മാസ് ലുക്കില്‍ മെഗാസ്റ്റാറിന്റെ പുതിയ ചിത്രം! പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് താരം

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനം കഴിഞ്ഞ ദിവസം സിനിമാ ലോകവും ആരാധകരും ഒന്നടങ്കം ആഘോഷിച്ചിരുന്നു. നിരവധി പേരാണ് സൂപ്പര്‍താരത്തിന്‌റെ 69ാം പിറന്നാളിന് ആശംസകള്‍ നേര്‍ത്ത് എത്തിയിരുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് നേരത്തെ തന്നെ എത്തിയിരുന്നു. മമ്മൂക്കയുടെ പിറന്നാളിന് താരങ്ങളുടെതായി വന്ന ആശംസാ കുറിപ്പുകളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു.

വാപ്പിച്ചിക്ക് സ്‌നേഹചുംബനം നല്‍കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ദുല്‍ഖര്‍ പിറന്നാള്‍ ആശംസ നേര്‍ന്നത്. മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയുമൊക്കെ പിറന്നാളിന് പിന്നാലെ ഒരു ഇന്‍ഡസ്ട്രി ഒന്നടങ്കം ആഘോഷിച്ച ജന്മദിനം കൂടിയായിരുന്നു മമ്മൂക്കയുടെത്. പിന്നാലെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് മമ്മൂക്കയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ആശംസാ കുറിപ്പുകള്‍ക്കെല്ലാം

ആശംസാ കുറിപ്പുകള്‍ക്കെല്ലാം നന്ദി പറഞ്ഞ സൂപ്പര്‍താരം പിറന്നാള്‍ ദിനം തനിക്ക് ലഭിച്ച സമ്മാനങ്ങളും പങ്കുവെച്ചിരുന്നു. നിരവധി പേരാണ് മെഗാസ്റ്റാറിന് ആശംസാ കാര്‍ഡുകളും മറ്റു സമ്മാനങ്ങളുമെല്ലാം അയച്ചത്. ഒപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളും മമ്മൂക്കയുടെതായി പുറത്തിറങ്ങിയിരുന്നു. വാപ്പിച്ചിക്ക് വേണ്ടി മകള്‍ സുറുമിയാണ് ഇത്തവണ കേക്ക് ഒരുക്കിയത്.

പിറന്നാള്‍ ദിനത്തിലെ മെഗാസ്റ്റാറിന്റെ

പിറന്നാള്‍ ദിനത്തിലെ മെഗാസ്റ്റാറിന്റെ സ്‌പെഷ്യല്‍ കേക്കിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം സുഹൃത്തുക്കളും ആരാധകരുമെല്ലാം തന്നെ ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അതേസമയം ആശംസകള്‍ക്കെല്ലാം നന്ദി പറഞ്ഞ് മമ്മൂക്കയുടെതായി വന്ന പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റും തരംഗമായി മാറിയിരുന്നു.

താങ്ക്യൂ പോസ്റ്റിനൊപ്പം

താങ്ക്യൂ പോസ്റ്റിനൊപ്പം മമ്മൂക്ക പങ്കുവെച്ച പുതിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മെഗാസ്റ്റാറിന്റെ പുതിയ ചിത്രം കണ്ട് കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. പ്രായത്തെ ഇങ്ങനെ തോല്‍പ്പിക്കുന്ന ഒരു മനുഷ്യന്‍ എന്നാണ് ഒരു ആരാധകന്‍ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. അതേസമയം കുടുംബത്തോടൊപ്പമാണ് കഴിഞ്ഞ ദിവസം സൂപ്പര്‍താരം ജന്മദിനം ആഘോഷിച്ചിരുന്നത്.

കോവിഡ് കാരണം

കോവിഡ് കാരണം സിനിമാ ചീത്രീകരണം ഒന്നുമില്ലാത്തതിനാല്‍ മാസങ്ങളായി നടന്‍ വീട്ടില്‍ തന്നെയാണ്. നീല നിറത്തിലുളള മനോഹരമായ കേക്കാണ് സുറുമി വാപ്പിച്ചിക്ക് വേണ്ടി ഒരുക്കിയത്. ഈ കേക്ക് നിങ്ങളുമായി പങ്കുവെക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു കഴിഞ്ഞ ദിവസം ഈ ചിത്രം മമ്മൂക്ക പോസ്റ്റ് ചെയ്തിരുന്നത്. സിനിമാ താരങ്ങള്‍ക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള രാഷ്ട്രീയ പ്രമുഖരും മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു.

Recommended Video

One Malayalam Movie Official Teaser 3 Reaction | Mammootty | FilmiBeat Malayala
ലോക്ഡൗണ്‍ കാലവും

ലോക്ഡൗണ്‍ കാലവും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്ന താരമാണ് മമ്മൂട്ടി. വീട്ടില്‍ നിന്നുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരം എത്തിയിരുന്നു. മമ്മൂക്കയുടെതായി വരാറുളള മിക്ക ചിത്രങ്ങളും നിമിഷ നേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. മുന്‍പ് മമ്മൂക്ക പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഏറെക്കാലത്തിന് ശേഷമായിരുന്നു അത്തരത്തിലുളള ചിത്രങ്ങള്‍ സൂപ്പര്‍ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X