നൗഷാദിനെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയും! ഞങ്ങള്‍ ആര്‍ക്കും തോന്നാത്തതാണ് നിങ്ങള്‍ ചെയ്തത്

By Midhun Raj

തന്റെയടുത്തുളള മുഴുവന്‍ വസ്ത്രങ്ങളും ദുരിത ബാധിതര്‍ക്കായി നല്‍കിയ നൗഷാദിനെ അഭിന്ദനം കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. നന്മ നിറഞ്ഞ പ്രവൃത്തികൊണ്ട് വളരെ പെട്ടെന്നാണ് നൗഷാദ് എല്ലാവരുടെയും പ്രിയങ്കരനായി മാറിയത്. പ്രിയപ്പെട്ട നൗഷാദിക്കയെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമായി എത്തുന്നത്. നടന്‍ രാജേഷ് ശര്‍മ്മയുടെതായി വന്ന ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ നന്മനിറഞ്ഞ മനസ് എല്ലാവര്‍ക്കും കാണുവാനായത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയും

എറ്റവുമൊടുവിലായി നൗഷാദിനെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തിയിരുന്നു. ഫോണിലൂടെ വിളിച്ചാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചിരിക്കുന്നത്. "ഞാന്‍ മമ്മൂട്ടിയാണ് വിളിക്കുന്നത് ഞങ്ങള്‍ക്ക് ആര്‍ക്കും തോന്നാത്തതാണ് നിങ്ങള്‍ ചെയ്തത്. വലിയൊരു കാര്യമാണ് നിങ്ങള്‍ ചെയ്തത്. നന്നായി വരട്ടെ . ഈദ് മുബാറക്ക്. നൗഷാദിനോട് ഫോണിലൂടെ മമ്മൂക്ക പറഞ്ഞ വാക്കുകളാണിവ.

മമ്മൂക്ക പറഞ്ഞതെല്ലാം കേട്ട നൗഷാദ്

മമ്മൂക്ക പറഞ്ഞതെല്ലാം കേട്ട നൗഷാദ് മറുപടിയായി പറഞ്ഞത് ഈദ് മുബാറക്ക് എന്ന് മാത്രം. അഭിനന്ദന പ്രവാഹങ്ങള്‍ക്കിടെ മമ്മൂക്കയുടെ ആശംസയും ലഭിച്ചതിന്റെ സന്തോഷത്തിലാണ് നൗഷാദെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യൂന്നു. മമ്മൂക്കയെ പോലെ തന്നെ നടന്‍ ജയസൂര്യയും നൗഷാദിനെ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. നിലമ്പൂര്‍,വയനാട് എന്നിവിടങ്ങളിലെ ക്യാംപുകളിലേക്കായിരുന്നു കഴിഞ്ഞ ദിവസം നൗഷാദ് വസ്ത്രങ്ങള്‍ നല്‍കിയിരുന്നത്.

കുസാറ്റ് സംഘത്തോടൊപ്പം

കുസാറ്റ് സംഘത്തോടൊപ്പം എറണാകുളം ബ്രോഡ്വേയില്‍ നിന്നും വിഭവ സമാഹരണം നടത്തുന്നതിനിടെയാണ് രാജേഷ് ശര്‍മ്മ നൗഷാദിനെ കണ്ടത്. തുടര്‍ന്ന് വസ്ത്രങ്ങള്‍ വെച്ചിടത്തേക്ക് അവരെ കൂട്ടികൊണ്ടുപോയി എല്ലാം എടുത്തുനല്‍കുകയായിരുന്നു. ഇത് പെരുന്നാള്‍ കച്ചവടത്തിന് നഷ്ടമുണ്ടാക്കില്ലേ എന്ന് രാജേഷ് ശര്‍മ്മ ചോദിച്ചപ്പോള്‍ ശ്രദ്ധേയമായിരുന്നു നൗഷാദിന്റെ മറുപടി.

നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും

നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂലല്ലോ?. എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം,. നാളെ പെരുന്നാളല്ലേ എന്റെ പെരുന്നാളിങ്ങനെയാ നൗഷാദ് പറഞ്ഞു. കളക്ഷന്‍ സെന്ററുകളിലേക്ക് ആവശ്യ സാധനങ്ങള്‍ നല്‍കാന്‍ മടിച്ചവര്‍ക്കെല്ലാം ഇതൊരു മാതൃകയായി മാറിയിരുന്നു. നൗഷാദിന്റെ വീഡിയോയ്ക്ക് പിന്നാലെ ക്യാംപുകളിലേക്കുളള ആവശ്യസാധനങ്ങളുടെ വരവ് കൂടിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതേസമയം മലയാള സിനിമാ താരങ്ങളും

അതേസമയം മലയാള സിനിമാ താരങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായി പങ്കെടുക്കുന്നുണ്ട്. ക്യാംപുകളില്‍ ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നിന് വേണ്ട സന്ദേശങ്ങള്‍ എല്ലാവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കുന്നു. ഇത്തവണയും നമ്മള്‍ അതിജീവിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെയാണ് എല്ലാവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X