മെഗാസ്റ്റാറിന്റെ കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍! തരംഗമായി പുതിയ ലുക്ക്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ വീട്ടില്‍ നിന്നെടുത്ത ചിത്രങ്ങളാണ് മമ്മൂക്ക പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു അദ്ദേഹം ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. രണ്ട് ചിത്രങ്ങളായിരുന്നു നടന്‍ പങ്കുവെച്ചത്. സെല്‍ഫി ചിത്രങ്ങളില്‍ മമ്മൂക്കയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 68 വയസ് പിന്നിട്ടിട്ടും ശരീസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നടനെ അഭിനന്ദിച്ച് ആരാധകരും സഹതാരങ്ങളുമെല്ലാം തന്നെ എത്തിയിരുന്നു.
Recommended Video

മമ്മൂക്കയുടെ ചിത്രങ്ങള്‍ കണ്ട് ഇനീപ്പോ നമ്മള്‍ നിക്കണോ അതോ പോണോ എന്നാണ് യുവനടന്‍ ഷറഫുദ്ദീന്‍ കുറിച്ചിരിക്കുന്നത്. പിന്നാലെ എന്റെ ഇച്ചായാ ഇത് ചുമ്മാ പൊളിച്ചു എന്നാണ് നടന്‍ അന്‍സണ്‍ പോള്‍ കുറിച്ചിരിക്കുന്നത്. അബ്രഹാമിന്റെ സന്തതികളില്‍ മമ്മൂക്കയുടെ സഹോദരനായി അന്‍സണ്‍ അഭിനയിച്ചിരുന്നു. ഷറഫുവിനും അന്‍സണും പുറമെ ഉണ്ണി മുകുന്ദന്‍, അനു സിത്താര, രജിഷ വിജയന്‍, പാര്‍വതി നായര്‍, പ്രജേഷ് സെന്‍, റിമി ടോമി തുടങ്ങിയ താരങ്ങളും കമന്റുകളുമായി എത്തിയിരുന്നു. വര്‍ക്കൗട്ട് ചിത്രങ്ങള്‍ക്കൊപ്പം മമ്മൂക്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു.
വര്‍ക്ക് എറ്റ് ഹോം, വര്‍ക്ക് ഫ്രം ഹോം, ഹോം വര്‍ക്ക്, നോ അതര്‍ വര്‍ക്ക്, സോ വര്‍ക്കൗട്ട് എന്നാണ മെഗാസ്റ്റാര്‍ കുറിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് മമ്മൂക്ക മുന്‍പും എത്തിയിരുന്നു. കോവിഡ് വ്യാപനം കൂടിയതിന് പിന്നാലെ മാസങ്ങളായി കൊച്ചിയിലെ വീട്ടിനുളളില്‍ തന്നെയാണ് അദ്ദേഹം. ഇതിനിടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം മെഗാസ്റ്റാര്‍ എത്തിയിരുന്നു. എറ്റവും പുതിയ ചിത്രമായ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കാനിരുന്ന വേളയിലാണ് അപ്രതീക്ഷിതമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.
മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ബിലാലിന് പുറമെ വണ്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളും മെഗാസ്റ്റാറിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്. അതേസമയം അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഷൈലോക്ക് തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. ലോക്ഡൗണ്‍ കാലത്ത് സിനിമകള്‍ കണ്ടും പുസ്തകങ്ങള്‍ വായിച്ചുമൊക്കെയാണ് മെഗാസ്റ്റാര്‍ സമയം ചിലവഴിച്ചത്.


Click it and Unblock the Notifications