മമ്മൂട്ടിയുടെ നേരമ്പോക്കിന് കൂട്ടായി കുഞ്ഞുമറിയം! പുതിയ വീട്ടില്‍ നിന്നുള്ള ചിത്രം വൈറലാവുന്നു!

ലോക് ഡൗണായതോടെ താരങ്ങളെല്ലാം വീടുകളില്‍ കഴിയുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് പല താരങ്ങളും ഇത്രയും ദിവസം വീടുകളില്‍ കഴിയുന്നത്. കുടുംബത്തിനൊപ്പം കഴിയുന്നതിനിടയിലെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് പലരും എത്താറുമുണ്ട്. മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളായ മമ്മൂട്ടിയുടെയും കൊച്ചുമകളായ മറിയം അമീറ സല്‍മാന്റേയും ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Recommended Video

മമ്മൂട്ടിയുടെ നേരമ്പോക്കിന് കൂട്ടായി കുഞ്ഞുമറിയം | Oneindia Malayalam

ലോക് ഡൗണിന് മുന്‍പായാണ് മമ്മൂട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയത്. വീടിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അഭിനയം മാത്രമല്ല ക്യാമറയും ഫോട്ടോഗ്രഫിയും തനിക്ക് പാഷനാണെന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ചിത്രങ്ങള്‍ പകര്‍ത്താറുണ്ട് അദ്ദേഹം. മകന്റെ മകളുടെ ചിത്രം പകര്‍ത്തുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ ഫാന്‍സ് ഗ്രുപ്പുകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

മമ്മൂട്ടിയുടെ ക്ലിക്ക്

മമ്മൂട്ടിയുടെ ക്ലിക്ക്

മൊബൈല്‍ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായാണ് ഫോട്ടോ പ്രചരിക്കുന്നത്. താടിയിലുള്ള ലുക്കിനെക്കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മുണ്ടും മടക്കിക്കുത്തി മൊബൈല്‍ ക്യാമറയില്‍ ഫോട്ടോയെടുക്കുകയാണ് മമ്മൂട്ടി. അഭിനയവുമായി മുന്നേറുന്നതിനിടയില്‍ ക്യാമറയിലും അദ്ദേഹം പരീക്ഷണങ്ങള്‍ നടത്താറുണ്ട്. സഹതാരങ്ങള്‍ക്ക് മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിക്കൊടുക്കാറുണ്ട് അദ്ദേഹം. നയന്‍താരയുടെ ഫോട്ടോ പകര്‍ത്തുന്ന മമ്മൂട്ടിയുടെ വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു.

കുഞ്ഞുമറിയത്തിന്റെ ഫോട്ടോ

കുഞ്ഞുമറിയത്തിന്റെ ഫോട്ടോ

ഗ്ലാസ് ഡോറിനരികില്‍ നിന്നുള്ള മറിയത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടി പകര്‍ത്തിയതാണ് ഈ ഫോട്ടോയെന്നാണ് ആരാധകര്‍ പറയുന്നത്. ഏന്തി വലിഞ്ഞ് ഡോര്‍ പിടിക്കുന്ന തിരക്കിലായതിനാല്‍ ഫോട്ടോ പകര്‍ത്തുന്നത് കുഞ്ഞുമറിയം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്. മറിയത്തിന്റെ മുഖം കാണാത്ത തരത്തിലുള്ള ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. ലോക് ഡൗണായതോടെ എല്ലാവരും വീട്ടിലുള്ളതില്‍ കുഞ്ഞുമറിയവും സന്തോഷത്തിലാണ്.

പുതിയ വീട്ടിലേക്ക്

പുതിയ വീട്ടിലേക്ക്

അടുത്തിടെയായിരുന്നു മമ്മൂട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്. അധികമാരേയും അറിയിക്കാതെയാണ് മാറിയതെങ്കിലും വീടുമാറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വൈറലായി മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യയായ അമാല്‍ സൂഫിയ ആയിരുന്നു വീടിന് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. മമ്മൂട്ടി വീട് മാറിയതില്‍ സങ്കടമുണ്ടെന്ന് വ്യക്തമാക്കി നടന്‍ കുഞ്ചനും എത്തിയിരുന്നു.

ഫോട്ടോഗ്രഫിയിലെ പരീക്ഷണങ്ങള്‍

ഫോട്ടോഗ്രഫിയിലെ പരീക്ഷണങ്ങള്‍

യേശുദാസുള്‍പ്പടെയുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ലോക് ഡൗണ്‍ സമയത്ത് തന്റെ പ്രിയപ്പെട്ട ഹോബി പുറത്തെടുത്തിരിക്കുകയാണ് അദ്ദേഹം. രാവിലത്തെ അതിഥികള്‍ എന്ന് പറഞ്ഞായിരുന്നു അദ്ദേഹം താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഫോട്ടോ പകര്‍ത്തുന്ന മമ്മൂട്ടിയും അദ്ദേഹത്തിന്റെ പോസിനെക്കുറിച്ചുമൊക്കെയായിരുന്നു ആരാധകര്‍ അന്ന് ചര്‍ച്ച ചെയ്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X