Just In
- 1 hr ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 2 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 3 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 3 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
സ്പെയിനിൽ സ്ഫോടനം: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, മാഡ്രിഡിനെ നടുക്കിയ സ്ഫോടന ശബ്ദം
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മേഘ്ന രാജിന്റെ മകന് ആശുപത്രിയിലാണോ? ചിന്റുവിനെക്കുറിച്ച് നടി പറഞ്ഞത് ഇങ്ങനെ, മറുപടി വൈറലാവുന്നു
ആരാധകരുടെ സ്വന്തം താരങ്ങളിലൊരാളാണ് മേഘ്ന രാജ്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് അമ്മ ജീവിതം ആസ്വദിക്കുകയാണ് താരം. അമ്മയാവും മുന്‍പായാണ് നടിക്ക് ഭര്‍ത്താവിനെ നഷ്ടമായത്. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് ചിരഞ്ജീവി സര്‍ജ മേഘ്ന രാജിനെ വിവാഹം ചെയ്തത്. സിനിമാകുടുംബത്തിലേക്കായിരുന്നു മേഘ്ന മരുമകളായി ചെന്നത്. വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു താരം. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ആ വിയോഗം.
ഗര്‍ഭിണിയായ മേഘ്ന ഈ വിഷമഘട്ടത്തെ എങ്ങനെ അതിജീവിക്കുമെന്നോര്‍ത്തായിരുന്നു എല്ലാവരും സങ്കടപ്പെട്ടത്. പ്രിയതമന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരയുന്ന മേഘ്നയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു. ചിരു എന്നും തനിക്കൊപ്പമുണ്ടെന്നും കുഞ്ഞിലൂടെ അദ്ദേഹം പുനര്‍ജനിക്കുമെന്നുമാണ് വിസ്വസിക്കുന്നതെന്നും താരം പറഞ്ഞിരുന്നു.
എല്ലാകാര്യങ്ങളിലും ചിരുവിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്ന മേഘ്നയെയായിരുന്നു പിന്നീട് എല്ലാവരും കണ്ടത്. ഗര്‍ഭിണിയായതിന് ശേഷമുളള ചടങ്ങുകളിലെല്ലാം ചിരുവിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ചിരു ആഗ്രഹിച്ചത് പോലെ മകനായിരുന്നു ജനിച്ചത്. കാത്തിരിപ്പിനൊടുവിലായി മകനെത്തിയപ്പോള്‍ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. അടുത്തിടെയായിരുന്നു കുഞ്ഞതിഥിയുടെ തൊട്ടില് കെട്ട് ചടങ്ങ് നടത്തിയത്. വൈകാതെ തന്നെ പേരിടല്‍ ചടങ്ങ് നടത്തുമെന്നും താരകുടുബം അറിയിച്ചിരുന്നു.
അതിനിടയിലായിരുന്നു കുഞ്ഞുള്‍പ്പടെ മേഘ്നയുടെ കുടുംബത്തിലുള്ളവര്‍ക്ക് അസുഖം സ്ഥിരീകരിച്ചത്. മാതാപിതാക്കള്‍ക്ക് അസുഖമാണെന്നുള്ള വിവരം വന്നതിന് പിന്നാലെയായാണ് തനിക്കും കുഞ്ഞിനും അസുഖമുണ്ടെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും അറിയിച്ച് മേഘ്ന എത്തിയത്.
മേഘ്നയുടെ മകനെ ആശുപത്രിയിലേക്ക് മാറ്റിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം മുതല്‍ പ്രചരിച്ചത്. അത് ശരിയല്ലെന്നും വ്യാജ വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പ്രതികരിച്ചത്. മേഘ്നയുടെ മകനാണെന്ന തരത്തിലുള്ള വീഡിയോയും പ്രചരിച്ചിരുന്നു. യാഥാര്‍ത്ഥ്യം വ്യക്തമാക്കി താരമെത്തിയതോടെ ആരാധകരും ആശ്വാസത്തിലാണ്.