For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  സമയം രാത്രി രണ്ട് മണി!! ഒരിക്കലും മറക്കാനാവാത്ത കോഴിക്കോട് മഞ്ചേരി യാത്രയെ കുറിച്ച് മമ്മൂട്ടി

  |

  മലയാള സിനിമയിൽ അവിസ്മരണീയമായ ഒരുപാട് കഥാപാത്രങങളെ സമ്മാനിച്ച നടനാണ് മമ്മൂട്ടി. പല ഹൃദയ സ്പർശിയായ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച് നിറഞ്ഞ കയ്യടി നേടാൻ ഈ കലാകാരന് കഴിഞ്ഞിട്ടുണ്ട്. ഈ മികച്ച അഭിനയ പ്രകടനമാണ് മമ്മൂട്ടി എന്ന താരത്തിനെ മെഗാസ്റ്റാർ എന്ന താര പാദവിയിലേയ്ക്ക് ഉയർത്തിയത്.

  ശ്രുതിയുടെ ലൈംഗികാരോപണം!! നടൻ അർജുന്റെ അറസ്റ്റ് വൈകും!! പോലീസിന് കോടതിയുടെ നിർദ്ദേശം

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂട്ടിയുടെ അനുഭവക്കുറിപ്പാണ്. വർഷങ്ങൾക്ക് മുൻപ് ഒർമ്മ എന്ന പുസ്തകത്തിനു വേണ്ടി മമ്മൂക്ക എഴുതിയ അനുഭവകുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്. നസീൽ വോയ്സ് എന്ന മാധ്യമപ്രവർത്തകനാണ് അനുഭവ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. സിനിമകഥകളെ വെല്ലുന്ന തന്ന തരത്തിലുളള ഹൃദയ സ്പർശിയായ കഥയാണിത്. വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് നിന്ന് മഞ്ചേരിയിലേയ്ക്കുളള യാത്രയ്ക്കിടെയിലുളള സംഭവമാണ് താരം പുസ്തകത്തിൽ പങ്കുവെച്ചിരിക്കുന്നത്.

  മല്ലിക സുകുമാരന് ഇന്ന് 64 ാം പിറന്നാൾ!! ആശംസകൾ നേർന്ന് മക്കളും മരുമക്കളും.. കാണൂ

  കോഴിക്കോട് നിന്ന് മഞ്ചേരിയിലേയ്ക്കുളള ആ യാത്ര

  കോഴിക്കോട് നിന്ന് മഞ്ചേരിയിലേയ്ക്കുള്ള യാത്രക്കിടയിലാണ് ആ സംഭവം നടക്കുന്നത്. സമയം രാത്രി രണ്ട് മണി കഴിഞ്ഞിട്ടുണ്ടാകും വഴിയിൽ നേരിയ നിലാവുണ്ട്. റോഡൊക്കെ വിജനമാണ്. അതിനാൽ തന്നെ നല്ല സ്പീഡിയിലായിരുന്നു യാത്ര. കൂടാതെ പുതിയതായി വാങ്ങിയ കാറ് ഓടിക്കുന്ന ത്രില്ല് വേറെയും.ഏതോ ഒരങ്ങാടിയുടെ വെളിച്ചം കഴിഞ്ഞ് ഒഴിഞ്ഞ റോഡിൽ കാറ് പറപറക്കുകയാണ്. ഒരു കലുങ്കിന്റെ അടുത്തെത്തിയപ്പോൾ പെട്ടെന്ന് ഒരു വൃദ്ധൻ കാറിനു മുന്നിലേക്കിറങ്ങി കൈകാണിച്ചു.

  ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം

  ആ നേരത്തെ അങ്ങനെയൊരു സംഭവം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. മനസ്സിലെ ദേഷ്യം പറയാനൊരുങ്ങിയപ്പോഴാണ് അയാൾ കലുങ്കിന്റെ അടുത്തേക്കു നോക്കുന്നത് ശ്രദ്ധിച്ചത്. ഒരു പെൺകുട്ടി ക്ഷീണിച്ചുകിടക്കുന്നു. വേദന കടിച്ചുപിടിക്കുന്നതിന്റെ ഞരക്കം കേൾക്കാമായിരുന്നു. "കുട്ടിക്ക് പള്ളേല്ണ്ട്. വേദന തൊടങ്ങീന്നാ തോന്നണത്. ആസ്പത്രീല് കൊണ്ടോവാൻ സഹായിക്കണം.ങ്ങളെ പടച്ചോൻ തൊണയ്ക്കും" - ആ വൃദ്ധൻ കിതപ്പിനിടയിൽ പറഞ്ഞൊപ്പിക്കാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നത്രേ.

