പിറന്നാളിന് ആരാധകന്‌റെ മനസുനിറച്ച് മമ്മൂട്ടിയുടെ സര്‍പ്രൈസ്, വൈറല്‍ വീഡിയോ

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ ഏറെയാണ്. നിരവധി പേരാണ് മമ്മൂക്കയോടുളള ഇഷ്ടം തുറന്നുപറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ എത്താറുളളത്. ആരാധക പിന്തുണയുടെ കാര്യത്തില്‍ മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ മുന്നിലുളള താരമാണ് മമ്മൂട്ടി. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം മമ്മൂക്ക സജീവമാകാറുണ്ട്. എന്നാല്‍ വലിയ പബ്ലിസിറ്റിയൊന്നും കൊടുക്കാതെയാണ് അദ്ദേഹം ഓരോ കാര്യങ്ങളും ചെയ്യാറുളളത്. ആരാധകര്‍ വരെ മെഗാസ്റ്റാര്‍ ചെയ്യുന്ന കാര്യങ്ങള്‍ പലതും അറിയാറില്ല എന്നതാണ് സത്യം.

നടി രാഷ്മിക മന്ദാനയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

അതേസമയം ആരാധകര്‍ക്ക് ഇടയ്ക്കിടെ സര്‍പ്രൈസുകള്‍ നല്‍കി ഞെട്ടിക്കാറുമുണ്ട് മമ്മൂക്ക. ഫാന്‍സിന് മെഗാസ്റ്റാര്‍ നല്‍കിയ സര്‍പ്രൈസിനെ കുറിച്ചുളള വാര്‍ത്തകള്‍ മുന്‍പ് പല തവണ വന്നിട്ടുണ്ട്. തന്നെ കാണണമെന്നുളള പലരുടെയും ആഗ്രഹം നിറവേറ്റിയാണ് മെഗാസ്റ്റാര്‍ എത്താറുളളത്.

ഇത്തവണ കോഴിക്കോട് സ്വദേശി അശ്വിന്

ഇത്തവണ കോഴിക്കോട് സ്വദേശി അശ്വിന് പിറന്നാള്‍ ദിനത്തില്‍ മമ്മൂക്ക നല്‍കിയ സര്‍പ്രൈസ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഭിന്നശേഷിക്കാരനായ അശ്വിനെ വീഡിയോ കോളിലൂടെയാണ് മമ്മൂട്ടി വിളിച്ചത്. ജന്മദിനത്തില്‍ തന്‌റെ ഇഷ്ടതാരത്തെ കാണാനും സംസാരിക്കാനും അശ്വിന് സാധിച്ചു. സാമൂഹിക പ്രവര്‍ത്തകയായ നര്‍ഗീസ് ബീഗമാണ് ആരാധകന് മമ്മൂക്ക നല്‍കിയ സര്‍പ്രൈസിന്‌റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഇന്ന് നമ്മുടെ അശ്വിന്‌റെ പെരുന്നാള്‍

'ഇന്ന് നമ്മുടെ അശ്വിന്‌റെ പെരുന്നാള്‍ രാവായിരുന്നു ട്ടോ. ഓന്റെ ആഗ്രഹം അറിഞ്ഞ് അദ്ദേഹം വീഡിയോ കോളില്‍ വിളിച്ചു. കുറെ സമയം സംസാരിച്ചു. മമ്മൂക്ക താങ്ക്യൂ'. എന്ന് കുറിച്ചാണ് നര്‍ഗീസ് ബീഗം വീഡിയോ പങ്കുവെച്ചത്. 'സാറിനെ കാണണമെന്ന് അവന്‍ എപ്പോഴും പറയുന്നൊരു കാര്യമാണെന്ന്' അശ്വിനെ കുറിച്ച് വീഡിയോയില്‍ നര്‍ഗീസ് പറയുന്നു.

ഞാന്‍ ഈ വിവരം പറഞ്ഞപ്പോള്‍ അവന്‍

'ഞാന്‍ ഈ വിവരം പറഞ്ഞപ്പോള്‍ അവന്‍ ഭയങ്കര ഹാപ്പിയാണ്', നര്‍ഗീസ് മമ്മൂക്കയോട് പറഞ്ഞു. മുടി വളര്‍ത്തിയിട്ട് മനസിലാകുന്നുണ്ടോ എന്നാണ് മമ്മൂക്ക അശ്വിനോട് ചോദിച്ചത്. തുടര്‍ന്ന് ഭക്ഷണം കഴിച്ചോ എന്നും ആരാധകനോട് മമ്മൂക്ക ചോദിച്ചു. 'മോന്‌റെ ജീവിതത്തിലെ എറ്റവും വലിയ സന്തോഷമാണിത്' എന്ന് നര്‍ഗീസ് ബീഗം മെഗാസ്റ്റാറിനെ അറിയിച്ചു.

അതേസമയം മമ്മൂക്കയ്ക്ക് നന്ദി അറിയിച്ച്

അതേസമയം മമ്മൂക്കയ്ക്ക് നന്ദി അറിയിച്ച് നര്‍ഗീസ് ബീഗം വീണ്ടും കമന്റിട്ടിരുന്നു. മമ്മുക്കയെ അശ്വിന് കണ്ട് സംസാരിക്കാന്‍ അവസരമുണ്ടാക്കിയത് സുഹൃത്ത് സ്മിതയാണെന്ന് ഇവര്‍ അറിയിച്ചു. അശ്വിന്‍ ഇത്രയേറെ സന്തോഷിച്ച അവസരം വെറെയില്ല. സ്‌നേഹം, പ്രാര്‍ത്ഥന മമ്മുക്ക എന്നും നര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.

കുറച്ചുദിവസം മുന്‍പ് അശ്വിനെ സന്ദര്‍ശിച്ച

കുറച്ചുദിവസം മുന്‍പ് അശ്വിനെ സന്ദര്‍ശിച്ചപ്പോള്‍ മമ്മൂട്ടിയെ കാണണണെന്ന് അവന്‍ ഇടക്കിടെ പറയുന്നതായി നര്‍ഗീസ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. അവന്‌റെ ആഗ്രഹം സാധിക്കുമോയെന്ന് അറിയില്ലെന്നും നര്‍ഗീസ് കുറിച്ചു. 'അശ്വിനെ കാണാൻ വന്നതാണ്. ആക്ടർ മമ്മുട്ടിയെ കാണണമെന്ന ആഗ്രഹമാണ് ഇടക്കിടെ പറയുന്നത്. മുൻപ് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു, അശ്വിന് മമ്മുട്ടിയെ കാണാൻ വല്യ പൂതിയുണ്ട് എന്ന് പറഞ്ഞ്. ആ പോസ്റ്റ് പറന്ന് പറന്ന് മമ്മുട്ടിയിലെത്തുമെന്ന്, അങ്ങനെ അദ്ദേഹം കോഴിക്കോട് വരുമ്പോൾ അശ്വിനെ കാണാൻ എത്തുമെന്നും സ്വപ്നം കണ്ടു. അശ്വിൻ
ഇന്ന് കണ്ടപ്പോൾ അതേക്കുറിച്ച് സംസാരിച്ചതേയില്ല
അവന്റെ ആഗ്രഹം സാധിക്കുമോ അറിയില്ല', എന്നാണ് നര്‍ഗീസ് ബീഗം പോസ്റ്റിട്ടത്.

Recommended Video

Mammootty's surprise video call to his fan aswin

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X