മമ്മൂട്ടി റീടേക്കിനായി നിര്‍ബന്ധിച്ചു ! എനിക്ക് വേണ്ടി ഒന്നുകൂടിയെന്ന് താരം! വീഡിയോ വൈറലാവുന്നു!

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയുടെ പുതിയ സിനിമയായ ഉണ്ട തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായി മാറിയ ഖാലിദ് റഹ്മാനാണ് ഉണ്ടയുടെ സംവിധായകന്‍. മാവോയിസ്റ്റ് മേഖലയിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോവുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കഥയുമായാണ് ഇത്തവണ അദ്ദേഹം എത്തിയിട്ടുള്ളത്. എസ് ഐ മണികണ്ഠന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പോലീസ് വേഷത്തില്‍ നിരവധി തവണ താരം എത്തിയിട്ടുണ്ടെങ്കിലും കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി ഈ സിനിമ മാറിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. റിലീസിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലാണ് സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തുവന്നത്. യൂട്യൂബിലൂടെ ഇതിനോടകം തന്നെ മേക്കിംഗ് വീഡിയോ തരംഗമായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.

ചിത്രീകരണത്തിനിടയിലെ രംഗങ്ങളാണ് മേക്കിംഗ് വീഡിയോയിലുള്ളത്. മോണിറ്ററിലൂടെ തന്റെ രംഗങ്ങള്‍ വീക്ഷിക്കുന്ന മമ്മൂട്ടിയും വീഡിയോയിലുണ്ട്. സംവിധായകന്‍ ഓക്കേ പറഞ്ഞിട്ടും അദ്ദേഹം റീടേക്ക് വേണമെന്ന് പറയുന്നതും വീഡിയോയിലുണ്ട്. എനിക്ക് വേണ്ടി ഒരിക്കല്‍ക്കൂടി എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ പ്രയത്‌നങ്ങള്‍ നടത്താറുണ്ട് അദ്ദേഹം. ഇത്തവണത്തെ വരവിലും അദ്ദേഹം വിസ്മയിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകരും പറയുന്നത്. മമ്മൂട്ടി കരിയറിലെ അടുത്ത ബ്ലോക്ക് ബസ്റ്ററാണ് ഉണ്ടയെന്ന പ്രവചനങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

Unda

ഛത്തീസ്ഗഢിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്ന പോലീസ് സംഘത്തില്‍ യുവതാരനിരയുമുണ്ട്. മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് താരങ്ങളെല്ലാം. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവര്‍ക്കൊപ്പം അതിഥി താരങ്ങളായി ആസിഫ് അലിയും വിനയ് ഫോര്‍ട്ടും എത്തുന്നുണ്ട്. ആസിഫ് അലിയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X