മേഘ്‌നാ രാജിന്റെ ബേബി ഷവറില്‍ പങ്കെടുത്ത് മലയാളി താരവും,ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍
നടി മേഘ്‌നാ രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ വിടവാങ്ങല്‍ എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. കന്നഡത്തില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന വേളയിലായിരുന്നു നടന്റെ അപ്രതീക്ഷിത വിയോഗം. നടന്‌റെ വിടവാങ്ങലിന് പിന്നാലെയാണ് മേഘ്‌ന ഗര്‍ഭിണിയാണെന്നുളള വിവരം എല്ലാവരും അറിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു 2018ല്‍ മേഘ്‌നാ രാജും ചിരഞ്ജീവിയും വിവാഹിതരായത്.
കന്നഡ സിനിമാ ലോകവും ആരാധകരും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ താരവിവാഹമായിരുന്നു ഇവരുടേത്. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ താരമാണ് മേഘ്‌നാ രാജ്. അതേസമയം കഴിഞ്ഞ ദിവസമായിരുന്നു മേഘ്‌നയുടെ ബേബി ഷവര്‍ ചടങ്ങ് നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

ചടങ്ങില്‍ ചിരഞ്ജീവി സര്‍ജയുടെ കട്ടൗട്ടിന് മുന്‍പില്‍ വെച്ചുളള മേഘ്‌നയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി തന്നെയായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ അടക്കമുളള മേഘ്‌നയുടെ ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധേയമായി മാറിയിരുന്നു. ചിരഞ്ജീവി സര്‍ജ കൂടെയില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ദൃശ്യമാക്കികൊണ്ടാണ് ഈ ചടങ്ങിന്റെ ചിത്രങ്ങളെല്ലാം പകര്‍ത്തിയിരുന്നത്.

ചിത്രങ്ങള്‍ക്കൊപ്പം വൈകാരികമായ ഒരു കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് മേഘ്നാ രാജ് എത്തിയിരുന്നത്. എനിക്ക് വളരെ സവിശേഷമായ രണ്ട് പേര്‍. ഇങ്ങനെയാണ് ഇപ്പോള്‍ ചീരു വേണ്ടിയിരുന്നത്. ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും. എല്ലായ്പ്പോഴും എന്നത്തേക്കും എന്നാണ് ചീരുവിനും കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

അതേസമയം മേഘ്‌നയുടെ പോസ്റ്റിന് പിന്നാലെ ചിരഞ്ജീവി സര്‍ജയുടെ അടുത്ത സുഹൃത്തും സംവിധായകനുമായ പന്നഗ ഭാരനയുടെതായി വന്ന ഇന്‍സ്റ്റഗ്രാം ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മേഘ്‌നയ്ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്‍ എത്തിയത്. ചിത്രങ്ങള്‍ക്കൊപ്പം ബേബി ഷവര്‍ ചടങ്ങിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു സംവിധായകന്‍.

ചടങ്ങില്‍ മേഘ്‌നയുടെയും ചീരുവിന്റെയും അടുത്ത സുഹൃത്തുക്കളാണ് പങ്കെടുത്തത്. കന്നഡ താരദമ്പതികളായ പ്രജ്വല്‍ ദേവരാജും രാഗിണിയും ചടങ്ങിന് എത്തിയിരുന്നു. ചിത്രങ്ങളില്‍ മേഘ്‌നയുടെ അടുത്ത സുഹൃത്തും മലയാളി താരവുമായ അനന്യയെയും കാണാം. നിന്‌റെ മുഖത്തെ പുഞ്ചിരി എന്നന്നേക്കുമായി നിലനില്‍ക്കട്ടെ. ലിറ്റില്‍ ബേബിയെ താലോലിക്കാനായി ഞങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാനാവില്ല. സ്‌നേഹവും സമാധാനവും സന്തോഷവും നിനക്ക് എപ്പോഴും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. സംവിധായകന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിവ.

കന്നഡത്തില്‍ അട്ടഗാര എന്ന ചിത്രത്തില്‍ ചിരഞ്ജീവി സര്‍ജയും മേഘ്നാ രാജും ഒന്നിച്ചഭിനയിച്ചിരുന്നു. 2015ലായിരുന്നു താരദമ്പതികള്‍ ഒന്നിച്ചഭിനയിച്ച സിനിമ പുറത്തിറങ്ങിയത്. ഈ സിനിമയ്ക്ക് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ചീരുവും മേഘ്‌നയും വിവാഹിതരായത്. ക്രിസ്ത്യന്‍, ഹിന്ദു ആചാര പ്രകാരമുളള വിവാഹ ചടങ്ങുകളായിരുന്നു മേഘ്നയുടെയും ചിരഞ്ജീവിയുടെയുമായി നടന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു


Click it and Unblock the Notifications