയ് പുരസ്‌കാരവും ലഭിച്ചു.

    കന്നടയില്‍ പരീക്ഷണങ്ങള്‍

    പാര്‍വതിയോട്, സാറ നീ കലക്കി

    മളെ ബരളി മഞ്ഞ് ഇരളി, പൃഥ്വി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തു. പൃഥ്വി എന്ന ചിത്രത്തിലൂടെ കന്നട പ്രേക്ഷകരും അകമഴിഞ്ഞ് സ്വീകരിച്ചു. പുനീത് രാജ്കുമാറായിരുന്നു നായകന്‍

    സിറ്റി ഗോഡിലൂടെ വീണ്ടും മലയാളത്തില്‍

    പാര്‍വതിയോട്, സാറ നീ കലക്കി

    തമിഴിലെ പുരസ്‌കാര പെരുമഴയും കന്നടയിലെ പരീക്ഷണങ്ങളുമൊക്കെ കഴിഞ്ഞ് വീണ്ടും പാര്‍വതി മലയാളത്തിലെത്തി. സിറ്റി ഓഫ് ഗോഡില്‍ മരതകം എന്ന കഥാപാത്രമായായിരുന്നു തിരിച്ചുവരവ്

    ചെന്നൈയില്‍ ഒരു നാള്‍

    പാര്‍വതിയോട്, സാറ നീ കലക്കി

    മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ട്രാഫിക് എന്ന ചിത്രത്തിന്റെ റീമേക്കുമായാണ് പിന്നെ പാര്‍വതി തമിഴകത്തെത്തിയത്. മലയാളത്തില്‍ സന്ധ്യ അവതരിപ്പിച്ച കഥാപാത്രമാണ് തമിഴിലെത്തിയപ്പോള്‍ പാര്‍വതിയ്ക്ക് ലഭിച്ചത്.

    ആധാര്‍ ബഹര്‍

    പാര്‍വതിയോട്, സാറ നീ കലക്കി

    ഫനീഷ് എസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ വീണ്ടും പാര്‍വതി കന്നടയിലെത്തി. സുഹാസിനി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

    മരിയനിലെ പനിമലര്‍

    പാര്‍വതിയോട്, സാറ നീ കലക്കി

    തമിഴില്‍ പാര്‍വതിയ്ക്ക് വീണ്ടും തിളങ്ങാന്‍ കഴിഞ്ഞത് മരിയാനിലൂടെയാണ്. ധനുഷിന്റെ നായികയായെത്തിയ പരിമളം ഏറെ ശ്രദ്ധിക്കപ്പെട്ടു.

    ബാംഗ്ലൂര്‍ ഡെയ്‌സില്‍

    പാര്‍വതിയോട്, സാറ നീ കലക്കി

    ഒടുവില്‍ ബാംഗ്ലൂര്‍ ഡെയ്‌സില്‍ എത്തി നില്‍ക്കുന്നു പാര്‍വതിയുടെ അഭിനയ ജീവിതം. എല്ലാ ചിത്രത്തിലും തന്റേതായ അഭിനമികവു തെളിയിച്ച പാര്‍വതിയുടെ സംഭാവന ഈ ചിത്രത്തിലും കാണാനാവുന്നുണ്ട്.

    അടുത്ത ചിത്രങ്ങള്‍

    പാര്‍വതിയോട്, സാറ നീ കലക്കി

    ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം മൊയ്തീന്‍' എന്നതാണ് മലയാളത്തിലെ അടുത്ത ചിത്രം. പൃഥ്വിരാജാണ് നായകന്‍. കമല്‍ ഹസന്‍ നായകനാകുന്ന ഉത്തമ വില്ലനാണ് ഇനി തമിഴില്‍ ചെയ്യാനിരിക്കുന്നത്.

    English summary
    Meet the real winner of Bangalore Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X