ഭീഷ്മപര്‍വ്വം തിയ്യേറ്ററുകള്‍ ഇളക്കിമറയ്ക്കുമോ, ചോദ്യത്തിന് മമ്മൂക്കയുടെ രസകരമായ മറുപടി
മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഭീഷ്മപര്‍വ്വം. വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ അമല്‍ നീരദും മമ്മൂക്കയ്ക്കും ഒന്നിക്കുന്ന ചിത്രം അടുത്തിടെയാണ് ആരംഭിച്ചത്. ചിത്രത്തിന് വേണ്ടിയുളള മമ്മൂക്കയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ബിലാലിന് മുന്‍പാണ് മമ്മൂക്കയും അമല്‍ നീരദും മറ്റൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. അതേസമയം ഭീഷ്മ പര്‍വ്വത്തെ കുറിച്ചുളള ചോദ്യത്തിന് മമ്മൂക്ക നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

ഭീഷ്മപര്‍വ്വം ശരിക്കും ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്, ഒരു കട്ടമാസ് പ്രതീക്ഷിക്കാമോ. തിയ്യേറ്ററുകള്‍ ഇളക്കിമറയ്ക്കുമോ എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി തിയ്യേറ്ററുകളൊക്കെ പൊളിച്ചുകളയുമോ എന്നാണോ എന്ന് ചിരിച്ചുകൊണ്ട് മമ്മൂക്ക പറഞ്ഞു. ഇളക്കിമറയ്ക്കും എന്നൊക്കെ ഞാന്‍ പറഞ്ഞാല് മറഞ്ഞില്ലേല്‍ എന്‌റെ മേക്കത്ത് കേറില്ലേ. നമ്മള് അതിനൊക്കെ നോക്കാമെന്നെ. നിങ്ങളും കൂടി ഒത്തുപിടിച്ചാല്‍ ഇതൊക്കെ നമുക്ക് തരിപ്പണമാക്കികളയാം.
ഞാനത് എങ്ങനെ പറയും നമ്മള്‍ക്ക് അതിന്‌റെ ഒരു മീറ്റിംഗിന് പിന്നീട് കാണാം, മമ്മൂട്ടി പറഞ്ഞു. അതേസമയം സിബിഐ ഫൈവും ഉടനുണ്ടാകുമെന്ന സൂചനയും മമ്മൂട്ടി നല്‍കി. നിലവിലെ ചിത്രം കഴിഞ്ഞാല്‍ അതിലേക്ക് കടക്കുമെന്നാണ് മെഗാസ്റ്റാര്‍ പറഞ്ഞത്. സിബി ഐ ഫൈവ് ഇത് കഴിഞ്ഞാല്‍ ഉടനുണ്ടാകും പ്രതീക്ഷിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. മമ്മൂട്ടി പറഞ്ഞു. എറ്റവും പുതിയ ചിത്രമായ വണ്ണിന്‌റെ പ്രസ് മീറ്റിനിടെ ആയിരുന്നു മമ്മൂക്ക മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
ഗ്ലാമര്‍ ചിത്രങ്ങളുമായി ശ്രദ്ധാ ദാസ്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
ബോബി സഞ്ജയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത ചിത്രമാണ് വണ്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയുടെ റോളിലാണ് മമ്മൂക്ക എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം മികച്ച പ്രതികരണങ്ങളോടെയാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്.


Click it and Unblock the Notifications