»   » ചില കളളങ്ങള്‍ ചിലപ്പോ നല്ലതിനാ! ആകാംഷ നിറച്ച് മമ്മൂട്ടിയുടെ 'അങ്കിള്‍'ട്രെയിലറെത്തി! കാണാം

ചില കളളങ്ങള്‍ ചിലപ്പോ നല്ലതിനാ! ആകാംഷ നിറച്ച് മമ്മൂട്ടിയുടെ 'അങ്കിള്‍'ട്രെയിലറെത്തി! കാണാം

Written By:
Subscribe to Filmibeat Malayalam
ഇക്ക തകർത്തു, അങ്കിളിന്റെ ട്രൈലെർ പുറത്ത് | filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് അങ്കിള്‍. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വ്യത്യസ്ഥമായൊരു കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഷട്ടര്‍ എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം ജോയ് മാത്യുവിന്റെ തിരക്കഥയിലാണ് അങ്കിള്‍ ഒരുക്കിയിരിക്കുന്നത്. കൃഷ്ണകുമാര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. അങ്കിളിനു വേണ്ടിയുളള മമ്മൂട്ടിയുടെ പുതിയ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

uncle movie

ചിത്രത്തില്‍ മമ്മൂട്ടി ഒരു നെഗറ്റീവ് ടച്ചുളള കഥാപാത്രമായാണ് എത്തുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇതുസംബന്ധിച്ചുളള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. സുഹൃത്തിന്റെ മകളുമായി മമ്മൂട്ടി അവതരിപ്പിക്കുന്ന കൃഷ്ണകുമാറിനുളള അടുപ്പവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കംമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയ കാര്‍ത്തിക മുരളീധരനാണ് അങ്കിളില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നത്. ഇവരെ കൂടാതെ ജോയ് മാത്യൂ, സുരേഷ് കൃഷ്ണ, ബാബു അന്നൂര്‍, കെപിഎസി ലളിത, മുത്തുമണി തുടങ്ങിയവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറില്‍ മമ്മൂട്ടിയും കാര്‍ത്തികയുമായിരുന്നു തിളങ്ങിയിരുന്നത്.


ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗ ആഷിഖ് അബുവിന്റെ പപ്പായ ഏറ്റെടുത്തു! നല്ല സിനിമക്കായി കാത്തിരിക്കാം..


കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലായിരുന്നു അങ്കിളിന്റെ പ്രധാന ലൊക്കേഷനുകള്‍. ജോയ് മാത്യൂ, സജയ് സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഴകപ്പന്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. റിലീസിങ്ങിന്  ഒരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംഷ നിറഞ്ഞ രംഗങ്ങളാണ് ട്രെയിലറില്‍ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രമൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിരിക്കുമെന്നും ട്രെയിലറില്‍ നിന്നും സൂചന ലഭിക്കുന്നുണ്ട്.നവാഗതരുടെ 5 സിനിമകള്‍, കമ്മാരനോ മോഹന്‍ലാലോ വിഷുവിന് വാരിക്കൂട്ടിയത്? കളക്ഷന്‍ റിപ്പോര്‍ട്ടിങ്ങനെ..!


ഒരെണ്ണം സെറ്റായി കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് പൂരമാണ്!! പ്രേമസൂത്രം ട്രെയിലർ പുറത്ത്

English summary
mega star Mammooty's uncle movie trailer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X