ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്ന് മമ്മൂട്ടി! നസ്രിയയെ കൂട്ടി പോകണമെന്ന് ഫഹദിനോട് ആരാധകരും
ജെന്‍സന്‍ എന്ന പേര് കേരളത്തിനൊരു വിലാപമായി മാറിയിരിക്കുകയാണ്. വയനാട് ഉരുല്‍പൊട്ടലില്‍ മാതാപിതാക്കളെയും ബന്ധുക്കളെയും നഷ്ടപ്പെട്ട ശ്രുതിയുടെ ജീവിതത്തില്‍ ദുരന്തങ്ങള്‍ക്ക് മുകളില്‍ ദുരന്തമുണ്ടായ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വരുന്നത്. കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതിയെ ചേര്‍ത്ത് പിടിച്ചത് പ്രതിശ്രുത വരനായ ജെന്‍സനായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ വാഹനാപകടത്തില്‍ ജെന്‍സന്‍ മരണപ്പെട്ടിരിക്കുകയാണ്. ഈ വാര്‍ത്ത പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വിലാപങ്ങള്‍ ഉയരുകയാണ്. സൂപ്പര്‍താരങ്ങളടക്കം ആദാരഞ്ജലികള്‍ നേര്‍ന്ന് എത്തി. കൂട്ടത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ശ്രുതിയുടെ വേദനയില്‍ പങ്കുചേര്‍ന്നിരിക്കുകയാണ്.

'ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന... ചിന്തിക്കാവുന്നതിനും അപ്പുറമാണ്.... സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും.' എന്നാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ മെഗാസ്റ്റാര്‍ പറയുന്നത്.
ജെന്‍സന്റെ വിയോഗത്തെ കുറിച്ച് ആദ്യം പ്രതികരണവുമായി വന്നവരില്‍ ഒരാള്‍ നടന്‍ ഫഹദ് ഫാസിലാണ്. 'കാലത്തിന്റെ അവസാനം വരെ നീ ഓര്‍മിക്കപ്പെടും സഹോദരാ'... എന്നാണ് ജെന്‍സന്റെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് ഫഹദ് ഫാസില്‍ എഴുതിയത്.
ഫഹദിന്റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ നിരവധി ആരാധകരാണ് ആദരാഞ്ജലി അര്‍പ്പിച്ച് എത്തിയത്. മാത്രമല്ല ഫഹദിനോടും ഭാര്യയും നടിയുമായ നസ്രിയയോടും ഒരു നിര്‍ദ്ദേശം കൂടി താരങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. 'കഴിയുമെങ്കില്‍ ആ പെണ്‍കുട്ടിയുടെ അരികെ നസ്രിയയെയും കൂട്ടി ചെല്ലണം. ഒരു സമാധാന വാക്ക് പറഞ്ഞു ആശ്വസിപ്പിക്കണമെന്നാണ്' ആരാധകരില്‍ ചിലര്‍ ഫഹദിനോട് പറഞ്ഞത്.

ജെന്‍സന്റെ വിയോഗമുണ്ടാക്കിയ വേദന സഹിക്കാന്‍ കഴിയുന്നില്ലെന്ന് പറയുകയാണ് നടി കൃഷ്ണപ്രഭ. 'ഏറെ വേദനയോടെയാണ് ഈ വാര്‍ത്ത കേട്ടത്! വയനാടുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തന്റെ ഉറ്റവരെ എല്ലാം നഷ്ടമായ ശ്രുതി എന്ന പെണ്‍കുട്ടിക്ക് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരനായ ജെന്‍സനെയും നഷ്ടമായിരിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ അതിയായ ദുഃഖം തോന്നി. ആ പെണ്‍കുട്ടിക്ക് അത് താങ്ങാനുള്ള കരുത്തുണ്ടാകണേ..
അവള്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ക്ക് എന്ത് പകരം നല്‍കിയാലും മതിയാകില്ല. ഈ നാടും നമ്മളും അവള്‍ക്ക് ഒപ്പം എന്നുമുണ്ടാകുമെന്ന് ഉറപ്പാണ്! ശ്രുതിയുടെയും ജെന്‍സന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. എല്ലാം അതിജീവിക്കാന്‍ ശ്രുതിക്കാവട്ടെ.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിനോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. ഒരുപാട് നഷ്ടങ്ങള്‍ ജീവിതത്തില്‍ സംഭവിച്ച ആ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ തലത്തില്‍ തന്നെ ഏതെങ്കിലും സ്ഥാപനങ്ങളില്‍ ജോലി നല്‍കിയാല്‍ അത് വലിയ ഒരു സഹായമാകും. നഷ്ടങ്ങള്‍ക്ക് പകരമാവില്ലെങ്കിലും അവള്‍ക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് അത് സഹായമാകുമെന്ന് തോന്നുന്നു..' എന്നാണ് കൃഷ്ണ പ്രഭ പറയുന്നത്.
'മാതാപിതാക്കളെയും അനിയത്തിയെയും വീടും സമ്പാദ്യവും എല്ലാം ഉരുൾ കവർന്നെടുത്തപ്പോഴും ശ്രുതിയുടെ കൈ പിടിച്ച് അവളെ ജീവിതത്തിലേക്ക് തിരിച്ചു കയറ്റിയ ജെൻസൻ അഭിമാനമായിരുന്നു. പ്രതീക്ഷ ആയിരുന്നു. ജെൻസന്റെ വിട പറച്ചിൽ തീരാ നോവായി അവശേഷിക്കുന്നു. ഒപ്പം ശ്രുതിയെ കുറിച്ചുള്ള ആശങ്കകളും. എത്രയും പെട്ടെന്ന് ശ്രുതിക്ക് ഇതും അതിജീവിക്കാൻ കഴിയട്ടെ...' എന്നാണ് നടൻ സുരാജ് വെഞ്ഞാറമൂട് പറയുന്നത്.


Click it and Unblock the Notifications