നേരിയ പനി ഉണ്ട്; മുന്‍കരുതല്‍ എടുത്തിട്ടും കൊവിഡ് വന്നുവെന്ന് മമ്മൂട്ടി; വീട്ടില്‍ നിരീക്ഷണത്തിലാണെന്നും താരം

മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയ്ക്കും കൊവിഡ് പോസിറ്റീവായി എന്ന വാര്‍ത്തയാണ് ഇന്ന് പുറത്ത് വന്നത്. ആദ്യം അഭ്യൂഹമായിരുന്നെങ്കിലും വാര്‍ത്ത സത്യമാണെന്ന് സ്ഥിരികരിച്ച് താരരാജാവ് തന്നെ എത്തിയിരിക്കുകയാണ്. ജലദോഷം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആയത്. എന്നാല്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തനിക്കില്ലെന്നും സുഖമായി ഇരിക്കുകയാണെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

'ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടായിരുന്നു എങ്കിലും ഇന്നലെ ചെയ്ത ടെസ്റ്റില്‍ എനിക്ക് കൊവിഡ് പോസിറ്റീവ് ആയി. നേരിയ പനി ഉണ്ട് എന്നല്ലാതെ വേറെ അസുഖങ്ങളൊന്നും ഇല്ലാതെ ഞാന്‍ സുഖമായിരിക്കുകയാണ്. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഞാന്‍ വീട്ടില്‍ സ്വയം ഐസോലേഷനിലാണ്. നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ സമയത്തും മാസ്‌ക് ധരിക്കുക. പരമാവധി ശ്രദ്ധിക്കണം' എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ മമ്മൂട്ടി പറയുന്നത്.

പ്രിയപ്പെട്ട മമ്മൂക്കയെ കുറിച്ച് നടി നേഹ സക്സനേ

മമ്മൂട്ടിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് മകന്‍ ദുല്‍ഖര്‍ സല്‍മാനും രംഗത്ത് വന്നിരുന്നു. അതിന് പുറമേ നിരവധി പേരാണ് താരരാജാവിന്റെ അസുഖ വിവരങ്ങള്‍ അന്വേഷിച്ച് എത്തിയിരിക്കുന്നത്. 'മമ്മൂക്ക, നിങ്ങള്‍ വേഗം സുഖംപ്രാപിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുകയാണ്. ദൈവം നിങ്ങള്‍ക്ക് നല്ല ആരോഗ്യവും ശക്തിയും നല്‍കി അനുഗ്രഹിക്കട്ടെ. നിങ്ങളാണ് ഞങ്ങളുടെ റോക്ക്‌സ്റ്റാര്‍. എത്രയും വേഗം നിങ്ങള്‍ തിരിച്ചുമെന്ന് ഞങ്ങള്‍ക്ക് അറിയാം എന്നാണ് നടി നേഹ സക്‌സേന പങ്കുവെച്ച കമന്റില്‍ പറയുന്നത്.

മമ്മൂക്ക വിയർക്കുന്നത് പോലും സഹിക്കാൻ പറ്റില്ലെന്ന് ആരാധകർ

നാദിര്‍ഷ, അരുണ്‍ ഗോപി, സരയൂ മോഹന്‍, എന്നിങ്ങനെ നിരവധി താരങ്ങളാണ് മമ്മൂട്ടിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. 'ഞങ്ങളുടെ മമ്മൂക്കയുടെ മുഖം പോലും വിയര്‍ക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ല. അത്രക്കും ഞങ്ങളുടെ ജീവനാണ് ഞങ്ങളുടെ മമ്മൂക്കയേ. എത്രയും വേഗം വേഗം നല്ല ആരോഗ്യത്തോടെ ഞങ്ങളുടെ മുന്നിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ പ്രാര്‍ത്ഥനയിലാണ് എത്രയും പെട്ടെന്ന് ആരോഗ്യവാനായി മമ്മൂക്ക തിരിച്ചു വരു. അതിന് ഞങ്ങള്‍ കാത്തിരിക്കുന്നു സര്‍വ്വേശ്വരന്‍ ഇക്കയെ അനുഗ്രഹിക്കട്ടെ എന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

സിനിമകളൊക്കെ വൈകാൻ സാധ്യതയുണ്ടെന്ന് സൂചന

നിലവില്‍ സിബിഐ സീരിസില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലായിരുന്നു മെഗാസ്റ്റാര്‍. 2020 ല്‍ ലോക്ഡൗണ്‍ വന്നത് മുതല്‍ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു താരം. ഒരു വര്‍ഷത്തിന് അടുത്ത് ഇടവേള എടുത്തതിന് ശേഷമാണ് പൊതുവേദിയിലേക്കും അഭിനയത്തിലേക്കുമൊക്കെ സജീവമായത്. അടുത്തിടെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോസും വൈറലായിരുന്നു. മമ്മൂട്ടിയ്ക്ക് കൊവിഡ് ബാധിച്ചതോടെ രണ്ടാഴ്ചത്തേക്ക് സിനിമാ ചിത്രീകരണം മാറ്റി
വെച്ചിരിക്കുകയാണെന്നാണ് അറിയുന്നത്.

Recommended Video

മമ്മൂട്ടിക്ക് കോവിഡ്, ഷൂട്ടിംഗുകൾ നിർത്തിവെച്ചു
നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി വരാനുള്ളത്

ഹൊറര്‍ ത്രില്ലറായി ഒരുക്കിയ ദി പ്രീസ്റ്റ്, വണ്‍ എന്നീ സിനിമകളാണ് അവസാനം തിയറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടിയുടെ സിനിമകള്‍. ഒന്നില്‍ പള്ളീലച്ചനായിട്ടുമ മറ്റൊന്നില്‍ കേരള മുഖ്യമന്ത്രിയായിട്ടും മമ്മൂട്ടി അഭിനയിച്ചു. ഇനി ഭീഷ്മപര്‍വ്വം, പുഴു, നന്‍പകല്‍ നേരത്ത് മയക്കം, സിബിഐ 5, ബിലാല്‍ എന്നീ സിനിമകളാണ് ഇനി വരാനിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X