  പെൺകുട്ടിയുടെ കരച്ചിൽ

  മനസ്സിലെ ദേഷ്യമൊക്കെ ഇല്ലാതായിരുന്നു. അവരെയും കയറ്റി ആശുപത്രിയിലേക്ക് കാറോടിച്ചു. പറപ്പിച്ചു എന്ന് പറയുന്നതാവും ശരി. ആ കുട്ടിയുടെ കരച്ചിൽ കേട്ടുനിൽക്കാൻ കഴിയില്ലായിരുന്നു. വൃദ്ധന് എഴുപതിലേറെ വയസ്സുണ്ടാവും. പെൺകുട്ടിക്ക് ഇരുപതിനടുത്തും. കാറിനിടയിലുളള സംസാരത്തിനിടയിൽ അതയാളുടെ പേരകുട്ടിയാണെന്നു മനസ്സിലായി. മഞ്ചേരി സർക്കാർ ആശുപത്രിയുടെ വരാന്തയോട് ചേർത്ത് വണ്ടി ബ്രേക്കിടുന്ന ശബ്ദം കേട്ട് കാഷ്വാൽറ്റിയിൽ നിന്നും നാലഞ്ചുപേർ ഓടിവന്നു. ആ വൃദ്ധൻ എന്തോ പറഞ്ഞതു കേട്ട് അവർ കുട്ടിയെ പുറത്തിറക്കി അകത്തേക്കു കൊണ്ടുപോയി. ആ അരണ്ട വെളിച്ചത്തിലും തിരക്കിലും എന്നെയാരും ശ്രദ്ധിച്ചിരുന്നില്ല.

  പോകുന്നതിനു മുൻപ് അയാൾ പറഞ്ഞു

  അവിടെ നിന്ന് വണ്ടി തിരിക്കുന്നതിനിടയിൽ ആ വ്യദ്ധൻ എന്റെ അരുകിലേയ്ക്ക് വന്നിരുന്നു.. വല്യ ഉപകാരമായി എന്നും, പടച്ചോന്റെ കൃപ നിങ്ങൾക്ക് എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം അദ്ദേഹം എന്റെ പേര് അന്വേഷിച്ചു. മമ്മൂട്ടിന്ന് പറഞ്ഞെങ്കിലും ആള് എന്നെ തിരിച്ചറിയുക മാത്രമല്ല എന്റെ മുഖം പോലും മനസ്സിലാക്കാൻ സാധിച്ചിരുന്നില്ലത്രേ. തിരിച്ച് വൃദ്ധനോടും കാര്യങ്ങൾ അന്വേഷിച്ചിരുന്നു.

  ഒരു ചെറിയ പൊതി‌‌

  എന്താണ് പരിപാടിയെന്ന് ചോദിച്ചപ്പോൾ ചൊമടാ എന്ന് അയാൾ ഉത്തരം നൽകി. ബാപ്പയില്ലാത്ത കുട്ടിയാണെനന് പറഞ്ഞതിനു ശേഷം അയാൾ മുണ്ടിന്റെ കോന്തലയിൽ നിന്ന് ഒരു കടലാസ് പൊതി എനിയ്ക്ക് തന്നു. ഒരു സന്തോഷമെന്ന് കരുതിയാൽ മതിയെന്ന് പറഞ്ഞ് അയാൾ അകത്തേയ്ക്ക് നടന്നു പോയി. ഒരു ചുക്കിചുളിഞ്ഞ രണ്ട് രൂപ നോട്ടായിരുന്നു അത്. എന്തിനു തന്നുവെന്ന് എനിക്കിപ്പോഴുമറിയില്ല. ഒരുപക്ഷെ രണ്ടുപേരുടെ ബസ്സ്കൂലിയായിരിക്കണം. കൂലിയുടെ വില നോട്ടിൽ മാത്രമല്ല, അതു കൊടുക്കുന്നവരുടെ മനസ്സിന്റെ തെളിച്ചത്തിൽ കൂടിയാണെന്നു പഠിപ്പിച്ച ആ മനുഷ്യനെയും രണ്ടുരൂപയും ഞാനിന്നുമോർക്കാറുണ്ടെന്ന് മമ്മൂട്ടി പുസ്തകത്തിൽ പറയുന്നുണ്ട്.

  English summary
  mega star mammootty says about unexpected experience

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more