Just In
- 18 min ago
ചെമ്പരത്തിയിലെ അരവിന്ദ് ഇനി സ്വാതിക്ക് സ്വന്തം, പ്രബിന് വിവാഹിതനായി, ചിത്രങ്ങള്‍ വൈറല്‍
- 1 hr ago
ചില സിനിമകള്‍ ഒഴിവാക്കാന്‍ ഞാന്‍ കൂടുതല്‍ ചോദിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ലാല്‍
- 1 hr ago
മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി, സ്കിപ് ചെയ്യരുത്, പുതിയ തുടക്കം
- 1 hr ago
വിവാഹത്തിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്ന് ബാല, ഇപ്പോഴും ആ പേടിയുണ്ട്, ഭക്ഷണമില്ലെങ്കിലും സ്നേഹമുണ്ടാവും
Don't Miss!
- Sports
ഇന്ത്യ ചില്ലറക്കാരല്ല, മികച്ച അഞ്ചു ടീമുകളെ അണിനിരത്താനാവും! പുകഴ്ത്തി ഗ്രെഗ് ചാപ്പല്‍
- Automobiles
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- Finance
കേന്ദ്ര ബജറ്റ് 2021: ബജറ്റ് ഇനി നിങ്ങളുടെ ഫോണിലും, ധനമന്ത്രി ആപ്പ് പുറത്തിറക്കി
- News
15 സീറ്റുകളിൽ പിസി ജോർജ് 'കിംഗ് മേക്കർ', പിസിയുമായി ചർച്ച നടത്തി ഉമ്മൻചാണ്ടി, ട്വിസ്റ്റ് ഉടൻ
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മേഘ്ന രാജിന് വീണ്ടും പരീക്ഷണം, നടിക്കും കുഞ്ഞിനും അസുഖം സ്ഥിരീകരിച്ചു, ആധിയോടെ ആരാധകര്‍
മേഘ്ന രാജിന്റെ ആരാധകരെ ഒന്നടങ്കം വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജൂനിയര്‍ ചിരുവിനും മേഘ്ന രാജിനും കൊവിഡ് സ്ഥിരീകരിച്ചുവെന്നുള്ള വിവരം പുറത്തുവന്നതോടെ ആരാധകരും ആശങ്കയിലാണ്. അടുത്തിടെ എത്തിയ കുഞ്ഞതിഥിയുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബാംഗങ്ങള്‍. അതിനിടയിലായിരുന്നു ഇവര്‍ക്ക് അസുഖമെന്നുള്ള വിവരങ്ങളെത്തിയത്.
മേഘ്നയുടെ അമ്മയായ പ്രമീല ജോഷായിക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. അച്ഛന് സുന്ദര്‍രാജും ആശുപത്രിയിലാണ്. പ്രസവ ശേഷം മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു താരം. കുഞ്ഞതിഥിയുടെ തൊട്ടില്‍കെട്ട് ചടങ്ങ് അടുത്തിടെയായിരുന്നു നടത്തിയത്. പേരിടല്‍ ചടങ്ങ് വിപുലമായി നടത്തുമെന്ന് താരകുടുംബം വ്യക്തമാക്കിയിരുന്നു. ചിരഞ്ജീവി സര്‍ജയുടെ സഹോദരനായ ധ്രുവ സര്ജയ്ക്കും ഭാര്യയ്ക്കും നേരത്തെ അസുഖം സ്ഥിരീകരിച്ചിരുന്നു. നാളുകള്‍ക്ക് ശേഷമായി ഇരുവരും പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചെത്തിയിരുന്നു.
അപ്രതീക്ഷിതമായി പ്രിയതമനെ നഷ്ടമായപ്പോള്‍ മേഘ്ന രാജിന് പ്രതീക്ഷയേകിയത് കുഞ്ഞതിഥിയുടെ വരവായിരുന്നു. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നായിരുന്നു താരം പറഞ്ഞത്. ചിരു ആഗ്രഹിച്ചത് പോലെ തന്നെ ആണ്‍കുഞ്ഞായിരുന്നു ജനിച്ചത്. തനിക്ക് ജനിക്കുന്നത് ആണ്‍കുഞ്ഞായിരിക്കുമെന്നും താന്‍ കാണിച്ച വികൃതികളെല്ലാം അവനും കാണിക്കുമെന്നും ചിരു ധ്രുവയോട് പറഞ്ഞിരുന്നു. വിയോഗ ശേഷവും എല്ലാ കാര്യങ്ങളിലും മേഘ്ന ചിരുവിനെ കൂടെക്കൂട്ടിയിരുന്നു.

ചിന്റുവിന്റെ വരവ്
അപ്രതീക്ഷിതമായി പ്രിയതമനെ നഷ്ടമായപ്പോള്‍ മേഘ്ന രാജിന് പ്രതീക്ഷയേകിയത് കുഞ്ഞതിഥിയുടെ വരവായിരുന്നു. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നായിരുന്നു താരം പറഞ്ഞത്. ചിരു ആഗ്രഹിച്ചത് പോലെ തന്നെ ആണ്‍കുഞ്ഞായിരുന്നു ജനിച്ചത്. തനിക്ക് ജനിക്കുന്നത് ആണ്‍കുഞ്ഞായിരിക്കുമെന്നും താന്‍ കാണിച്ച വികൃതികളെല്ലാം അവനും കാണിക്കുമെന്നും ചിരു ധ്രുവയോട് പറഞ്ഞിരുന്നു. വിയോഗ ശേഷവും എല്ലാ കാര്യങ്ങളിലും മേഘ്ന ചിരുവിനെ കൂടെക്കൂട്ടിയിരുന്നു.

ചിരുവിന്റെ സാന്നിധ്യം
സീമന്ത ചടങ്ങിലും ബേബി ഷവര്‍ പാര്‍ട്ടിയും ആശുപത്രിയിലുമെല്ലാം ചിരിച്ച മുഖത്തോടെയുള്ള ചിരുവിന്റെ ഫോട്ടോയുണ്ടായിരുന്നു. കുഞ്ഞതിഥിയെ ചിരുവിന്റെ ഫോട്ടോയോട് ചേര്‍ത്തുള്ള ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ചിരുവിന്റേയും മേഘ്നയുടേയും എന്ഗേജ്മന്റ് ആനിവേഴ്സറി ദിനത്തിലായിരുന്നു കുഞ്ഞതിഥിയുടെ വരവ്. മരുമകന് തിരികെ വന്നത് പോലെയാണ് തോന്നുന്നതെന്നായിരുന്നു മേഘ്നയുടെ പിതാവ് പറഞ്ഞത്. ചിന്റുവെന്നാണ് അവന്റെ വിളിപ്പേരെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മേഘ്ന പറഞ്ഞത്
അസുഖം സ്ഥിരീകരിച്ചതിനെക്കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും പറഞ്ഞ് മേഘ്ന രാജും എത്തിയിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും തനിക്കും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. തങ്ങളുമായി ബന്ധം പുലര്‍ത്തിയവരോടെല്ലാം ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എല്ലാവരും സുഖമായിരിക്കുകയാണ്. ജൂനിയര്‍ ചിരുവിനും സുഖമാണ്. എന്നെ എപ്പോഴും തിരക്കുള്ളയാളാക്കി മാറ്റുന്നുണ്ട് അവന്. വൈകാതെ തന്നെ ഞങ്ങളെല്ലാം പഴയ സ്ഥിതിയിലേക്ക് തിരിച്ച് വരുമെന്നുമായിരുന്നു മേഘ്ന കുറിച്ചത്.