ഉമ്മച്ചി പറഞ്ഞുതന്ന കാര്യങ്ങള്‍ പിന്നീട് ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്, മനസുതുറന്ന് സുറുമി മമ്മൂട്ടി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. കുടുംബത്തിനൊപ്പമുളള നടന്‌റെ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കൂടുതല്‍ ദിവസങ്ങള്‍ മമ്മൂക്ക കൊച്ചിയിലെ വീട്ടിലുണ്ടായത്. വാപ്പിച്ചിയെ ഈ സമയമാണ് കൂടുതല്‍ ദിവസം വീട്ടില്‍ കണ്ടതെന്ന് മുന്‍പ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. കുടുംബത്തെ കുറിച്ച് അഭിമുഖങ്ങളിലെല്ലാം ദുല്‍ഖര്‍ എപ്പോഴും മനസുതുറക്കാറുണ്ട്. മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സിനിമയിലെത്തിപ്പോള്‍ മൂത്തമകള്‍ സുറുമിക്ക് മറ്റ് മേഖലകളോട് ആയിരുന്നു താല്‍പര്യം.
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
സിനിമയില്‍ ഇല്ലാത്തതുകൊണ്ട് തന്നെ താരപുത്രി അധികം വാര്‍ത്തകളില്‍ നിറയാറില്ല. അതേസമയം ഉമ്മച്ചിയെ കുറിച്ച് മനസുതുറന്ന് മമ്മൂട്ടിയുടെ മകള്‍ എത്തിയിരുന്നു. എഷ്യാവില്ലെ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുറുമി സംസാരിച്ചത്. ഞങ്ങളുടെ വീടിന്‌റെ നെടുംതൂണ്‍ ഉമ്മച്ചിയാണെന്ന് അഭിമുഖത്തില്‍ സുറുമി പറയുന്നു.

എല്ലാ കാര്യങ്ങളിലും പിന്തുണയുമായി ഉമ്മച്ചി കൂടെ നില്‍ക്കാറുണ്ട്. എല്ലാവരുമായും പെട്ടെന്ന് ഇണങ്ങുന്ന ക്യാരക്ടറാണ് ഉമ്മച്ചിയുടെത് എന്നും സുറുമി പറഞ്ഞു. പപ്പ എല്ലായ്‌പ്പോഴും തിരക്കിലായിരിക്കും. ബന്ധുക്കളും സുഹൃത്തുക്കളും വരുമ്പോള്‍ അവര്‍ക്ക് ഉമ്മച്ചിയുടെ അടുത്തായിരിക്കും കൂടുതല്‍ അടുപ്പം. വളരെ സൗമ്യതയുളള ഒരാളാണ് ഉമ്മച്ചിയെന്നും ഒരുപാട് വായിക്കുമെന്നും സുറുമി പറയുന്നു.

മുന്‍പൊക്കെ പലതും എഴുതി വെക്കാറുമുണ്ടായിരുന്നു. കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മലയാളം വായിച്ച് ശീലമില്ലായിരുന്നു. അന്നൊക്കെ ഞങ്ങള്‍ക്ക് പുസ്തകങ്ങള്‍ വായിച്ചുതന്നിരുന്നത് ഉമ്മച്ചിയാണ്. അന്ന് ഉമ്മച്ചി പറഞ്ഞുതന്ന പല കാര്യങ്ങളും പിന്നീട് ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. സുറുമി പറഞ്ഞു. ഞങ്ങള്‍ നാട്ടിലല്ല വളര്‍ന്നത്. എന്നാല്‍ കേരളവുമായി നല്ല ബന്ധമുണ്ട്.

ഞാന്‍ കുറച്ചൊക്കെ മലയാളം പഠിച്ചിട്ടുണ്ട്. വീട്ടില്‍ വാപ്പച്ചി മലയാളത്തിലെ സംസാരിക്കൂ. അതുകൊണ്ട് തന്നെ മലയാളം സംസാരിക്കുമായിരുന്നു. ഉമ്മയെ സംബന്ധിച്ച് കുടുംബമാണ് അവരുടെ ലോകം. മറ്റുളളവരെ കുറിച്ചും ഈ ലോകത്തെ കുറിച്ചും ചുറ്റുമുളള ജീവിതത്തെ കുറിച്ചും ഞങ്ങളെ പഠിപ്പിച്ചതും മനസിലാക്കി തന്നതും ഉമ്മച്ചിയാണ്.

മറ്റുളളവര്‍ക്ക് ലഭിക്കാത്ത പലതും ഈ ലോകത്തുണ്ടെന്നും നമ്മളൊന്നും ഒരു കുറവും ഇല്ലാതെയാണ് ജീവിക്കുന്നതെന്നും ഞങ്ങള്‍ക്ക് മനസിലാക്കിത്തരുമായിരുന്നു. നല്ല മൂല്യങ്ങള്‍ പഠിച്ച് കുട്ടികള്‍ വളരണമെന്ന് ഉമ്മച്ചിക്ക് നിര്‍ബന്ധമായിരുന്നു. അത്തരത്തിലൊക്കെ ഉമ്മച്ചി ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്, അഭിമുഖത്തില്‍ സുറുമി പറഞ്ഞു. അതേസമയം കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ ദുല്‍ഖറാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ പങ്കുവെക്കാറുളളത്.
Recommended Video

അടുത്തിടെ വാപ്പച്ചിക്കും ഉമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നുളള നടന്‌റെ പോസ്റ്റ് ശ്രദ്ധേയമായിരുന്നു. ഒപ്പം വാപ്പച്ചിയുടെ ജന്മദിനത്തില്‍ ദുല്‍ഖറിന്‌റെതായി വരാറുളള കുറിപ്പുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മമ്മൂക്കയ്‌ക്കൊപ്പം വിവാഹ ചടങ്ങുകളില്‍ സുല്‍ഫത്തും പങ്കെടുക്കാറുണ്ട്. കുടുംബ സമേതമാണ് പല ചടങ്ങുകളിലും ഇവര്‍ പങ്കെടുക്കാറുളളത്.


Click it and Unblock the Notifications