ലൂസിഫറിനേയും ബാഹുബലി 2വിനേയും തൂത്തെറിഞ്ഞ് കളക്ഷൻ റെക്കോർഡുകളിൽ ചരിത്രം തീർത്ത് ഭീഷ്മപർവം!

സോഷ്യൽമീഡിയകൾ ഇപ്പോൾ ഭരിക്കുന്നത് ഭീഷ്മപർവം എന്ന മമ്മൂട്ടി സിനിമയാണ്. ശബ്ദനിയന്ത്രണത്തിൻ്റെ അനന്തസാധ്യതകളെ ലോക സിനിമയിൽ അസാധ്യമായി ഉപയോഗിച്ച മമ്മൂട്ടി എന്ന മഹാനടൻ്റെ രംഗപ്രവേശനവും ആഘോഷവുമാണ് ഭീഷ്മ പർവം എന്നാണ് സോഷ്യൽമീഡിയയും സിനിമ കണ്ട പ്രേക്ഷകരും ഒന്നടങ്കം പറയുന്നത്. മമ്മൂട്ടിക്ക് മാത്രം ചെയ്യാനാവുന്ന കഥാപാത്ര പര്യായങ്ങളുടെ മറ്റൊരുദാഹരണമായും ഭീഷ്മപർവം വിലയിരുത്തപ്പെടുന്നു.

Megastar Mammootty, Megastar Mammootty news, Bheeshma Parvam news, Bheeshma Parvam movie, Weekend Collection Record, ഭീഷ്മപർവം സിനിമ, നടൻ മമ്മൂട്ടി, വീക്കെൻഡ് ​ഗ്രോസ് കളക്ഷൻ, തിയേറ്ററുകൾ

നാട്ടിൽ കൊടികുത്തിവാഴുന്ന തറവാടും അതിലെ നാട്ടുരാജാവായ നായകനും ബന്ധുമിത്ര പരാതീനതകളും എല്ലാം കൊണ്ട് കഥാപരിസരം പഴക്കം ചെന്നതാണെങ്കിലും ഭീഷ്മപർവം എടുത്തിരിക്കുന്ന രീതിയും മമ്മൂട്ടി അടക്കമുള്ള താരങ്ങളുടെ പ്രകടനവുമാണ് ഭീഷ്മപർവത്തെ വേറിട്ട് നിർത്തുന്നത്. അമൽ നീരദ് സ്റ്റൈൽ ഇൻട്രോ മുതൽ മമ്മൂട്ടി ഓരോ അതിസൂക്ഷ്മ ചലനങ്ങളിലും ആടിത്തിമിർക്കുകയാണ് ചിത്രത്തിൽ. അനശ്വര അഭിനയ പ്രതിഭകളായ നെടുമുടി വേണു, കെപിഎസി ലളിത എന്നിവർക്കൊപ്പം സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രിദ്ധ, ശ്രീനാഥ് ഭാസി, നിസ്താർ, ജിനു, ദിലീഷ് പോത്തൻ, ലെന തുടങ്ങി വലിയ താരനിരയും സിനിമയുടെ ഭാ​ഗമായിട്ടുണ്ട്.

സിനിമ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ കേരള ബോക്‌സോഫീസിലെ എക്കാലത്തെയും ഉയർന്ന ഓപ്പണിംഗ് വാരാന്ത്യ ​കളക്ഷൻ ഇപ്പോൾ ഭീഷ്മപർവം സ്വന്തം പേരിലാക്കിയിരിക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രം ലൂസിഫറിനേയും പാൻ ഇന്ത്യൻ സിനിമ ബാഹുബലി 2വിനേയും പിന്നിലാക്കിയാണ് ഭീഷ്മപർവം പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്‌. അമൽ നീരദ് തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമാണം. എആൻഡ്എയാണ് ചിത്രത്തിന്റെ വിതരണം നിർവഹിച്ചത്. വിവേക് ഹർഷൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.

ആദ്യ നാല് ദിവസം കൊണ്ട് എട്ട് കോടിക്ക് മുകളിൽ ഡിസ്ട്രിബ്യൂട്ടർ ഷെയർ നേടിയതയായി തിയറ്റർ സംഘടന ഫിയോക് പ്രസിഡന്റ് വിജയകുമാർ അടുത്തിടെ പ്രതികരിച്ചിരുന്നു. 23 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ ചിത്രം ആദ്യ നാല് ദിവസത്തിനകം നേടിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 22.05 കോടിയായിരുന്നു ലൂസിഫറിന്റെ പുറത്തുവന്ന കളക്ഷൻ. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തിൽ ഭീഷ്മപർവത്തിന് ഉണ്ടായിരുന്നത്. മലയാളത്തിലെ ടോപ് ത്രീ ബോക്‌സ് ഓഫീസ് ഓപ്പണിംഗ് ആയിരുന്നു ഭീഷ്മയുടേത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X