»   » പൃഥ്വിരാജിന്റെ നായികയായി മേഘ്‌ന രാജ്

പൃഥ്വിരാജിന്റെ നായികയായി മേഘ്‌ന രാജ്

Posted By:
Subscribe to Filmibeat Malayalam

ഹിറ്റ് ചിത്രമായ 'മൈ ബോസി'ന്റെ സംവിധായകന്‍ ജിത്തു ജോസഫ് ഒരുക്കുന്ന ആക്ഷന്‍ ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി മേഘ്‌ന രാജ് എത്തുന്നു. ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്ന പൊലീസ് ഓഫീസറുടെ ഭാര്യയുടെ വേഷത്തിലാണ് മേഘ്‌ന അഭിനയിക്കുന്നത്. സംവിധായകന്‍ വിനയന്റെ യക്ഷിയെന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മേഘ്‌ന ഇപ്പോള്‍ മലയാളത്തിലെ മുന്‍നിരനായികമാരുടെ കൂട്ടത്തിലാണ്. ഒട്ടേറെ ചിത്രങ്ങളില്‍ യുവനടന്മാര്‍ക്കൊപ്പം മേഘ്‌ന വേഷമിട്ടിട്ടുണ്ട്. മലയാളത്തിലെ സുമുഖരും കഴിവുള്ളവരുമായി നടന്മാരുടെയെല്ലാം കൂടെ അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു.

മുല്ലമൊട്ടും മുന്തിരിച്ചാറുമെന്ന ചിത്രത്തില്‍ പൃഥ്വിയുടെ ചേട്ടന്‍ ഇന്ദ്രജിത്തിനൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്, ഇനിയൊരു ചിത്രത്തില്‍ക്കൂടി അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കരാറായിട്ടുമുണ്ട്. പൃഥ്വിയ്‌ക്കൊപ്പം ഇതാദ്യമായിട്ടാണ് അഭിനയിക്കാന്‍ പോകുന്നത്. ഇന്‍ഡസ്ട്രിയില്‍വച്ച് പൃഥ്വിയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തെ പരിചയപ്പെടാനും ഒന്നിച്ച് അഭിനയിക്കാനും അവസരം ലഭിച്ചിരിക്കുകയാണ്- മേഘ്‌ന പറയുന്നു.

രാജേഷ് നായരുടെ സ്ത്രീപക്ഷ ചിത്രമുള്‍പ്പെടെയുള്ള ഒട്ടേറെ ചിത്രങ്ങളില്‍ മേഘ്‌ന പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പക്ഷേ ചിത്രങ്ങളെ സ്ത്രീപക്ഷമന്നും ന്യൂജനറേഷനെന്നും മറ്റും വേര്‍തിരിക്കുന്നതിനോട് തനിയ്‌ക്കൊട്ടും യോജിപ്പില്ലെന്നാണ് താരം പറയുന്നത്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നാല് സ്ത്രീകള്‍ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് കുടുങ്ങുന്നതാണ് രാജേഷ് നായരുടെ ചിത്രത്തിന്റെ ഇതിവൃത്തം.

2013ല്‍ പുറത്തിറങ്ങുന്ന പൃഥ്വിരാജിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും ജിത്തു ജോസഫിന്റെ ഈ പൊലീസ് ചിത്രം. മുംബൈ പൊലീസാണ് അണിയറയില്‍ ഒരുങ്ങുന്ന പൃഥ്വിയുടെ മറ്റൊരു പൊലീസ് വേഷം.

English summary
Actress Meghana Raj has been signed on to play Prithviraj's heroine in his next cop outing post Mumbai Police.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam