For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് തന്ന സ്‌നേഹം പതിന്മടങ്ങായി നിങ്ങള്‍ക്ക് തിരികെ നല്‍കുന്നു, ആശംസകള്‍ക്ക് നന്ദി അറിയിച്ച് മമ്മൂട്ടി

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 70ാം പിറന്നാള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ആശംസാ പ്രവാഹമാണ് സൂപ്പര്‍ താരത്തിന്‌റെ ജന്മദിനത്തില്‍ ഇന്ന് സമൂഹ മാധ്യമങ്ങളില്‍ വന്നത്. മോഹന്‍ലാല്‍, കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍ എന്നീ ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടെ സിനിമാലോകം ഒന്നടങ്കം മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് എത്തി. അതേസമയം മമ്മൂട്ടി പിറന്നാള്‍ ആഘോഷിച്ചതിന്‌റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. രമേഷ് പിഷാരടി, ബാദുഷ, ആന്റോ ജോസഫ് തുടങ്ങിയവര്‍ക്കൊപ്പമാണ് മമ്മൂട്ടി കേക്ക് മുറിച്ചത്.

  mammootty

  ഇതിന് പിന്നാലെ ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞുളള മെഗാസ്റ്റാറിന്‌റെ പുതിയ ഫേസ്ബുക്ക് പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്‌. 'എന്നെ വ്യക്തിപരമായി അറിയാവുന്നവര്‍ മുതല്‍ എന്നെ നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ വരെ അവരുടെ സ്‌നേഹം അറിയിച്ചു. ഇതെല്ലാം തന്നെ ആശ്ചര്യപ്പെടുത്തുവെന്ന് മമ്മൂട്ടി തന്‌റെ കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രി മുതല്‍ നിരവധി നേതാക്കളും, ശ്രീ അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, കമല്‍ഹാസന്‍, മറ്റ് നിരവധി അഭിനേതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രസീദ്ധീകരണങ്ങള്‍, ചാനലുകള്‍, രാജ്യമെമ്പാടുമുളള പ്രേക്ഷകരും സിനിമാ പ്രേമികളും അവരുടെ സ്‌നേഹം എല്ലാത്തരത്തിലും അറിയിച്ചു എന്നതാണ് എന്നെ എറ്റവും അധികം സ്പര്‍ശിച്ചത്.

  പിറന്നാളുകള്‍ വലിയ രീതിയില്‍ ആഘോഷിക്കുന്നതില്‍ താല്‍പര്യമുളള വ്യക്തിയല്ല താന്‍ എന്ന് മമ്മൂട്ടി പറയുന്നു. പക്ഷേ എനിക്ക് വ്യക്തിപരമായി അറിയാവുന്നവരും അല്ലാത്തവരും അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ എന്നെ കാണുന്നു. ഈ ദിവസം അവര്‍ പ്രത്യേകതയുളളതാക്കി മാറ്റുന്നു. ഈ സമയത്താണ് ഞാന്‍ ശരിക്കും അനുഗ്രഹീതനാണെന്ന് തോന്നുന്നത്, മമ്മൂട്ടി കുറിച്ചു.

  മറ്റാര്‍ക്കും വേണ്ടി എംടി ഇത് ചെയ്യില്ല, മമ്മൂട്ടിയുടെ സമര്‍പ്പണത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്‌

  എല്ലാവര്‍ക്കും എന്‌റെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുകയാണ്. ഇന്ന് എനിക്ക് ലഭിച്ച എല്ലാ സ്‌നേഹവും പതിന്മടങ്ങായി ഞാന്‍ തിരികെ തരുന്നു. കഴിയുന്നിടത്തോളം കാലം നിങ്ങളെ എല്ലാവരെയും രസിപ്പിക്കാന്‍ സാധിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, മമ്മൂട്ടി കുറിച്ചു. അതേസമയം പുതിയ ലുക്കിലുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് മെഗാസ്റ്റാറിന്‌റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. എഴുപതാമത്തെ പിറന്നാള്‍ ദിനത്തിലും പുതിയ സിനിമകളുടെ തിരക്കുകളിലാണ് മമ്മൂട്ടി. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വം മെഗാസ്റ്റാറിന്‌റെ എറ്റവും പുതിയ സിനിമകളില്‍ ഒന്നാണ്.

  വലിയ പ്രതീക്ഷകളോടെയാണ് ഗ്യാങ്സ്റ്റര്‍ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. ബിലാലിന് മുന്‍പാണ് ഭീഷ്മപര്‍വ്വവുമായി മമ്മൂട്ടിയും അമല്‍ നീരദും എത്തുന്നത്. ഭീഷ്മപര്‍വത്തിന് പുറമെ പുഴു എന്ന ചിത്രവും നടന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നു. പാര്‍വ്വതിയാണ് ചിത്രത്തിലെ നായിക. ദി പ്രീസ്റ്റ് എന്ന ചിത്രം ഇക്കൊല്ലം മമ്മൂട്ടിയുടെതായി വലിയ വിജയം നേടിയിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറി. പ്രീസ്റ്റിന് ശേഷം വന്ന മമ്മൂട്ടിയുടെ വണ്‍ തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്‌

  മമ്മൂക്ക ഒറ്റനോട്ടത്തില്‍ പറഞ്ഞു; അവനുമായുളള കൂട്ടുകെട്ട് വേണ്ട എന്ന്, പിന്നീട് സംഭവിച്ചത്

  എല്ലാവരെയും പറ്റിച്ച് മൂന്നാറിലേക്ക് മുങ്ങിയ ഇക്കയുടെ പ്രതികരണം ഇതാ

  മെഗാസ്റ്റാറിന്‌റെ പുതിയ സിനിമകളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ കാണാമെന്ന പ്രതീക്ഷകളിലാണ് ആരാധകരുളളത്. മമ്മൂട്ടിയുടെതായി ഇതുവരെ ഒരു സിനിമ പോലും ഡയറക്ട് ഒടിടി റിലീസായി എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ പുതിയ സിനിമകളും തിയ്യേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാകും എന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ കോവിഡ് സാഹചര്യം അനുസരിച്ചായിരിക്കും അണിയറ പ്രവര്‍ത്തകര്‍ റിലീസ് തീരുമാനം എടുക്കുക. തിയ്യേറ്റര്‍ ഉടമകള്‍ക്ക് വലിയ ആശ്വാസം നല്‍കിയാണ് മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ഇക്കൊല്ലം റിലീസ് ചെയ്തത്. പ്രീസ്റ്റ് റിലീസിന് പിന്നാലെ എല്ലാ തിയ്യേറ്ററര്‍ ഉടമകളും മമ്മൂട്ടിയോട് നന്ദി അറിയിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 11നാണ് ദി പ്രീസ്റ്റ് തിയ്യേറ്ററുകളിലേക്ക് എത്തിയത്.

  English summary
  megastar mammootty's thanks note to all the wishes in his birthday goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X