മോഹന്‍ലാല്‍ ഇല്ല, ഇന്‍സ്റ്റഗ്രാമില്‍ മമ്മൂട്ടി ഫോളോ ചെയ്യുന്നത് ഈ രണ്ട് പേരെ മാത്രം, കാണാം
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി വരാറുളള മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പുതിയ സിനിമകളുടെ വിശേഷങ്ങള്‍ അദ്ദേഹം തന്‌റെ പേജുകളിലൂടെയാണ് പങ്കുവെക്കാറുളളത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം മെഗാസ്റ്റാറിനെ ഫോളോ ചെയ്യുന്നവര്‍ നിരവധിയാണ്. മമ്മൂക്കയുടെ വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുളളത്. കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ സൂപ്പര്‍താരം അധികം പങ്കുവെക്കാറില്ല. എന്നാല്‍ വീട്ടില്‍ നിന്നുളള വര്‍ക്കൗട്ട് ചിത്രങ്ങള്‍ മമ്മൂക്ക മുന്‍പ് പങ്കുവെച്ചിരുന്നു.
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി നടി അനന്യ പാണ്ഡെ, ഫോട്ടോസ് കാണാം
വര്‍ക്കൗട്ട് ചിത്രങ്ങള്‍ക്കൊപ്പം മമ്മൂക്കയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകളും മിക്കപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ചിത്രങ്ങള്‍ കണ്ട് എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്ന കമന്റുകളുമായാണ് ആരാധകര്‍ എത്താറുളളത്. നിലവില്‍ 2.4 മില്യണിലധികം പേരാണ് മമ്മൂക്കയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. നൂറിലധികം പോസ്റ്റുകളാണ് ഇതുവരെ മെഗാസ്റ്റാറിന്‌റെ പേജില്‍ വന്നത്.

അതേസമയം ഇരുപതിനാല് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ടെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ മമ്മൂക്ക തിരിച്ച് ഫോളോ ചെയ്യുന്നത് രണ്ട് പേരെ മാത്രമാണ്. മമ്മൂക്ക ഫോളോ ചെയ്യുന്ന ആ രണ്ട് പേരില്‍ മോഹന്‍ലാല്‍ ഉണ്ടാവുമെന്നായിരിക്കും പലരും പ്രതീക്ഷിക്കുക. എന്നാല്‍ മെഗാസ്റ്റാര്‍ ഫോളോ ചെയ്യുന്ന ആ രണ്ട് പേരില്‍ ലാലേട്ടന്‍ ഇല്ല.

മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന ഒരു അക്കൗണ്ട് മകന്‍ ദുല്‍ഖര്‍ സല്‍മാന്റെത് ആണ്. രണ്ടാമത് കുളളന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിനു ബെനും. രണ്ടാമത്തെ ആള്‍ മലയാളികള്‍ക്ക് അത്ര സുപരിചിതനല്ലെങ്കിലും അദ്ദേഹം അഭിനയിച്ച സിനിമ കേട്ടാല്‍ എല്ലാവര്‍ക്കും അറിയാം. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത കുളളന്റെ ഭാര്യയില്‍ അഭിനയിച്ച നടനാണ് ജിനു ബെന്‍.

നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റും മുന്‍ ആര്‍ജെയും ഒകെയാണ് ജിനു. എന്നാല്‍ എങ്ങനെയാണ് മമ്മൂക്ക ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റില്‍ ജിനു ഉള്‍പ്പെട്ടതെന്നാണ് പലരുടെയും സംശയം. അതേസമയം ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമായി ബന്ധപ്പെട്ട ഒരു ജോലിയാണ് ജിനുവിനെന്നാണ് അദ്ദേഹത്തിന്‌റെ പ്രൊഫൈലില്‍ നിന്നും വ്യക്തമാവുന്നത്.

അതേസമയം ദുല്‍ഖര്‍ സല്‍മാനും ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് കൂടുതലാണ്. ഏട്ട് മില്യണിലധികം പേരാണ് ഡിക്യൂവിനെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നത്. മലയാളി താരങ്ങളില്‍ എറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുളള താരവും ദുല്‍ഖറാണ്. ഡിക്യൂവിന്‌റെ പോസ്റ്റുകളും നിമിഷ നേരങ്ങള്‍ക്കുളളില്‍ എല്ലാവരും ഏറ്റെടുക്കാറുണ്ട്. അടുത്തിടെയാണ് ദുല്‍ഖറിന് എട്ട് മില്യണ്‍ ഫോളോവേഴ്‌സ് ഇന്‍സ്റ്റയില്‍ തികഞ്ഞത്.
Recommended Video

വാപ്പച്ചിയുടെ വിശേഷങ്ങള്‍ ദുല്‍ഖര്‍ പങ്കുവെക്കാറുണ്ടെങ്കിലും മകനെ കുറിച്ചുളള പോസ്റ്റുകള്‍ മമ്മൂക്കയുടെതായി വരാറില്ല. മമ്മൂട്ടിയെ കുറിച്ചുളള ദുല്‍ഖര്‍ സല്‍മാന്‌റെ പോസ്റ്റുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെ വാപ്പച്ചിയുടെ ജന്മദിനത്തിലും വിവാഹ വാര്‍ഷികത്തിലും എല്ലാ വന്ന ദുല്‍ഖറിന്‌റെ കുറിപ്പുകള്‍ നിമിഷ നേരങ്ങള്‍ക്കുളളില്‍ സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.


Click it and Unblock the Notifications











