»   » ഈ സിനിമയിലും അഭിനയം തകര്‍ത്തു; അനുപമ പരമേശ്വരനെ പ്രശംസിച്ച് മെഗാസ്റ്റാര്‍!!

ഈ സിനിമയിലും അഭിനയം തകര്‍ത്തു; അനുപമ പരമേശ്വരനെ പ്രശംസിച്ച് മെഗാസ്റ്റാര്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച മൂന്ന് നായികമാരില്‍ ഇപ്പോള്‍ ഏറ്റവും തിരക്ക് അനുപമ പരമേശ്വരനാണ്. തെലുങ്കിലും തമിഴിലും മലയാളത്തിലും ഒരേ സമയം അനു ഹിറ്റായി. ഏറ്റവും കൂടുതല്‍ സ്വീകരണം ലഭിച്ചത് തെലുങ്കിലാണെന്ന് പറയാതെ വയ്യ.

കെട്ടിപ്പിടിക്കലും പൊക്കിപ്പറയലും അതിര് കടുന്നു;അനുപമ പരമേശ്വരന് ശര്‍വാനന്ദുമായി എന്താണ് ബന്ധം ?

ഇപ്പോഴിതാ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി അനുപമയെ വാനോളം പുകഴത്തിരിയ്ക്കുന്നു. ശതമാനം ഭവതി എന്ന ചിത്രത്തിലെ നടിയുടെ അഭിനയം ഗംഭീരമായി എന്നാണ് മെഗാസ്റ്റാര്‍ പറഞ്ഞത്

വിജയാഘോഷത്തില്‍

ശതമാനം ഭവതി എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് അനുപമയെ ചിരജ്ജീവി പ്രശംസിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ പ്രകാശ് രാജ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു ചിരജ്ജീവി.

എന്താണ് പറഞ്ഞത്

സംവിധായകന്‍ സതീഷ് വിഘ്‌നേശനെയും നടി ഇന്ദ്രജയെയും പ്രശംസിച്ച ശേഷമാണ് ചിരജ്ജീവി അനുപമയിലേക്ക് കടന്നത്. നല്ല പെര്‍ഫോമറാണ് അനുപമ എന്നും ഈ സിനിമയും നന്നായി അഭിനയിച്ചു എന്നും ചിരജ്ജീവ് പറഞ്ഞു

ഇതില്‍ കൂടുതല്‍ എനിക്കെന്ത് വേണം

ആദ്യമായിട്ടാണ് അനുപമ തെലുങ്ക് മെഗാസ്റ്റാര്‍ ചിരജ്ജീവിയെ കാണുന്നത്. ആ ദിവസം തന്നെ ഇത്തരത്തിലൊരു പ്രശംസ ലഭിച്ചു. ഇതില്‍ കൂടുതല്‍ തനിക്കെന്ത് വേണം എന്നാണ് അനു ചോദിയ്ക്കുന്നത്.

ശതമാനം ഭവതി

നൂറ് വര്‍ഷം ജീവിയ്ക്കട്ടെ എന്നാണ് ശതമാനം ഭവതി എന്ന പേരിന് അര്‍ത്ഥം. സതീഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശര്‍വാനന്ദും അനുപമ പരമേശ്വരനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രകാശ് രാജ്, ഇന്ദ്രജ, ജയസുധ, നരേഷ്, രാജ രവീന്ദ്ര തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്.

അനു തെലുങ്കില്‍

അ ആ എന്ന ത്രിവിക്രം ശ്രീനിവാസ് ചിത്രത്തിലൂടെയാണ് അനു തെലുങ്ക് ചിത്രത്തിലെത്തിയത്. സിനിമ ഗംഭീര വിജയം നേടി. തുടര്‍ന്ന് പ്രേമത്തിന്റെ തെലുങ്ക് റീമേക്കില്‍ അഭിനയിച്ചു. അനുപമയുടെ മൂന്നാമത്തെ ചിത്രമാണ് ശതമാനം ഭവതി. മൂന്ന് ചിത്രങ്ങളിലും തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് അനുപമ തന്നെയാണ്.

English summary
Mega Star Chiranjeevi Praises Anupama Parameshwaran

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam