»   » ഗോസിപ്പുകള്‍ക്ക് വിരാമം, മേഘ്‌ന രാജിന്റെ കാമുകന്‍ ആരാണെന്നോ?

ഗോസിപ്പുകള്‍ക്ക് വിരാമം, മേഘ്‌ന രാജിന്റെ കാമുകന്‍ ആരാണെന്നോ?

Posted By:
Subscribe to Filmibeat Malayalam

സിനിമാ താരത്തെ സംബന്ധിച്ച് എപ്പോഴും ഗോസിപ്പുകള്‍ കൂടെയുണ്ടാകും. അത്തരം ചില ഗോസിപ്പുകളില്‍ മേഘ്‌നരാജും കുറച്ച് കാലം ഉണ്ടായിരുന്നു. ആ ഗോസിപ്പ് വേറെയൊന്നുമല്ല, കന്നട നടന്‍ ചിരഞ്ജീവി സര്‍ജയും മേഘ്‌നരാജും പ്രണയത്തിലാണെന്നായിരുന്നു ഗോസിപ്പുകള്‍.

മേഘ്‌നയും സര്‍ജയും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. അധിക നാള്‍ നീണ്ടു പോകാതെ ഉടന്‍ വിവാഹമുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഉണ്ടായിട്ടുള്ള ഗോസിപ്പുകള്‍ക്ക് മറുപടി പറയാന്‍ മേഘ്‌ന തയ്യാറായില്ലായിരുന്നു.

ഇപ്പോഴിതാ മേഘ്‌ന, ചിരഞ്ജീവി സര്‍ജനുമായുള്ള പ്രണയത്തെ ആരാധകരോട് പരസ്യമായി തുറന്ന് പറയുന്നു. പക്ഷേ പ്രണയം തുറന്ന് പറഞ്ഞത് ഇങ്ങനെയാണെന്ന് മാത്രം. ധ്രുവ് സര്‍ജയുടെ പിറന്നാള്‍ ദിനത്തില്‍ ട്വിറ്ററില്‍ ആശംസ അറിയിക്കുമ്പോള്‍, തന്റെ ഭര്‍തൃസഹോദരന് എന്ന് പറഞ്ഞിരുന്നു. എന്തായാലും മേഘ്‌നയുടെ ഈ ട്വീറ്റ് ആരാധകര്‍ക്കിടയില്‍ വീണ്ടും ഒരു സംസാരത്തിന് ഇടവരുത്തിയിട്ടുണ്ട്.

ഗോസിപ്പുകള്‍ക്ക് വിരാമം, മേഘ്‌ന രാജിന്റെ കാമുകന്‍ ആരാണെന്നോ?


ബാംഗ്ലൂരിലാണ് മേഘ്‌ന രാജ് ജനിച്ചത്. തെലുങ്ക്, മലയാളം,കന്നട,തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഗോസിപ്പുകള്‍ക്ക് വിരാമം, മേഘ്‌ന രാജിന്റെ കാമുകന്‍ ആരാണെന്നോ?

ബെന്ദു അപ്പാരോ ആര്‍എംപി എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന അഭിനയരംഗത്തേക്ക് കടക്കുന്നത്.

ഗോസിപ്പുകള്‍ക്ക് വിരാമം, മേഘ്‌ന രാജിന്റെ കാമുകന്‍ ആരാണെന്നോ?


വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാള സിനിമയിലെത്തുന്നത്. ചിത്രം കാര്യമായ വിജയം നേടിയിരുന്നില്ലെങ്കിലും പുതുമുഖമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഗോസിപ്പുകള്‍ക്ക് വിരാമം, മേഘ്‌ന രാജിന്റെ കാമുകന്‍ ആരാണെന്നോ?

അരങ്ങേറ്റ ചിത്രത്തിന് ശേഷം മലയാള സിനിമയില്‍ തുടര്‍ച്ചയായി മേഘ്‌ന അഭിനയിച്ചു. 2011ല്‍ പുറത്തിറങ്ങിയ ജയസൂര്യയും അനൂപ് മേനോനും പ്രധാന വേഷത്തിലെത്തിയ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ മേഘ്‌നയുടെ കഥാപാത്രത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ 2011ലെ റഡ് വൈനും, 2014 ല്‍ പുറത്തിറങ്ങിയ മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം മേഘ്‌ന രാജ് കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഗോസിപ്പുകള്‍ക്ക് വിരാമം, മേഘ്‌ന രാജിന്റെ കാമുകന്‍ ആരാണെന്നോ?

തെലുങ്ക്, കന്നട,തമിഴ്,മലയാളം എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, ഏറ്റവും കൂടുതല്‍ മലയാള ചിത്രങ്ങളാണ് മേഘ്‌ന ചെയ്തിട്ടുള്ളത്.

ഗോസിപ്പുകള്‍ക്ക് വിരാമം, മേഘ്‌ന രാജിന്റെ കാമുകന്‍ ആരാണെന്നോ?


വികെ പ്രകാശിന്റെ ബ്യൂട്ടിഫുളിലെ ആനി എന്ന കഥാപാത്രത്തിന് മികച്ച സഹനടിയ്ക്കുള്ള 2011ലെ ഫിലിം ഫെയര്‍ അവാര്‍ഡ് മേഘ്‌ന സ്വന്തമാക്കി. കൂടാതെ 2011ലെ പുണ്ഡ എന്ന കന്നട ചിത്രത്തിലെ അഭിനയത്തിനും പുതുമുഖ നടിയ്ക്കുള്ള സുവര്‍ണ ഫിലിം അവാര്‍ഡും മേഘ്‌നയ്ക്ക് ലഭിച്ചിട്ടുണ്ട്.

English summary
Sandalwood insiders have, for a long time, been saying that actors Chiranjeevi Sarja and Meghana Raj are a couple.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam