മമ്മൂട്ടിയുടെ മാസ്‌ക് ട്രെന്‍ഡിംഗാവുന്നു, വില കണ്ടെത്തി ആരാധകര്‍
ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ടുളള വാര്‍ത്താ സമ്മേളനത്തിനായി മെഗാസ്റ്റാര്‍ മമ്മൂട്ടി കഴിഞ്ഞ ദിവസം എത്തിയിരുന്നു. മഞ്ജു വാര്യര്‍, സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പം ആയിരുന്നു സൂപ്പര്‍താരം എത്തിയത്. താടിയും മുടിയും നീട്ടിയുളള മാസ് ലുക്കിലായിരുന്നു മമ്മൂക്ക മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്. മാര്‍ച്ച് 11നാണ് മമ്മൂക്കയുടെ ത്രില്ലര്‍ ചിത്രമായ ദി പ്രീസ്റ്റ് തിയ്യേറ്ററുകളിലെത്തുന്നത്.

സിനിമയുടെതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം പ്രീസ്റ്റിന്‌റെ വാര്‍ത്താ സമ്മേളനത്തില്‍ മമ്മൂക്ക ധരിച്ച മാസ്‌ക്ക് വലിയ ചര്‍ച്ചയായി മാറിയിരുന്നു. പ്രിന്റുളള ഹ്യൂഗോ മാസ് ന്യൂ സീസണ്‍ പ്രിന്റ് മാസ്‌ക്ക് ആണ് മമ്മൂട്ടി ധരിച്ചത്. ഓണ്‍ലൈനിലൂടെയും ഈ മാസ്‌ക്ക് ലഭ്യമാണ്. എന്നാല്‍ ഇതിന്‌റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
ഈ മാസ്കിന്‌റെ മാത്രം വില എത്രയെന്ന് ലഭ്യമല്ലെങ്കിലും ഈ ശ്രേണിയിലുളള മാസ്‌ക്കുകളുടെ വില കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍, കുറഞ്ഞത് 25 ഡോളര്‍ അഥവാ 1,822.78 രൂപയോളം വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം മാസങ്ങള്‍ക്ക് ശേഷം മമ്മൂക്കയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമായ ഷൈലോക്കാണ് മെഗാസ്റ്റാറിന്‌റതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
മഞ്ജു വാര്യരാണ് ദ പ്രീസ്റ്റില്‍ നായികാ വേഷത്തിലെത്തുന്നത്. ഒപ്പം നിഖില വിമല്‍, സാനിയ അയ്യപ്പന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശ്രീനാഥ് ഭാസി, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. രാഹുല്‍ രാജാണ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‌റെ തന്നെ കഥയ്ക്ക് ശ്യാം മേനോന്‍, ദീപു പ്രദീപ് തുടങ്ങിയവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.
Recommended Video
ചിത്ര കടപ്പാട്: മനു മുളന്തുരുത്തി.


Click it and Unblock the Notifications