താടിയും മുടിയും നീട്ടി വളര്‍ത്തി മാസങ്ങള്‍ക്ക് ശേഷം മാസ് ആയി മെഗാസ്റ്റാര്‍ മമ്മൂട്ടി; വീഡിയോ വൈറലാവുന്നു

സിനിമാ താരങ്ങള്‍ക്ക് കൊവിഡ് കാലം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കിട്ടിയ അപൂര്‍വ്വം സമയങ്ങളിലൊന്നായിരുന്നു. തിരക്കുകള്‍ക്കിടയില്‍ വീട്ടില്‍ നില്‍ക്കാന്‍ സമയമില്ലാത്തവരെല്ലാം ഈ കാലഘട്ടത്തില്‍ വീട്ടിലായിരുന്നു. എന്നാല്‍ കൊവിഡ് പ്രോട്ടോകോളില്‍ ചെറിയ ഇളവുകള്‍ വന്നതോടെ എല്ലാവരും സജീവമായി. ചെന്നൈയിലായിരുന്ന മോഹന്‍ലാല്‍ കേരളത്തിലും ദുബായിലുമൊക്കെ യാത്രകള്‍ ചെയ്തും വാര്‍ത്തയായിരുന്നു.

എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ മാസങ്ങളോളം കഴിയുകയാണ് ചെയ്തത്. എത്ര നാള്‍ വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരുമെന്ന് നോക്കാമെന്ന് പറഞ്ഞ് വാപ്പിച്ചി ഒരു മത്സരം തന്നെ വച്ചതായി മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇടയ്ക്ക് വീട്ടില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചില വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇന്റര്‍നെറ്റിനെ നിശ്ചലമാക്കിയിരുന്നു.

 mammootty-ad

വീട്ടിലിരുന്നപ്പോള്‍ താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തി ഇതുവരെ ആരും കാണാത്ത രൂപത്തിലേക്ക് മാറിയിരിക്കുകയാണ് മെഗാസ്റ്റാര്‍. താരത്തെ പുറത്തേക്ക് കാണാന്‍ സാധിക്കാത്തതിന്റെ നിരാശ ആരാധകരിലുമുണ്ട്. എന്നാല്‍ വീണ്ടും സജീവമാവുകയാണ് താരരാജാവ്. ഏറ്റവും പുതിയതായി ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ച് രംഗത്ത് വന്നിരിക്കുകയാണ് മമ്മൂട്ടി.

ഏറെ കാലത്തിന് ശേഷം മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡര്‍ ആയിട്ടുള്ള 'സൈലം' ത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചിരിക്കുകയാണ് താരം. 275 ദിവസങ്ങളോളം വീട്ടില്‍ തന്നെ ഇരുന്നതിന് ശേഷമാണ് മെഗാസ്റ്റാര്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നതെന്നുള്ള പ്രത്യേകതയുമുണ്ട്. 'ഓരോ ജീവിതവും ഓരോ സ്വപ്‌നങ്ങളുടെ പിന്തുടര്‍ച്ചയാണ്. നാളെയെ കുറിച്ച് അവര്‍ തന്നെ നെയ്യുന്ന സ്വപ്‌നങ്ങള്‍.

 mammootty-ad

ഓരോ ചുവടിലും അവര്‍ക്കൊപ്പം ഒരുപാട് പ്രാര്‍ഥനകളുണ്ട്. രാവ് പകലാക്കി അവര്‍ക്കൊപ്പം ഉണ്ടാകുന്ന കരുതലാര്‍ന്ന വാത്സല്യം. ഒരു ദിവസം അവര്‍ ഈ ലോകത്തെ മാറ്റി മറിക്കും. ഒരു നല്ല വഴിക്കാട്ടി കൂടെ ഉണ്ടെങ്കില്‍ ആ യാത്ര ഇനിയും എളുപ്പമാകും. സൈലം, മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്കുള്ള ആദ്യത്തെ മലയാളം മാപ്പ്. ഓരോ വിദ്യാര്‍ഥികളെയും ഫോക്കോസ് ചെയ്ത് കൊണ്ട് കേരളത്തിലെ പ്രഗത്ഭരായ അധ്യാപകര്‍ ക്ലാസുകള്‍ എടുക്കുന്നു' എന്നുമാണ് പരസ്യ ചിത്രത്തിലൂടെ മെഗാസ്റ്റാര്‍ പറയുന്നത്.

മുടിയും താടിയും നീട്ടി വളര്‍ത്തി വേറിട്ടൊരു ഗെറ്റപ്പിലാണ് മമ്മൂട്ടി പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ തിരിച്ച് വരവ് വലിയ ആഘോഷത്തോടെ സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. രസകരമായ പ്രതികരണങ്ങള്‍ വരുന്നുണ്ട്. മാസങ്ങള്‍ക്ക് ശേഷം മാസായി ഒരു മടക്കം എന്നാണ് ആര്‍ജെ സൂരജ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്.

മമ്മൂട്ടിയുടെ പരസ്യം കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X