For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കന്നഡ സിനിമയുടെ മരുമകളായി മേഘ്‌ന രാജും! കൂട്ടുകാരനുമായി നടിയുടെ വിവാഹം ഉടന്‍, ചിത്രങ്ങള്‍ കാണാം..!

  |

  തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റം നടത്തിയതെങ്കിലും മലയാളം, കന്നഡ, തമിഴ് എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് മേഘ്‌ന രാജ്. 2010 ല്‍ യക്ഷിയായിട്ടാണ് മേഘ്‌ന മലയാളത്തിലേക്ക് എത്തിയത്. എന്നാല്‍ ജയസൂര്യ, അനൂപ് മേനോന്‍ കൂട്ടുകെട്ടിലെത്തിയ ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ നായികയായി തിളങ്ങിയ മേഘ്‌ന കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്.

  കന്നഡ നടനുമായി നടി പ്രണയത്തിലാണെന്ന് പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതോടെ കഴിഞ്ഞ വര്‍ഷം വിവാഹനിശ്ചയം കഴിയുകയും ചെയ്തിരുന്നു. ഇപ്പോഴാണ് നടിയുടെ വിവാഹം എന്നാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

  മേഘ്‌നയുടെ വിവാഹം

  മേഘ്‌നയുടെ വിവാഹം

  ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന നടി മേഘ്‌നയുടെ വിവാഹം ഉടന്‍ തന്നെയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒക്ടോബറില്‍ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ഈ വരുന്ന മേയ് രണ്ടിനാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. ഹിന്ദു പാരമ്പര്യ ആചാര പ്രകാരമായിരിക്കും ചടങ്ങുകള്‍ നടത്തുന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുന്നത്. വരും ദിവസങ്ങളില്‍ വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ നടി തന്നെ പറയുന്നത് കാത്തിരിക്കുകയാണ്.

  കന്നഡ നടന്‍

  കന്നഡ നടന്‍

  കന്നഡ നടനും മേഘ്‌നയുടെ ചെറുപ്പം മുതലുള്ള സുഹൃത്തുമായ ചിരഞ്ജീവി സര്‍ജയുമായിട്ടാണ് വിവാഹം. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും ഏറെ നാളുകളായി പരസ്പരം അറിയുന്നവരുമാണ്. 2008 ലായിരുന്നു തങ്ങളുടെ റിലേഷന്‍ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ അക്കാര്യം പരസ്പരം തുറന്ന് പറഞ്ഞിരുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കൊച്ചിയില്‍ നിന്നും ഷൂട്ട് കഴിഞ്ഞ് ബാംഗ്ലൂരിലെത്തിയപ്പോള്‍ അസ്വസ്ഥതനായ ചിരുവിനെയാണ് കാണാന്‍ കഴിഞ്ഞത്. ഇത്രയും ചെറിയ കാര്യത്തിന് പോലും അസ്വസ്ഥനാവുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോഴായിരുന്നു എനിക്ക് നിന്നെ ഇഷ്ടമാണെന്നും ഇപ്പോള്‍ ഓക്കെ ആണെന്നും അദ്ദേഹം പറഞ്ഞത്. ഇക്കാര്യം മേഘ്‌ന തന്നെയായിരുന്നു മുന്‍പ് തുറന്ന് പറഞ്ഞത്.

  മേഘ്‌നയുടെ സിനിമകള്‍..

  മേഘ്‌നയുടെ സിനിമകള്‍..

  2009 ല്‍ ബെന്ദു ആപ്പാരോ ആര്‍എംപി എന്ന തെലുങ്ക് സിനിമയിലൂടെയായിരുന്നു മേഘ്‌ന സിനിമയിലേക്കെത്തിയത്. 2010 ല്‍ യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ മേഘ്‌ന മലയാളത്തിലായിരുന്നു ഏറ്റവുമധികം സിനിമയില്‍ നടി അഭിനയിച്ചിരുന്നത്. മലയാളത്തിന് പുറമെ കന്നഡ, തമിഴ് എന്നീ ഭാഷകളിലും നടി സജീവമാണ്. ഈ വര്‍ഷം ഇനി മൂന്ന് മലയാള സിനിമകള്‍. രണ്ട് കന്നഡ സിനിമ, എന്നിവയാണ് മേഘ്‌നയുടെ വരാനിരിക്കുന്നത്. അവയെല്ലാം ചിത്രീകരണം പൂര്‍ത്തിയാക്കിയും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നവയുമാണ്.

  കന്നഡ നടി

  കന്നഡ നടി

  ബാംഗ്ലൂരിലാണ് മേഘ്‌നയുടെ ജനനം. അതിനാല്‍ തന്നെ കന്നഡ സിനിമയിലേക്ക് പോവുന്നതില്‍ വലിയ പ്രധാന്യമില്ല. പക്ഷെ മലയാള സിനിമയായിരുന്നു മേഘ്‌നയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് വിടര്‍ത്തിയത്. നടി ശ്രിയ ശരണ്‍ കാമുകനും റഷ്യന്‍ ടെന്നീസ് താരവുമായിരുന്ന ആന്‍ഡ്രേയുമായി വിവാഹിതയായത്. പിന്നാലെ തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ വിവാഹവും വരുന്നുണ്ട്. നടനും സംവിധായകനുമായ വിഘ്‌നേശ് ശിവനുമായിട്ടാണ് നയന്‍സിന്റെ വിവാഹം. ബോളിവുഡില്‍ നിന്നും ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും വിവാഹ വാര്‍ത്തകളും തലപൊക്കി നില്‍ക്കുകയാണ്. ഉടനടി നിരവധി താര വിവാഹങ്ങള്‍ക്കായിരിക്കും ഇന്ത്യന്‍ സിനിമ സാക്ഷ്യം വഹിക്കേണ്ടി വരുന്നത്.

  കോമഡി അവതരിപ്പിക്കാനെത്തിയ സലീം കുമാര്‍ പൊട്ടിക്കരഞ്ഞു! എല്ലാവരും ചിന്തിക്കേണ്ട കാര്യം തന്നെയാണ്...!

  English summary
  Meghana Raj and Chiranjeevi Sarja set to wed on May 2
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X