ഹന്‍സികയ്ക്ക് ശേഷം മേഘയും ഹാക്കേഴ്‌സിന്റെ ഇര!

അടുത്തിടെ ഹന്‍സിക മോട്ടുവാിയുടെ ഫോണ്‍ ഹാക്ക് ചെയ്തതും നടി പരാതി നല്‍കിയതുമൊക്കെ വാര്‍ത്തയായിരുന്നു. നടിയുടെ പേഴ്‌സണല്‍ ഫോണ്‍ ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിയ്ക്കുകയായിരുന്നു. ഹന്‍സികയ്ക്ക് ശേഷം ഇതാ മറ്റൊരു നടി കൂടെ ഹാക്കേഴ്‌സിന്റെ ഇരയായിരിക്കുന്നു. പുതുമുഖ നടി മേഘ ആകാശിന്റെ ഇന്‍സ്റ്റര്‍ഗ്രാമാണ് ഹാക്ക് ചെയ്തിരിയ്ക്കുന്നത്. ഇക്കാര്യം നടി തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

തന്റെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയിതിരിക്കുകായാണെന്നും അതില്‍ നിന്ന് മസേജസോ അത്തരത്തില്‍ അസാധാരണമായ എന്തെങ്കിലും വന്നാല്‍ ഒഴിവാക്കണം എന്ന് മേഘ പറഞ്ഞു. ഇന്‍സ്റ്റഗ്രാം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നും നടി പറഞ്ഞിട്ടുണ്ട്. ഒരു പക്ക കഥൈ എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറിയ മേഘ ഗൗതം മേനോന്റെ എനൈ നോക്കി പായും തോട്ട എന്ന ചിത്രത്തിലാണ് രണ്ടാമതായി അഭിനയിച്ചത്. എന്നാല്‍ രണ്ട് ചിത്രങ്ങളും ഇതുവരെ റിലീസായിട്ടില്ല. രജനികാന്തിനൊപ്പം അഭിനയിച്ച പേട്ടയാണ് മേഘയുടെ ആദ്യ റിലീസിങ് ചിത്രം.

meghaakash

ഏതായാലും ഹന്‍സികയ്ക്ക് ശേഷം മേഘ ആകാശിന്റെ ഇന്‍സ്റ്റഗ്രാമും ഹാക്ക് ചെയ്യപ്പെട്ടതോടെ തമിഴ് നായികമാര്‍ ഭയത്തിലാണെന്നാണ് അറിയുന്നത്. അടുത്ത ഇര ആരാണെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ചോദ്യം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X