സംഭവിക്കാന്‍ പാടില്ലാത്ത ചിലത് സംഭവിച്ചു! മലയാള സിനിമയില്‍ ശക്തികേന്ദ്രമില്ലെന്നും മെഗാസ്റ്റാര്‍ മമ്മൂട്ടി

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ നേൃത്വത്തില്‍ നടത്തിയ സിനിമാ മേഖലയെ കുറിച്ചുള്ള അന്വേഷണവും അവരുടെ റിപ്പോര്‍ട്ടും മലയാള സിനിമയില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പ്രമുഖ നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഓരോ ദിവസം കഴിയുംതോറും വരുന്നത്. ഇതിനോട് അനുബന്ധിച്ച് താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ച് വിടുകയും ചെയ്തു.

അപ്പോഴും താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും വിഷയത്തില്‍ പ്രതികരിക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നിട്ടും മമ്മൂട്ടി മൗനം പാലിക്കുന്നതെന്തേ എന്ന ചോദ്യമാണ് ഉയര്‍ന്നത്. ഒടുവില്‍ ആദ്യമായി ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മെഗാസറ്റാര്‍.

mammootty

ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് മലയാള സിനിമയിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ചും ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പിലാവുന്നതിനെ കുറിച്ചും മമ്മൂട്ടി സംസാരിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ കുറിപ്പിങ്ങനെയാണ്...

'മലയാള സിനിമാരംഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നത കൊണ്ടാണ് ഇത്രയും കാത്തത്.

സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചര്‍ച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്.

mammootty

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ചിലത് സംഭവിച്ചതിനെ തുടര്‍ന്ന് സിനിമാമേഖലയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും നടപടികള്‍ ശുപാര്‍ശ ചെയ്യാനും സര്‍ക്കാര്‍ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

അവ നടപ്പാക്കാന്‍ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവുകളില്ലാതെ കൈകോര്‍ത്ത് നില്‍കേണ്ട സമയമാണിത്. ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടു പോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കോടതിയുടെ മുന്നിലുമാണ്.

പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ. സിനിമയില്‍ ഒരു 'ശക്തികേന്ദ്ര'വുമില്ല. അങ്ങനെയൊന്നിന് നിലനില്‍ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനില്‍ക്കണം...' മമ്മൂട്ടി പറയുന്നു.

Read more about: hema committee report mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X