twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയ്ക്കും കൊവിഡ് ബാധിച്ചു; മെഗാസ്റ്റാറിന്റെ ആരോഗ്യത്തെ കുറിച്ച് ഡോക്ടര്‍മാര്‍, സിനിമകൾ ഉടനുണ്ടാവില്ല?

    |

    മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്ന താരത്തിന് ജലദോഷം ബാധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആയതെന്നാണ് മെഗാസ്റ്റാറിനോട് അടുത്തവൃത്തങ്ങള്‍ സ്ഥിരീകരിച്ചത്. ജലദോഷം അല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് അറിയുന്നത്. താരം വിശ്രമത്തിലാണെന്നാണ് അറിയുന്നത്.

    ഇതോടെ ചിത്രീകരണം നടന്ന് കൊണ്ടിരുന്ന സിനിമകളൊക്കെ നിര്‍ത്തി വെക്കേണ്ട സാഹചര്യം വന്നേക്കുമെന്നും അറിയുന്നു. നിലവില്‍ സിബിഐ സീരിസില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു താരം. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ സിനിമയിൽ സജീവമായി വരികയായിരുന്നു. അതേ സമയം താരത്തിൻ്റെ ആരോഗ്യ കാര്യത്തിൽ പേടിക്കേണ്ടതായി ഒന്നുമില്ലെന്നാണ് ഡോക്ടർമാരിൽ നിന്നും വ്യക്തമാവുന്നത്. അതേ സമയം മെഗാസ്റ്റാറിന് എല്ലാവിധത്തിലുള്ള ആരോഗ്യവും വീണ്ടെടുക്കാന്‍ സാധിക്കട്ടേ എന്ന ആശംസകളുമായി പ്രിയപ്പെട്ടവരും എത്തുകയാണ്.

    മമ്മൂട്ടിയ്ക്കും കൊവിഡ് പോസ്റ്റീവായി

    ഇന്നലെ രാത്രിയില്‍ നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തിന് കൊവിഡ് പരിശോധന നടത്തിയത്. ഇതിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നത്. എന്നാല്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

    കൊവിഡ് കാലത്ത് മമ്മൂട്ടി വീട്ടിൽ ഇരുന്നത് 275 ദിവസം

    ആരോഗ്യ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴും അതേ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന് പിന്നിലെ കാരണവും അതാണെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കൊവിഡിന്റെ തുടക്ക കാലം മുതല്‍ വീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന മമ്മൂട്ടി സിനിമകളൊന്നു ചെയ്തിുന്നില്ല. 275 ദിവസത്തിന് ശേഷമാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയത് പോലും. കൊവിഡില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള മുന്നൊരുക്കങ്ങളും താരം നടത്തിയിരുന്നു.

    ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ചതാണ്; മക്കള്‍ പോലും അതേ കുറിച്ച് ചോദിക്കാറുണ്ടെന്ന് നടി പൂര്‍ണിമ ഇന്ദ്രജിത്ത്ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ചതാണ്; മക്കള്‍ പോലും അതേ കുറിച്ച് ചോദിക്കാറുണ്ടെന്ന് നടി പൂര്‍ണിമ ഇന്ദ്രജിത്ത്

    സിബിഐ സിനിമയുടെ ചിത്രീകരണം നിർത്തി

    കൊവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോലും താരം സന്നദ്ധനായത്. താരസംഘടനയായ അമ്മയുടെ മീറ്റിങ്ങിനെത്തിയപ്പോള്‍ മാസ്‌ക് മാറ്റാതെ സംസാരിച്ചതടക്കം മമ്മൂട്ടിയുടെ വീഡിയോസ് വൈറലായിരുന്നു. കൊവിഡ് ബാധിച്ചെങ്കിലും താരം പൂര്‍ണ്ണ ആരോഗ്യവാനാണെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്. എസ്.എന്‍ സ്വാമി, കെ മധു കൂട്ടുകെട്ടില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിന് ഇടയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മുന്‍കരുതലിന്റെ ഭാഗമായി രണ്ടാഴ്ചത്തേക്ക് സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെച്ചതായിട്ടാണ് വിവരം.

    കെജിഎഫ് നായകന്റെ പ്രതിഫലം 27 കോടി; വില്ലനും കോടികള്‍, മറ്റ് താരങ്ങളുടെ പ്രതിഫല തുകയെ കുറിച്ചുള്ള റിപ്പോര്‍ട്ട്കെജിഎഫ് നായകന്റെ പ്രതിഫലം 27 കോടി; വില്ലനും കോടികള്‍, മറ്റ് താരങ്ങളുടെ പ്രതിഫല തുകയെ കുറിച്ചുള്ള റിപ്പോര്‍ട്ട്

    Recommended Video

    മമ്മൂട്ടിക്ക് കോവിഡ്, ഷൂട്ടിംഗുകൾ നിർത്തിവെച്ചു
    വലിയ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നു

    ബിഗ് ബി യ്ക്ക് ശേഷം അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഭീഷ്മപര്‍വ്വം ആണ് ഉടനെ തന്നെ റിലീസിനൊരുങ്ങുന്ന ചിത്രം. വമ്പന്‍ താരങ്ങളെ അണിനിര്‍ത്തി ഒരുക്കുന്ന മാസ് ചിത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്. മുന്‍പ് സിനിമയില്‍ നിന്ന് പുറത്ത് വന്ന ക്യാരക്ടര്‍ പോസ്റ്ററുകള്‍ വലിയ ജനപ്രീതി നേടി എടുത്തിരുന്നു. ഇതേ കൂട്ടുകെട്ടില്‍ ബിലാല്‍ എന്ന സിനിമ കൂടി വരുന്നുണ്ട്. ഒപ്പം പുഴു, നന്‍പകല്‍ നേരത്ത് മയക്കം, എന്നിവയാണ് മമ്മൂട്ടിയുടെ മറ്റ് സിനിമകള്‍.

    വേർപിരിയലിന് ശേഷവും നാഗചൈതന്യയുടെ പ്രിയപ്പെട്ട നായിക സാമന്ത തന്നെ, തുറന്ന് പറഞ്ഞ് നടൻ...വേർപിരിയലിന് ശേഷവും നാഗചൈതന്യയുടെ പ്രിയപ്പെട്ട നായിക സാമന്ത തന്നെ, തുറന്ന് പറഞ്ഞ് നടൻ...

    English summary
    Megastar Mammootty Tested Covid Positive And Doctor's Response Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X