ദി പ്രീസ്റ്റിന്റെ പോസ്റ്റര്‍ കോപ്പിയടിയല്ലെന്ന് ഓള്‍ഡ്‌മോങ്ക്‌സ്, പ്രചരിക്കുന്നത് തലവെട്ടി പോസ്റ്റര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റീലിസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ദി പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. മമ്മൂക്കയ്‌ക്കൊപ്പം വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ത്രില്ലര്‍ ചിത്രത്തില്‍ ഒരു വൈദികന്റെ വേഷത്തിലാണ് മമ്മൂക്ക എത്തുന്നത്. മമ്മൂട്ടിയുടെ നായികയായി മഞ്ജു വാര്യര്‍ ആദ്യമായി എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഒപ്പം മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും പ്രീസ്റ്റില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസമാണ് ദി പ്രീസ്റ്റ് ഉടന്‍ തിയ്യേറ്ററുകളിലെത്തും എന്ന സൂചന നല്‍കി സിനിമയുടെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. താട്ടി നീട്ടി കണ്ണടയും തൊപ്പിയും വെച്ചുളള ലുക്കിലാണ് മെഗാസ്റ്റാറിനെ പുതിയ പോസ്റ്ററില്‍ കാണിച്ചത്. നിമിഷ നേരങ്ങള്‍ക്കുളളിലാണ് ഇത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയത്. അതേസമയം ദി പ്രീസ്റ്റ് പോസ്റ്ററിന് പിന്നാലെ ഇത് ഹോളിവുഡ് ചിത്രത്തിന്‌റെ പോസ്റ്ററില്‍ നിന്നും കോപ്പിയടിച്ചതാണെന്ന് ആരോപണമുണ്ടായിരുന്നു.
പിന്നാലെ ഇത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ ഇതില്‍ വിശദീകരണവുമായി പോസ്റ്റര്‍ ഒരുക്കിയ ഓള്‍ഡ്‌മോങ്ക്‌സ് ഡിസൈന്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സത്യാവസ്ഥ ഇവര്‍ അറിയിച്ചത്. "ആദ്യത്തേത് ലൊക്കേഷന്‍ സ്റ്റില്‍. രണ്ടാമത്തേത് ഓള്‍ഡ്‌മോങ്ക്‌സ് പ്രീസ്റ്റിനു വേണ്ടി ചെയ്ത പോസ്റ്റര്‍. മൂന്നാമത്തേത് ഞങ്ങളെക്കാള്‍ കഷ്ടപ്പെട്ട് മറ്റാരോ ചെയ്ത തലവെട്ടി പോസ്റ്റര്‍ :) കഥ തിരിച്ചാണ് പ്രചരിപ്പിക്കപ്പെടുന്നത് എന്ന് പറയേണ്ടതില്ലല്ലോ. അപരന്മാര്‍ക്ക് പ്രണാമം എന്നായിരുന്നു അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍


Click it and Unblock the Notifications