For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വർക്കൗട്ട് ചിത്രത്തിന് ശേഷം പുതിയ ലുക്കിൽ മമ്മൂട്ടി! ടി.എന്‍ പ്രതാപന്‍റെ പുസ്തകം പ്രകാശന ചിത്രം...

  |

  കോൺഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍റെ 'ഓർമ്മകളുടെ സ്നേഹതീരം' എന്ന പുതിയ പുസ്തകം പ്രകാശനം ചെയ്ത് മെഗാ സ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ വീട്ടില്‍ വെച്ചാണ് പ്രകാശനം നടന്നത്. ടി.എന്‍ പ്രതാപന്‍റെ മകന്‍ ആഷിഖ് ടിയും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് ലോക്ഡൗൺ കാലത്ത് 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞപ്പോൾ എഴുതിയ കുറിപ്പുകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടി.എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും പുസ്തക പ്രകാശനത്തെ കുറിച്ചും പങ്കുവെച്ചത്. മമ്മൂക്ക പുസ്തക പ്രകാശനം ചെയ്യുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

  mammootty
  ഈ ചിത്രം മമ്മിൂട്ടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പുതിയ ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിറ പു‍ഞ്ചിരികളോടെയാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മനോഹാരമായ ചിരിയും പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കുമാണ് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പായിരുന്നു മമ്മൂട്ടി തന്റെ പുതിയ ഗെറ്റപ്പ് പുറത്ത് വിട്ടത്. താരത്തിന്റെ വർക്കൗട്ട് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് വലിയ തരത്തിലുള്ള ചർച്ചയ്ക്ക് വഴി വെയ്ക്കുകയും ചെയ്തിരുന്നു. ഈ ചിത്ര സമൂഹ മാധ്യമങ്ങളിൽ സൃഷ്ടിച്ച ഓളം അവസാനിക്കും മുൻപാണ് താരത്തിന്റെ അടുത്ത ചിത്രം പുറത്ത് വന്നിരിക്കുന്നത്.

  പുസ്തക പ്രകാശനത്തെ കുറിച്ച് ടി.എന്‍ പ്രതാപന്‍റെ വാക്കുകൾ ഇങ്ങനെ...
  എന്റെ ആദ്യത്തെ പുസ്തകം 'ഓർമ്മകളുടെ സ്നേഹതീരം' എനിക്കേറ്റവും പ്രിയപ്പെട്ട പത്മശ്രീ മമ്മൂട്ടി ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് പ്രകാശനം ചെയ്തു. കോവിഡ് ലോക് ഡൗണിന് ശേഷം പൊതുപരിപാടികളിലൊന്നിലും പങ്കെടുക്കാതെയും, സന്ദർശകരെ നിയന്ത്രിച്ചതും അതീവ സൂക്ഷമതയോടെ കഴിയുന്ന മലയാളിയുടെ എക്കാലത്തെയും ആവേശമായ മമ്മൂക്ക എന്റെ ഈ പുസ്തകം പ്രകാശനം ചെയ്തുതരാമെന്ന് പറഞ്ഞതിലും വലിയ ഭാഗ്യമെന്താണെന്ന് ആലോചിക്കുകയായിരുന്നു ഞാൻ.

  സൗഹൃദങ്ങൾ ആത്മീയമായ ചിട്ടയോടെ സൂക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുന്ന മമ്മൂക്ക കുറെ സമയം എന്നോടും എന്റെ മകനോടുമൊപ്പം പങ്കുവെക്കുകയും ഉയർന്ന ചിന്തകളും വേറിട്ട പ്രവർത്തനങ്ങളും വായനയും എഴുത്തുമെല്ലാം പൊതുപ്രവർത്തനത്തിന്റെ കൂടെ ചേർത്തുനിർത്താൻ ശ്രമിക്കണമെന്ന് ആശംസിക്കുകയും ചെയ്തു.

  നന്മയുടെയും പ്രതീക്ഷയുടെയും നല്ല വാക്കുകൾകൊണ്ടും, എന്തിന്, ഒരു നേർത്ത പുഞ്ചിരികൊണ്ടുതന്നെ മറ്റുള്ളവരുടെ മനസ്സിൽ സുകൃതത്തിന്റേതായ ഒരു വലിയ തിരയിളക്കം തന്നെ സൃഷ്ടിക്കാൻ കഴിവുളള ആളാണ് മമ്മൂക്ക. സന്തോഷകരമായ ഞങ്ങളുടെ സംഭാഷണത്തിൽ മുഴുവൻ അത്തരത്തിലുള്ള ഒരു അനുഭൂതി പ്രകടമായിരുന്നു. രാഷ്ട്രീയമടക്കം നമ്മുടെ ചുറ്റുപാടിലുമുള്ള അനവധി കാര്യങ്ങളെ പറ്റി മമ്മൂക്ക സംസാരിച്ചു.

  മമ്മൂക്കയുടെ ജന്മദിനം അടുത്തുവരികയാണ്. ഇനിയുമേറെക്കാലം മലയാളിയുടെ സിനിമാ സാമൂഹിക ഭാവുകത്വത്തിൽ ഇത്രയും നാളിലേതുപോലെ തന്നെ അനുപമമായ സന്തോഷ സാന്നിധ്യമാകാൻ മമ്മൂക്കക്ക് കഴിയട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുകയാണ്.

  എന്റെ ഈ പുസ്തകം ഇനി വായനക്കാരിലേക്ക് ഹൃദയം ചേർത്ത് സമർപ്പിക്കുകയാണ്. വായിക്കണം, അഭിപ്രായങ്ങൾ പങ്കുവെക്കണം. മികച്ച വായനാനുഭവങ്ങളും നിരൂപണങ്ങളും പുസ്തകത്തിന്റെ പേജിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.

  English summary
  Megastar Mammootty Looks Handsome During TN Prathapan's Book Inauguration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X