»   » ടൊവിനോ തോമസിന്റെ പപ്പന്‍ തിയറ്ററുകളെ പൂരപറമ്പാക്കും! സിനിമ കള്ളന്‍ പവിത്രനെ കുറിച്ചോ?

ടൊവിനോ തോമസിന്റെ പപ്പന്‍ തിയറ്ററുകളെ പൂരപറമ്പാക്കും! സിനിമ കള്ളന്‍ പവിത്രനെ കുറിച്ചോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ടൊവിനോ തോമസ് ഇപ്പോള്‍ സിനിമകളുടെ തിരക്കുകളിലാണ്. ഗോദയ്ക്ക് ശേഷം ടൊവിനോ നായകനായി അഭിനയിക്കുന്ന സിനിമയാണ് തരംഗം. സിനിമയ്ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. തമിഴ് നടന്‍ ധനുഷ് മലയാളത്തില്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയാണ് തരംഗം. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

വേലൈക്കാരന് വേണ്ടി ഫഹദ് ഫാസിലിന്റെ കഷ്ടപ്പാട്! ചിത്രം സെപ്റ്റംബര്‍ 29 ന് റിലീസ് ചെയ്യുന്നു!!!

തരംഗം അതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ശേഷമാണ് ചിത്രത്തില്‍ നിന്നും വ്യത്യസ്തമായ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിലെ ടൊവിനോയുടെ കഥാപാത്രം എന്താണെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് പപ്പന്‍.

 tharangam-firstlook-poster

സിനിമയെ കുറിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത് ടൊവിനോ തോമസ് സസ്‌പെന്‍ഷനിലായ പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ്. ചിത്രം പറയാന്‍ ഉദ്ദേശിക്കുന്നത് കള്ളന്‍ പവിത്രന്റെ കഥയാണെന്നുമാണ് പറയുന്നത്.

സ്ത്രീകള്‍ അവരുടെ നഗ്ന ശരീരത്തെ സ്‌നേഹിക്കണം! കല്‍കി കോച്‌ലിന്‍ പിന്തുടരുന്നത് ആരെയാണെന്ന് അറിയാമോ?

ഡോമിനിക് അരുണ്‍ ആണ് തരംഗം സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു കോമഡി സിനിമയായിരിക്കുമെന്നും എന്നാല്‍ മറ്റുള്ള സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തത സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നുമാണ് പറയുന്നത്. ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്ന സിനിമ പൂജ ഹോളിഡേസില്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പറയുന്നത്.

English summary
Meet Tovino Thomas's Character From Tharangam!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam