»   » മുരളിക്ക് ഞാന്‍ എങ്ങനെ ശത്രു ആയി എന്നറിയില്ല: ക്യാമറയ്ക്ക് മുന്നില്‍ മമ്മൂട്ടിയുടെ കണ്ണുനിറഞ്ഞു

മുരളിക്ക് ഞാന്‍ എങ്ങനെ ശത്രു ആയി എന്നറിയില്ല: ക്യാമറയ്ക്ക് മുന്നില്‍ മമ്മൂട്ടിയുടെ കണ്ണുനിറഞ്ഞു

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ ലോകത്ത് ശത്രുതകള്‍ സ്വാഭാവികമാണ്. ചിലത് പരസ്യമാവാം, മറ്റു ചിലത് രഹസ്യമായ പരസ്യമാവാം. എന്തായാലും അന്തരിച്ച നടന്‍ മുരളിയും മമ്മൂട്ടിയും തമ്മില്‍ ശത്രുതയിലായിരുന്നു എന്ന കാര്യം അധികമാര്‍ക്കും അറിയില്ലായിരിക്കും.

ദേവാസുരത്തില്‍ നിന്നും മമ്മൂട്ടിയെ ഒഴിവാക്കാന്‍ കാരണം; ഐവി ശശി പറയുന്നു

എന്തിനാണ് മുരളിയ്ക്ക് എന്നോട് ശത്രുതയുണ്ടായത് എന്ന് അറിയില്ല എന്ന് മമ്മൂട്ടി പറയുന്നു. മുരളിയെ കുറിച്ച് പറയുമ്പോള്‍ മമ്മൂട്ടിയുടെ കണ്ണുകള്‍ നനയുന്നുണ്ടായിരുന്നു. വീഡിയോ കാണാം

മുരളിക്ക് ഞാന്‍ എങ്ങനെ ശത്രു ആയി എന്നറിയില്ല: ക്യാമറയ്ക്ക് മുന്നില്‍ മമ്മൂട്ടിയുടെ കണ്ണുനിറഞ്ഞു

ഇതൊരല്‍പം പഴയ കാര്യമാണ്. രഞ്ജിത്തും മമ്മൂട്ടിയും കൈരളി ടിവിയില്‍ നടത്തിയ പരസ്പര അഭിമുഖത്തിലാണ് മമ്മൂട്ടി മുരളിയ്ക്ക് തന്നോടുണ്ടായ ശത്രുതയെ കുറിച്ച് പറഞ്ഞത്.

മുരളിക്ക് ഞാന്‍ എങ്ങനെ ശത്രു ആയി എന്നറിയില്ല: ക്യാമറയ്ക്ക് മുന്നില്‍ മമ്മൂട്ടിയുടെ കണ്ണുനിറഞ്ഞു

നല്ല സുഹൃത്തുക്കളായിരുന്നു ഞാനും മുരളിയും. വില്ലനായി അഭിനയിച്ചാലും സുഹൃത്തായി അഭിനയിച്ചാലും ഞങ്ങള്‍ക്കിടയില്‍ ശക്തമായൊരു ഇമോഷണല്‍ ലോക്കുണ്ട്. അത്രത്തോളം വികാരപരമായിട്ടുള്ള അടുപ്പമുള്ളവരായിരുന്നു

മുരളിക്ക് ഞാന്‍ എങ്ങനെ ശത്രു ആയി എന്നറിയില്ല: ക്യാമറയ്ക്ക് മുന്നില്‍ മമ്മൂട്ടിയുടെ കണ്ണുനിറഞ്ഞു

തനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ മുരളി തന്നെ ജര്‍മന്‍ നടനായ ക്ലൗണ്‍ കിന്‍സ്‌കിയുമായി താരതമ്യം ചെയ്തതിനെ കുറിച്ചും മമ്മൂട്ടി പറഞ്ഞു. 'അഗിര്‍, ദ റാത്ത് ഓഫ് ഗോഡ് എന്ന സിനിമ ചെയ്യുമ്പോള്‍ മുരടനായ ക്ലൗണ്‍ കിന്‍സ്‌കിയെ സംവിധായകന്‍ കാട്ടിലൂടെ നടത്തിയിട്ടുണ്ട്. അതുപോലെ മമ്മൂട്ടിയെയും നമ്മള്‍ നടത്തിയിട്ടുണ്ട്, അയാള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിലൂടെ' എന്ന് പറഞ്ഞ ആളാണ് മുരളി

മുരളിക്ക് ഞാന്‍ എങ്ങനെ ശത്രു ആയി എന്നറിയില്ല: ക്യാമറയ്ക്ക് മുന്നില്‍ മമ്മൂട്ടിയുടെ കണ്ണുനിറഞ്ഞു

അങ്ങനെയുള്ള മുരളിയ്ക്ക് ഒരു സുപ്രഭാതത്തില്‍ ഞാന്‍ ശത്രുവായി. ഞാനെന്ത് ചെയ്തിട്ടാണെന്ന് അറിയില്ല. പിന്നെ അങ്ങ് അകന്ന് അകന്ന് അകന്നു പോയി. ഭയങ്കരമായി വിഷമം തോന്നിയ സംഭവമാണത്

മുരളിക്ക് ഞാന്‍ എങ്ങനെ ശത്രു ആയി എന്നറിയില്ല: ക്യാമറയ്ക്ക് മുന്നില്‍ മമ്മൂട്ടിയുടെ കണ്ണുനിറഞ്ഞു

ലോഹിതദാസിന്റെയൊക്കെ മരണം സങ്കടമായിരുന്നെങ്കിലും അത് സ്‌നേഹത്തോടെ പോയതാണ്. പക്ഷെ മുരളിയുടെ കാര്യത്തില്‍, ഞങ്ങള്‍ നല്ല അടുപ്പമായിരുന്നു, പിന്നെ ശത്രുക്കളായി. അതിന്റെ കാരണം പറയാതെ മുരളി പോയി. അത് എന്താണെന്ന് അറിയാത്ത ഒരു വ്യഥ ഇപ്പോഴുമുണ്ടെനിക്ക്- മമ്മൂട്ടി പറഞ്ഞു.

മുരളിക്ക് ഞാന്‍ എങ്ങനെ ശത്രു ആയി എന്നറിയില്ല: ക്യാമറയ്ക്ക് മുന്നില്‍ മമ്മൂട്ടിയുടെ കണ്ണുനിറഞ്ഞു

രഞ്ജിത്തിനോട് മുരളിയുമായുണ്ടായിരുന്ന സൗഹൃദത്തെയും പിന്നിടുണ്ടായ ശത്രുതയെയും കുറിച്ച് പറയുമ്പോള്‍ മമ്മൂട്ടിയുടെ കണ്ണ് നിറയുന്ന വീഡിയോ കാണാം. പലപ്പോഴും പലതും പറയാന്‍ മെഗാസ്റ്റാറിന് വാക്കുകള്‍ കിട്ടാതെയാവുന്നു. (വീഡിയോ കടപ്പാട്; മലയാളം മൂവി സെന്റര്‍)

English summary
Megastar Mammooty Gets Emotional On Camera

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam