twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയുടെ 393ാംമത്തെ ചിത്രം 'മെഗാസ്റ്റാര്‍ 393'

    By Sruthi K M
    |

    64ന്റെ നിറവില്‍ 'മെഗാസ്റ്റാര്‍ 393' എന്ന ചിത്രവുമായി എത്തുകയാണ് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി. താരത്തിന്റെ 393ാംമത്തെ ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും. ആക്ഷന്‍ രംഗങ്ങളും തകര്‍പ്പന്‍ ഡയലോഗുകളുമായിട്ടായിരിക്കും ഇനി മമ്മൂക്കയുടെ വരവ്. സവന്‍ത് ഡേ എന്ന ചിത്രത്തിനുശേഷം തിരക്കഥാകൃത്ത് അഖില്‍ പോളും സുഹൃത്ത് അനസ് ഖാനും ചേര്‍ന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കാനിരിക്കുന്നത്.

    മമ്മൂട്ടിയുടെ മേക്കപ്പ്മാന്‍ എസ്. ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സിന്‍ സില്‍ സെല്ലിലോയിഡിന്റെ ബാനറിലാണ് മമ്മൂട്ടി ചിത്രം ഒരുങ്ങുക. മമ്മൂട്ടിയുടെ ഒരു ശക്തമായ വേഷം 393ാംമത്തെ ചിത്രത്തിലൂടെ പ്രതീക്ഷിക്കാമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

    mammootty

    ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും മെഗാസ്റ്റാര്‍ 393. വിഷുവിനു തിരികൊളുത്തുന്ന മാലപ്പടക്കമാകും മമ്മൂട്ടിയുടെ പുതിയ ചിത്രം. അടുത്ത ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിലെ മറ്റു താരങ്ങളെ വൈകാതെ വെളിപ്പെടുത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

    മമ്മൂക്ക ഇപ്പോള്‍ എ.കെ സാജന്‍ ഒരുക്കുന്ന പുതിയ നിയമം എന്ന ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ്. ഒരു വക്കീലിന്റെ വേഷമാണ് ഇതില്‍ താരം കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമാണ് പത്തേമാരി. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 18ന് തിയറ്ററില്‍ എത്തും.

    English summary
    superstar mammootty next movie is megastar 393 directed by akhil paul
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X